ഓഹരിയുടെ അടിസ്ഥാന വിശകലനത്തിന് ഉപയോഗിക്കുന്ന പ്രധാന മാനദണ്ഡങ്ങളിലൊന്നാണ് പ്രതിയോഹരി വരുമാനവും വിപണി വിലയും തമ്മിലുള്ള അനുപാതമായ പിഇ അനുപാതം. ഓഹരിയുടെ വിപണി വില കമ്പനിയുടെ വരുമാനവുമായി താരതമ്യം ചെയ്യാൻ ഇത് സഹായിക്കും. ഒരു രൂപ ലാഭമുണ്ടാക്കുന്ന കമ്പനിക്ക് വേണ്ടി ഓഹരി ഉടമകൾ എത്ര രൂപ ചെലവാക്കാൻ തയ്യാറെന്ന് ഇത് കാണിക്കുന്നു.

വിപണി വിലയെ ഇപിഎസ് കൊണ്ട് ഹരിച്ചാണ് പിഇ അനുപാതം കണക്കാക്കുന്നത്. ഇൻഡസ്ട്രി പിഇ യേക്കാളും സമാന കമ്പനികളെക്കാളും കുറഞ്ഞ പിഇ നിലനിർത്തുന്ന കമ്പനികൾ മികച്ചവയായി കണക്കാക്കാം. പുതിയ പദ്ധതികളിൽ വലിയ തോതിൽ നിക്ഷേപിച്ച കമ്പനികളിലോ വളർച്ചയുടെ പാതയിലുള്ളതും മികച്ച പ്രകടനം, ഉയർന്ന ലാഭ വിഹിതം എന്നിവ നൽകുന്ന കമ്പനിയിലും പിഇ അനുപാതം ഉയർന്നു നിൽക്കാം.
ഓഹരിയുടെ പിഇ അനുപാതം ഇൻഡസ്ട്രി ശരാശരിയേക്കാൾ ഉയർന്ന് നിൽക്കുകയാണെങ്കിൽ സമാന കമ്പനികളേക്കാൾ ഓവർ വാല്യൂഡാണെന്ന് വിലയിരുത്താം. മിഡ്കാപ് വിഭാഗത്തിൽ കഴിഞ്ഞ 12 മാസ പിഇ അനുപാതത്തേക്കാൾ ഉയർന്ന നിരക്കിൽ വ്യാപാരം ചെയ്യുന്ന നാലു ഓഹരികളെ നോക്കാം.
ഉയർന്ന പിഇ
ഒരു ഓഹരി ഉയർന്ന പിഇ അനുപാതത്തിൽ വ്യാപാരം നടക്കുമ്പോൾ രണ്ട് തരത്തിൽ നിക്ഷേപകർക്ക് ഇതിനെ പരിഗണിക്കാം. നിക്ഷേപകർ ഓഹരിക്കായി ഉയർന്ന വില നൽകാൻ തയ്യാറാണെന്നാണ് ഇത് കാണിക്കുന്നത്. ഉയർന്ന വളർച്ചാ പ്രതീക്ഷകളും കമ്പനിയുടെ കമ്പനിയുടെ ഭാവി സാധ്യതകളും കണക്കിലെടുത്താണ് നിക്ഷേപകർ ഓഹരി പ്രീമിയത്തിലും വാങ്ങുന്നത്. മറ്റൊന്ന് ഓഹരി ഓവർ വാല്യൂഡ് ആണെന്നതാണ്. ഓവർ വാല്യൂഡ് ഓഹരികൾ പിന്നീട് വിലയിടിവിനോ തിരുത്തലുകൾക്കോ കാരണമാകാം.
ഫെർട്ടിലൈസർ ആൻഡ് കെമിക്കൽ ട്രാവൻകൂർ
കേരളത്തിൽ നിന്നുള്ള പൊതുമേഖലാ സ്ഥാപനമായ ഫെർട്ടിലൈസർ ആൻഡ് കെമിക്കൽ ട്രാവൻകൂർ (എഫ്എസിടി)യുടെ കഴിഞ്ഞ 12 മാസത്തെ പിഇ അനുപാതം 555.51 മടങ്ങാണ്. ഫെർടിലൈസർ ഇൻഡസ്ട്രിയിൽ നിന്നുള്ള കമ്പനിയായ എഫ്എസിടി. ഫെർടിലൈസർ ഇൻഡസ്ട്രിയിൽ 244.66 മടങ്ങാണ് ശരാശരി പിഇ അനുപാതം. ഇത് ഓഹരി ഓവർ വാല്യൂഡാണെന്ന് കാണിക്കുന്നു. ഒരു വർഷത്തിനിടെ 13 ശതമാനത്തോളം ഇടിഞ്ഞ ഓഹരി നിലവിൽ 861.95 രൂപയിലാണ് വ്യാപാരം.
മാകസ് ഫിനാൻഷ്യൽ സർവീസ്
മാക്‌സ് ലൈഫ് ഇൻഷൂറൻസിന്റെ ഹോൾഡിങ് കമ്പനിയാണ് മാകസ് ഫിനാൻഷ്യൽ സർവീസ്. ഇൻഷൂറൻസ് കമ്പനിയിൽ 80.98 ശതമാനം ഓഹരി പങ്കാളിത്തമാണ് മാകസ് ഫിനാൻഷ്യൽ സർവീസിനുള്ളത്. ടേം ഇൻഷൂറൻസ്, യുഎൽഐപി പ്ലാനുകൾ, റിട്ട പെൻഷൻ പ്ലാനുകൾ എന്നിവ നൽകുന്ന കമ്പനി ഇന്ത്യയിലെ മുൻനിര സ്വകാര്യ ലൈഫ് ഇൻഷൂറൻസ് കമ്പനിയാണ്. ആകിസ്സ് ബാങ്കുമായി സഹകരിച്ച് മാക്‌സ് ലൈഫ് പോളിസികൾ വിൽക്കുന്നുണ്ട്.
ഫിനാൻസ് സെക്ടറിൽ നിന്നുള്ള ഓഹരിയുടെ കഴിഞ്ഞ 12 മാസത്തെ പിഇ അനുപാതം 356.51 മടങ്ങാണ്. അതേസമയം, ഇൻഡസ്ട്രി പിഇ 65.56 മടങ്ങും. ഈ വർഷം 50 ശതമാനം റിട്ടേൺ നൽകിയ ഓഹരി നിലവിൽ 1,663.70 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
ഭാരത് ഹെവി ഇലക്ട്രിക്കൽ
കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ എഞ്ചിനീയറിംഗ്, മാനുഫാക്ചറിംഗ് സ്ഥാപനമാണ് ഭാരത് ഹെവി ഇലക്ട്രിക്കൽ എന്ന ബി.എച്ച്.ഇ.എൽ. മഹാ നവരത്ന പദവിയുള്ള കമ്പനി ഊർജ്ജം, അടിസ്ഥാന സൗകര്യ വികസനം എന്നീ മേഖലകളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഉയർന്ന പിഇ അനുപാതത്തിലാണ് ഓഹരിയുടെയും വ്യാപാരം.
12 മാസത്തെ പിഇ അനുപാതം 174.18 മടങ്ങാണ്. ഇൻഡസ്ട്രിയൽ എക്വുപ്മെന്റ് സെക്ടറിലെ ഇൻഡസ്ട്രിയിൽ പിഇ 53.7 മടങ്ങുമാണ്. 2025 ൽ 18 ശതമാനം റിട്ടേൺ നൽകിയ ഓഹരി, നിലവിൽ 277 രൂപയിലാണ് വ്യാപാരം ചെയ്യുന്നത്.
എൻടിപിസി ഗ്രീൻ എനർജി
പുനരുപയോഗ ഊർജ്ജ മേഖലയിൽ പ്രവർത്തിക്കുന്ന എൻടിപിസി ഗ്രീൻ എനർജി, സൗരോർജ്ജം, കാറ്റാടി യന്ത്രങ്ങൾ, ഗ്രീൻ ഹൈഡ്രജൻ തുടങ്ങിയ പരിസ്ഥിതി സൗഹൃദ മാർഗങ്ങളിലൂടെ വൈദ്യുതി ഉത്പാദിപ്പിക്കുന്ന പ്രവർത്തനങ്ങളിലാണ് ഏർപ്പെടുന്നത്. രാജ്യത്തെ ഏറ്റവും വലിയ ഊർജ്ജോത്പാദന കമ്പനിയായ എൻ.ടി.പി.സി ലിമിറ്റഡിന്റെ ഉപസ്ഥാപനമാണിത്.
ഓഹരിയുടെ പിഇ 125.35 മടങ്ങാണ്. ഇൻഡസ്ട്രി പിഇ 21.74. ഓഹരി വില 90.33 രൂപ. ഈ വർഷം ഓഹരി 29 ശതമാനം ഇടിഞ്ഞു.
More From GoodReturns

പെന്നി സ്റ്റോക്ക് നിക്ഷേപകർ ശ്രദ്ധിക്കുക; ഈ ഐപിഒകൾ വിപണിയിൽ വലിയ മാറ്റമുണ്ടാക്കുന്നു

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

IRFC Q1 ഫലങ്ങൾ: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യതയോ?

ഇൻഡിഗോ ഓഹരികളിൽ വൻ മാറ്റം; ബ്രോക്കറേജ് സ്ഥാപനങ്ങളുടെ പുതിയ ലക്ഷ്യവിലകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

മുംബൈ ലോക്കലുകളിൽ 'കവച് 5.0': സുരക്ഷയ്ക്കൊപ്പം റെയിൽവേ ഓഹരികളിലും വൻ കുതിപ്പിന് സാധ്യത!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്? ഈ ആഴ്ച ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികളും ഫലങ്ങളും

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

എസ്എംഇ ഐപിഒ അലോട്ട്മെന്റ് സ്റ്റാറ്റസ് അറിയണോ? ഇന്ന് നിർണ്ണായക ദിവസം, നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

എക്സ്പയറി ദിനത്തിലെ പെന്നി സ്റ്റോക്ക് കെണികൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ

എസ്എംഇ ഐപിഒ ലിസ്റ്റിംഗ് ദിനം: പെന്നി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം



Click it and Unblock the Notifications