ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ആഗോള തലത്തിൽ അഭൂതപൂർവമായ വളർച്ചയാണ് കൈവരിക്കുന്നത്. ഭാവിയിലെ മനുഷ്യ ജീവിതം ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിനൊപ്പമായിരിക്കുമെന്നാണ് വിലയിരുത്തുന്നത്. അതുകൊണ്ടു തന്നെ ഈ മേഖല വരും വർഷങ്ങളിൽ പലമടങ്ങ് വളരാൻ ഒരുങ്ങുകയാണ്. സാങ്കേതികവിദ്യയിലെ പുരോഗതിയും ഡിമാൻഡിലെ വർധനയും വരും വർഷങ്ങളിൽ ഈ മേഖലയ്ക്ക് വലിയ ഉത്തേജനം നൽകും.
ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് സാങ്കേതിക വിദ്യ ഇന്ത്യയിലും പ്രചാരത്തിലെത്തിക്കഴിഞ്ഞു. അതിവേഗ വളർച്ച ഇവിടേയും സംഭവിക്കുകയാണ്. അതിവേഗം വളരുന്ന മേഖലകളിലൊന്നിൽ നിക്ഷേപിക്കാനുള്ള മികച്ച അവസരമാണിത്. നല്ല നിക്ഷേപ അവസരം നൽകുന്ന 5 ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ഓഹരികൾ നമുക്ക് നോക്കാം.
1. ടാറ്റാ എൽക്സി
ടാറ്റാ ഗ്രൂപ്പിന് കീഴലുള്ള ടാറ്റാ എൽക്സി കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 690 ശതമാനം വളർച്ചയാണ് കൈവരിച്ചത്. അതേസമയം കഴിഞ്ഞ ഒരു മാസത്തിനിടെ ഓഹരി 4.38 ശതമാനം ഇടിഞ്ഞിട്ടുണ്ട്. 43.57,000 കോടി രൂപയാണ് ടാറ്റ എൽക്‌സിയുടെ വിപണി മൂലധനം. ഓഹരിയുടെ 52 ആഴ്ചയിലെ ഉയർന്ന വില 9200 രൂപയും താഴ്ന്ന വില 6411.20 രൂപയുമാണ്. ഓഹരിയൊന്നിന് 6996 രൂപയാണ് നിലവിലെ വിപണി വില.

2. ഒറാക്കിൾ ഫിനാൻഷ്യൽ സർവീസസ് സോഫ്‌റ്റ്‌വെയർ
ഒറാക്കിൾ ഫിനാൻഷ്യൽ സർവീസസ് സോഫ്‌റ്റ്‌വെയറിൻ്റെ ഓഹരികൾ കഴിഞ്ഞ ഒരു വർഷത്തിനിടെ 160.27 ശതമാനം റിട്ടേൺ നൽകി. കഴിഞ്ഞ ഒരു മാസത്തിനിടെ സ്റ്റോക്കുകൾ ഏകദേശം 30% ഉയർന്നു. ഒറാക്കിൾ ഫിനാൻഷ്യൽ സർവീസസ് സോഫ്റ്റ്‌വെയറിൻ്റെ വിപണി മൂല്യം 85.80,000 കോടി രൂപയാണ്.
ഓഹരിയൊന്നിന് 9,900 രൂപയാണ് നിലവിലെ വിപണി വില. ഓഹരിയുടെ 52 ആഴ്ചയിലെ ഉയർന്ന വില 9972 രൂപയും താഴ്ന്ന വില 3731 രൂപയുമാണ്.
3. ടെക് മഹീന്ദ്ര
എൻഎസ്ഇയിൽ 1430.05 രൂപ എന്നതാണ് ടെക് മഹീന്ദ്രയുടെ നിലവിലെ ഓഹരി വില. ഒരു മാസത്തിനിടെ 8.74 ശതമാനവും ആറ് മാസത്തിനിടെ 12 ശതമാനവും വളർച്ച നേടാൻ ഓഹരിക്ക് സാധിച്ചു. 29.05 ശതമാനമാണ് ഒരു വർഷത്തെ നേട്ടം. ഓഹരിയുടെ 52 ആഴ്ചയിലെ ഉയർന്ന വില 1443 രൂപയും താഴ്ന്ന വില 1082.55 രൂപയുമാണ്.

4. എച്ച്‌സിഎൽ ടെക്
കഴിഞ്ഞ ഒരു വർഷത്തിനിടെ എച്ച്‌സിഎൽ ടെക്കിൻ്റെ ഓഹരികൾ 24.36 ശതമാനം റിട്ടേൺ നൽകി. 8 ശതമാനമാണ് ഒരു മാസത്തെ വളർച്ച. കമ്പനിയുടെ വിപണി മൂല്യം 3.94 ലക്ഷം കോടി രൂപയാണ്. 1455 രൂപയാണ് നിലവിലെ ഓഹരി വില. ഓഹരിയുടെ 52 ആഴ്ചയിലെ ഉയർന്ന വില 1697 രൂപയും താഴ്ന്ന വില 1087 രൂപയുമാണ്.
5. പെർസിസ്റ്റൻ്റ് സിസ്റ്റംസ്
കഴിഞ്ഞ ഒരു വർഷത്തിനിടെ പെർസിസ്റ്റൻ്റ് സിസ്റ്റങ്ങളുടെ ഓഹരികൾ ഏകദേശം 64.93% ഉയർന്നു. ഒരു മാസത്തിനിടെ 10 ശതമാനവും ആറ് മാസത്തിനിടെ 7.30 ശതമാനവും വളർച്ച നേടാൻ ഓഹരിക്ക് സാധിച്ചു. ഓഹരിയുടെ ഇപ്പോഴത്തെ വില 4034 രൂപയാണ്. 61.45,000 കോടി രൂപയാണ് കമ്പനിയുടെ വിപണി മൂലധനം. ഓഹരിയുടെ 52 ആഴ്ചയിലെ ഉയർന്ന വില 4450 രൂപയും താഴ്ന്ന വില 2317 രൂപയുമാണ്.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?



Click it and Unblock the Notifications
