ചുരുങ്ങിയ കാലത്തിനുള്ളില്‍ കൈ നിറയെ കാശ് ആഗ്രഹിക്കാത്തവര്‍ ഒരുപക്ഷേ വിരളമായിരിക്കാം. കഴിഞ്ഞ 18- 19 മാസക്കാലയളവിലെ ഓഹരി വിപണിയിലെ കുതിപ്പില്‍ അങ്ങനെ ആഗ്രഹിച്ചതിലും തെറ്റ് പറയാനാകില്ല. വിപണിയിലെ കുതിപ്പിനിടെയിലും പെന്നി സ്റ്റോക്കുകളില്‍ (ഓഹരി വില തീരെ കുറവായത്) നിക്ഷേപിക്കാന്‍ ധൈര്യം കാണിച്ചവര്‍ക്ക് മുന്‍നിര ഓഹരികളേക്കാള്‍ പതിന്മടങ്ങ് ലാഭം നേടാനായിട്ടുമുണ്ട്. അടിസ്ഥാനപരമായ കാര്യങ്ങള്‍ കൊണ്ട് മുന്‍നിര കമ്പനികളുടേതിനേക്കാള് പെന്നി സ്റ്റോക്കുകളിലെ നിക്ഷേപം വളരെ റിസ്ക് നിറഞ്ഞതിനാല്‍ കൈപൊള്ളാതെ ഇതില്‍ നിന്നും ലാഭം കൊയ്യാന്‍ എല്ലാവര്ക്കും സാധിക്കണമെന്നുമില്ല. അതിനാല്‍, കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടെ നാല് അക്ക നിരക്കില്‍ ലാഭം നേടിത്തന്ന 10 രൂപയില്‍ താഴെ മാത്രം ഓഹരി വിലയുള്ള 5 സ്റ്റോക്കുകളെ ഇവിടെ പരിചയപ്പെടുത്തുകയാണ്.
നിക്ഷേപം ശ്രദ്ധിക്കണം
വില കുറവിന്റെ ആകര്‍ഷണീയത ഉണ്ടെങ്കിലും പെന്നി സ്റ്റോക്കുകളിലെ നിക്ഷേപത്തിന് വളരെയേറെ റിസ്ക്കുകളും ഒളിഞ്ഞിരിപ്പുണ്ട്. പ്രധനാമായും താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുക
>> ബാലന്‍സ് ഷീറ്റ് ശക്തമായിരിക്കണം
>> ഇത്തരം കമ്പനികളുടെ ഉടമകളും ഓപ്പറേറ്റര്‍മാരുടെ കൂടെ ചേരാം
>> കമ്പനിയുടെ ബിസിനസ് മോഡല്‍ കാലികപ്രസക്തമായിരിക്കണം
>> വരുമാനം സഥായിയായി ഉണ്ടായിരിക്കണം.
1). സാംടെക്സ് ഫാഷന്‍സ്
ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുളള റെഡിമെയ്ഡ് വസ്ത്ര നിര്‍മാതാക്കളായ സാംടെക്സ് ഫാഷന്‍സ് (BOM: 521206) ചുരുങ്ങിയ കാലത്തിനുള്ളില്‍ നിക്ഷേപകര്‍ക്ക് വമ്പിച്ച നേട്ടമാണ് സമ്മാനിച്ചിരിക്കുന്നത്. കഴിഞ്ഞ ഒരു മാസക്കാലയളവില്‍ 154 ശതമാനമാണ് നേട്ടം. ഇക്കഴിഞ്ഞ ഒക്ടോബര്‍ 29-ന് 1.51 രൂപയുണ്ടായിരുന്ന ഇതിന്റെ ഓഹരികള്‍ ഇന്ന് 4.02 രൂപയിലേക്ക് കുതിച്ചു കയറി. 160 ശതമാനത്തോളം നേട്ടം ഒരു മാസത്തിനുള്ളില്‍ ലഭിച്ചു. കഴിഞ്ഞ കുറച്ച് ദിവങ്ങളായിട്ട് ഓഹരി വില്‍ക്കാനാളില്ലാത്തതിനാല്‍ അപ്പര്‍ സര്‍ക്യൂട്ടിലാണ്. കമ്പനിയുടെ മാര്‍ക്കറ്റ് കാപ്പിറ്റലൈസേഷന് 28 കോടി രൂപ മാത്രമാണ്. കഴിഞ്ഞ ഒരു വര്‍ഷക്കാലയളവില്‍ 700 ശതമാനം നേട്ടം ഓഹരികള്‍ നല്‍കിയിട്ടുണ്ട്.
കാരണം
ടെക്സ്റ്റൈല്‍ മേഖലയിലെ കമ്പികള്‍ക്ക് പിഎല്‍ഐ (Production Linked Incentives) സ്കീം പ്രഖ്യാപിച്ചതാണ് കുതിപ്പിന് കാരണമെന്നാണ് വിലയിരുത്തല്‍. 1993-ലാണ് കമ്പനി പ്രവര്‍ത്തനം ആരംഭിച്ചത്. സാംസങ് എന്ന ഫാഷന്‍ ലോകത്തെ പ്രമുഖ കമ്പനിയുടെ സംയുക്ത സംരംഭമായാണ് തുടക്കം. അമേരിക്ക, യൂറോപ്പ്, അടക്കമുള്ള രാജ്യങ്ങളിലേക്ക് ഉന്നത നിലവാരത്തിലുള്ള തുണിത്തരങ്ങള്‍ കമ്പനി കയറ്റുമതി നടത്തുന്നുണ്ട്. വിദേശത്തേക്ക് കയറ്റുമതി ചെയ്യുന്ന സ്ഥാപനമായി കേന്ദ്രസര്‍ക്കാര്‍ സാംടെക്സ് ഫാഷന്സിനെ അംഗീകരിച്ചിട്ടുള്ളതാണ്.
2). പാന്‍ ഇന്ത്യ കോര്പ്പറേഷന്
1984-ല്‍ ഡല്‍ഹി ആസ്ഥാനമായി ഫയര്ഡീല് ലീസിങ് ഫിനാന്‍സ് ആന്‍ഡ് ഇന്‍വസ്റ്റ്മെന്റ് എന്ന പേരിലാണ് കമ്പനി പ്രവര്‍ത്തനം ആരംഭിച്ചത്. പ്രധാനമായും ഓഹരി, കടപ്പത്രങ്ങളുമായി ബന്ധപ്പെട്ട സാമ്പത്തിക സേവനങ്ങളും ഓഹരി കൈമാറ്റങ്ങള്‍/ പണയം, സ്ഥലം ഈടുവയ്ക്കല്‍, ജാമ്യം നല്കിയുള്ളതിന് എല്ലാത്തരം വായ്പ ഇടപാടും നല്‍കുക തുടങ്ങിയവയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളിലാണ് പാന്‍ ഇന്ത്യ കോര്പ്പറേഷന് (BSE:511525, NSE: SRGINFOTEC) ഏര്‍പ്പെട്ടിരിക്കുന്നത്.
കണ്ണഞ്ചിപ്പിക്കുന്ന നേട്ടം
കഴിഞ്ഞ ഒരു മാസത്തിനിടെ 108 ശതമാനമാണ് കമ്പനിയുടെ ഓഹരികളുടെ വില വര്‍ധിച്ചത്. ഒരു വര്‍ഷക്കാലയളവിലെ നേട്ടം കണ്ണഞ്ചിപ്പിക്കുന്നതാണ്. വെറും 19 പൈസയില്‍ കഴിഞ്ഞയാഴ്ച രേഖപ്പെടുത്തിയ 3.32 രൂപയിലേക്കാണ് കഴിഞ്ഞ 12 മാസത്തിനിടെ ഓഹരി വില കുതിച്ചു കയറിയത് (1,411 ശതമാനം നേട്ടം). അതായത് 10,000 രൂപയുടെ നിക്ഷേപം ഒരു വര്‍ഷത്തിനുള്ളില്‍ 1.41 ലക്ഷമായി വര്‍ധിച്ചു. അതേസമയം കഴിഞ്ഞ ഒരാഴ്ചയായി കമ്പനിയുടെ ഓഹരികള്‍ക്ക് 10 ശതമാനത്തിലേറെ ഇടിവുണ്ടായി. ഇന്ന് വാങ്ങാനാളില്ലാതെ ലോവര്‍ സര്‍ക്യൂട്ടിലായിരുന്നു.
3). ശ്രീ ഭവാനി പേപ്പര്‍ (BOM: 502563)
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ പേപ്പര്‍ നിര്‍മാതാക്കളായ ഈ കമ്പനിയുടെ ഓഹരികള്‍ പല തവണ വീഴുകയും വീണ്ടും കുതിച്ചു കയറുകയും ചെയ്തിരുന്നു. ഒരു മാസം മുമ്പ് 2.92 രൂപയായിരുന്ന ഓഹരിയുടെ വില കഴിഞ്ഞയാഴ്ച ബിഎസ്ഇയില്‍ 6 രൂപ വരെ രേഖപ്പെടുത്തിയിരുന്നു. കമ്പനിയുടെ മര്‍ക്കറ്റ് കാപ്പിറ്റലൈസേഷന് 21 കോടി രൂപയാണ്. കമ്പനിയുടെ പേപ്പര്‍ ഉത്പന്നങ്ങള്‍ പ്രധാനമായും മിഡില്‍ ഈസ്റ്റ്, നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നു. നിലവില്‍ 5.75 രൂപയിലാണ് ഓഹരികള്‍ വ്യപാരം ചെയ്യപ്പെടുന്നത്.
4). ഷാര്‍പ് ഇന്‍വെസ്റ്റ്മെന്റ് ലിമിറ്റഡ്
സാമ്പത്തിക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന നോണ്‍ ബാങ്കിംഗ് കമ്പനിയാണിത്. പ്രധാനമായും ഓഹരികളും വസ്തുവകകളുടേയും ഈടിന്മേല് വായ്പ നല്കുന്ന പ്രവര്‍ത്തനങ്ങളാണ് കമ്പനി നിര്‍വഹിക്കുന്നത്. കഴിഞ്ഞ ഒരു മാസത്തിനിടെ 107 ശതമാനത്തിലേറെ നേട്ടം ഷാര്‍പ് ഇന്‍വെസ്റ്റ്മെന്റ് ലിമിറ്റഡിന്റെ (BSE:538212) ഓഹരികള്‍ കൈവരിച്ചു. നിലവില്‍ 2.37 രൂപയിലാണ് ബിഎസ്ഇയില്‍ വ്യാപാരം ചെയ്യപ്പെടുന്നത്. മാര്‍ക്കറ്റ് കാപ്പിലൈറ്റസേഷന് 60 കോടി രൂപയാണ്. കഴിഞ്ഞ ഒരു വര്‍ഷക്കാലയളവിലെ കുറഞ്ഞ വില 0.17 പൈസയാണ്. ഉയര്‍ന്ന വില 2.88 രൂപയാണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യം മാത്രമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്. ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.
More From GoodReturns

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബ്രോക്കറേജ് റേറ്റിംഗുകൾ മാറിയപ്പോൾ ശ്രദ്ധിക്കേണ്ട ഓഹരികൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്

സ്വാതന്ത്ര്യദിന പ്രസംഗം: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത? നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികൾ

ടെക്നോക്രാഫ്റ്റ് വെഞ്ചേഴ്സ് ഐപിഒ ലിസ്റ്റിംഗ്: നിക്ഷേപകർക്ക് വൻ നേട്ടമോ അതോ റിസ്കോ?

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബാങ്കിംഗ്, ഓട്ടോ ഓഹരികളിൽ കുതിപ്പ്, ഐടി മേഖലയിൽ ജാഗ്രത!

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!



Click it and Unblock the Notifications