ഭാവി ഇലക്ട്രിക് വാഹനങ്ങളിലാണ്; 750% നേട്ടം നല്‍കിയ 5 സ്‌റ്റോക്കുകള്‍; ഏതാണ് നിങ്ങളുടെ കൈവശമുള്ളത്?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പരമ്പരാഗത ഇന്ധന (ഫോസില്‍ ഇന്ധനം) ഉപയോഗം കുറയ്ക്കുന്നതിനും അന്തരീക്ഷ മലനീകരണത്തിന്റെ മുഖ്യ കാരണമായ കാര്‍ബണ്‍ ബഹിര്‍ഗമനം നിയന്ത്രിക്കാനും ലക്ഷ്യമിട്ടാണ് വൈദ്യുത വാഹനങ്ങള്‍ (Electric Vehicles) ജന്മമെടുത്തിരിക്കുന്നത്. യാത്രാ ചെലവ് കുറവ്, ശബ്ദമില്ലാത്ത, മലനീകരണമില്ലാത്ത യാത്ര, ഉയര്‍ന്ന ക്ഷമത എന്നിവയെല്ലാം ഇവി-കളെ വ്യത്യസ്തരാക്കുന്നു. ചുരുക്കി പറഞ്ഞാല്‍ ഒരു ഇലക്ട്രിക് വാഹന വിപ്ലവത്തിനാണ് നമ്മുടെ രാജ്യവും ഇപ്പോള്‍ സാക്ഷ്യം വഹിച്ചു കൊണ്ടിരിക്കുന്നത്. അതുകൊണ്ട് തന്നെ ഓഹരി നിക്ഷേപകരുടെ പോര്‍ട്ട്‌ഫോളിയോയില്‍ ഒരു ഇലക്ട്രിക് വാഹനവുമായി ബന്ധപ്പെട്ട സ്റ്റോക്ക് എങ്കിലും ഉള്‍പ്പെടുത്തിയാല്‍ ഭാവി ആദായത്തിനും കൂടിയാണ് സുരക്ഷ ഉറപ്പാക്കുന്നത്.

 

ഇലക്ട്രിക് വാഹനം

ഇലക്ട്രിക് വാഹനം

പെട്രോള്‍, ഡീസല്‍ പോലുള്ള പരമ്പരാഗത ഇന്ധനങ്ങള്‍ ഉപയോഗിക്കുന്നതിനു പകരം വൈദ്യുതി ഉപയോഗിച്ച് ഓടുന്ന വാഹനങ്ങളെയാണ് ഇലക്ട്രിക് വാഹനങ്ങള്‍ എന്ന് വിളിക്കുന്നത്. അതായത്, ആന്തരിക ജ്വലന എന്‍ജിനുകള്‍ക്കു പകരം വൈദ്യുത മോട്ടോറുകളാണ് ഇവികളില്‍ ഉപയോഗിക്കുന്നത്. വൈദ്യുതി സംഭംരിക്കുന്ന മികച്ച ബാറ്ററികളേക്കാളേറെ വൈദ്യുത മോട്ടോര്‍ രംഗത്തെ ചടുലമായ മുന്നേറ്റമാണ് ഇലക്ട്രിക് വാഹനങ്ങള്‍ പ്രചാരത്തിലാകാനുള്ള കാരണങ്ങളില്‍ പ്രധാനം. വൈദ്യുത തീവണ്ടികള്‍ വര്‍ഷങ്ങള്‍ക്കു മുമ്പെ പ്രചാരമുള്ള വൈദ്യുത വാഹനത്തിന്റെ ഉദാഹരണമാണ്. നിലവില്‍ ഇരുചക്ര വാഹനങ്ങള്‍ മുതല്‍ ബസുകളും ട്രക്കുകളും വരെ വൈദ്യുതീകരിക്കപ്പെട്ടു.

ഗുണവും ദോഷവും

ഗുണവും ദോഷവും

വൈദ്യുത വാഹനങ്ങളുടെ പ്രധാന ഗുണവശങ്ങള്‍ 1) സാമ്പത്തിക ലാഭം 2) പരമാവധി മലിനീകരണം കുറവ് 3) ഉയര്‍ന്ന ക്ഷമത 4)പരിസ്ഥിതി സൗഹൃദം 5) ശബ്ദരഹിതമായ വാഹനം. അതേസമയം, നിലവില്‍ പ്രചാരത്തിലുള്ള വൈദ്യുത വാഹനങ്ങള്‍ക്ക് ചില പ്രശ്‌നങ്ങളും അഭിമുഖീകരിക്കുന്നു. 1) ബാറ്ററിയില്‍ ഒരു ചാര്‍ജിങ്ങില്‍ സഞ്ചരിക്കാവുന്ന ദൂരം കുറവ് 2) ബാറ്ററി വീണ്ടും ചാര്‍ജ്ജ് ചെയ്യാനെടുക്കുന്ന സമയം കൂടുതല്‍ 3) ചാര്‍ജ്ജ് കുറയുന്ന തോതില്‍ മോട്ടോറിന്റെ പവറും കുറയുന്നത്. എന്നാല്‍ ഈ പ്രശ്‌നങ്ങളെ കൂടി ഒഴിവാക്കാവുന്ന വിധത്തില്‍ സാങ്കേതിക വിദ്യകള്‍ വികസിച്ചു വരുന്നത് നാളെയുടെ ഇലക്ട്രിക് വാഹനങ്ങളെ മികവുറ്റതാക്കുമെന്ന് കരുതാം.

1) ടാറ്റ മോട്ടോര്‍സ്

1) ടാറ്റ മോട്ടോര്‍സ്

2019-ല്‍ തന്നെ ഭാവിയില്‍ വൈദ്യുത വാഹനങ്ങള്‍ക്ക് വേണ്ട മുന്‍തൂക്കം നല്‍കുമെന്ന് പ്രഖ്യാപിച്ച രാജ്യത്തെ പ്രശസ്തവും മുന്‍നിര വാഹന നിര്‍മാതാവുമാണ് ടാറ്റ മോട്ടോര്‍സ് (BSE: 500570, NSE : TATAMOTORS). കമ്പനിയുടെ നെക്‌സോണ്‍ ഇവി (Nexon EV), എസ്.യു.വി വിഭാഗത്തിലുള്ള ആദ്യ വൈദ്യുത കാറായിരുന്നു. നെക്‌സോണ്‍ തന്നെയാണ് ഈ വിഭാഗത്തിലെ വിപണി വിഹിതത്തില്‍ വളരെയേറെ മുന്നില്‍ നില്‍ക്കുന്നതും. തദ്ദേശീയമായ സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്തി വാണിജ്യ വാഹനങ്ങളെ വൈദ്യുതീകരിക്കുന്നതിനും ടാറ്റ മോട്ടോര്‍സ് മുന്നേറിക്കഴിഞ്ഞു.

Also Read: സീസണ്‍ പൊടിപൊടിക്കും; 46 രൂപയുടെ ഈ ഹോട്ടല്‍ സ്‌റ്റോക്ക് വാങ്ങാം; 40% നേട്ടം ലഭിക്കും

2) ഒലക്ട്ര ഗ്രീന്‍ടെക്

2) ഒലക്ട്ര ഗ്രീന്‍ടെക്

ഹൈദരാബാദ് ആസ്ഥാനമായി 1992-ല്‍ ആരംഭിച്ച കമ്പനിയാണ് ഒലക്ട്ര ഗ്രീന്‍ടെക് ലിമിറ്റഡ് (BSE: 532439, NSE: OLECTRA). പ്രധാനമായും വൈദ്യുത ബസുകളുടെയും വിവിധ ഘടകങ്ങള്‍ കൊണ്ടുള്ള വൈദ്യുതരോധന (Composite Insulators) നിര്‍മാണത്തിലും മുന്നിലുള്ള പ്രശസ്ത കമ്പനിയാണിത്. കൂടാതെ, വൈദ്യുത വിതരണത്തിനുള്ള ട്രാന്‍സ്‌ഫോര്‍മറുകളും വിവര വിശകലനനും ഐടി സാങ്കേതിക വിദ്യ അധിഷ്ഠിതമായ സേവനങ്ങള്‍ക്കുള്ള മാര്‍ഗ നര്‍ദേശവും നല്‍കുന്നു. നിലവില്‍ 10,000 ഇലക്ട്രിക് ബസുകള്‍ നിര്‍മിക്കാന്‍ തക്ക പ്ലാന്റ് കമ്പനിക്ക് സ്വന്തമായുണ്ട്. ഉടന്‍ തന്നെ മുചക്ര വാഹന വിഭാഗത്തിലേക്കും കമ്പനി കടക്കും.

Also Read: 30% ലാഭം നല്‍കും; ഈ റീട്ടെയില്‍ ലാര്‍ജ് കാപ് ഓഹരി മികച്ച അവസരം

3) ജെബിഎം ഓട്ടോ

3) ജെബിഎം ഓട്ടോ

ന്യൂഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വാഹനാനുബന്ധ വ്യവസായ മേഖലയിലെ പ്രമുഖ കമ്പനിയാണ് ജെബിഎം ഓട്ടോ ലിമിറ്റഡ് (BSE: 532605, NSE : JBMA). ഭാവി വളര്‍ച്ച സാധ്യതകള്‍ കണക്കിലെടുത്ത് വൈദ്യുത വാഹന മേഖലയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി ജെബിഎം എകോലൈഫ് മൊബിലിറ്റി പ്രൈവറ്റ് ലിമിറ്റഡ് എന്ന ഉപകമ്പനി സ്ഥാപിച്ചുകഴിഞ്ഞു. ഇ-ബസ്, ചാര്‍ജിങ് സ്റ്റേഷനുകള്‍ക്കു വേണ്ട അടിസ്ഥാന സൗകര്യ വികസനം എന്നീ മേഖലകളിലാണ് ഉപകമ്പനിയുടെ നിലവിലെ പ്രവര്‍ത്തനം.

Also Read: ഇലക്ട്രിക് വാഹന വിപണിയില്‍ ശക്തമായ സാന്നിധ്യം; ഈ ഓട്ടോ സ്‌റ്റോക്ക് 23% ലാഭം തരും

4) കബ്ര എക്‌സട്രൂഷന്‍ ടെക്‌നിക്

4) കബ്ര എക്‌സട്രൂഷന്‍ ടെക്‌നിക്

കഴിഞ്ഞ നാല ദശാബ്ദങ്ങളായി പ്ലാസ്റ്റിക് പൈപ്പുകളും ഫിലിമുകളും നിര്‍മിക്കാനുള്ള സാമഗ്രികള്‍ ഉത്പാദിപ്പിക്കുന്ന സ്‌മോള്‍ കാപ് കമ്പനിയാണ് കബ്ര എക്‌സട്രൂഷന്‍ ടെക്‌നിക് (കെഇടി). സമാന വിഭാഗത്തിലെ ആഗോള കമ്പനികളായ ബാറ്റന്‍ഫീല്‍ഡ് എക്‌സട്രൂഷന്‍ ടെക്‌നിക്, അമേരിക്കന്‍ മാപ്ലാന്‍ കോര്‍പ്പറേഷന്‍ തുടങ്ങിയവരുമായി കെഇടിക്ക് (BSE: 524109, NSE : KABRAEXTRU) സംയുക് ബിസിനസ് സംരംഭങ്ങളുണ്ട്. വാഹന ലോകത്തെ ഭാവി എന്നറിയപ്പെടുന്ന ലിതിയം- അയോണ്‍ ബാറ്ററി നിര്‍മാണ രംഗത്തേക്കും അടുത്തിടെ കമ്പനി പ്രവേശിച്ചു. ഇതിനായി ബാറ്റ്‌റിക്‌സ് എന്ന ഉപവിഭാഗവും രൂപീകരിച്ചു. ഇരു ചക്ര, മുചക്ര വാഹന നിര്‍മാതാക്കള്‍ക്ക് ബാറ്ററി വിതരണം ചെയ്യാനുള്ള കരാറുകള്‍ നേടിയിട്ടുണ്ട്.

5) ടാറ്റ പവര്‍

5) ടാറ്റ പവര്‍

വൈദ്യുതി ഉത്പാദന, വിതരണ രംഗത്ത് സ്വകാര്യ മേഖലയിലുളള ഇന്ത്യയിലെ പ്രമുഖ കമ്പനിയാണ് ടാറ്റ ഗ്രൂപ്പിന് കീഴിലുള്ള ടാറ്റ പവര്‍ (BSE: 500400, NSE : TATAPOWER). നിലവിലുള്ള കല്‍ക്കരി അടിസ്ഥാനമാക്കിയുളള വൈദ്യുതി ഉത്പാദനത്തില്‍ നിന്നും പുനരുപയോഗ ഊര്‍ജത്തിന്റെ മേഖലയിലേക്ക് മാറുമെന്ന് കമ്പനി ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്. 2025-ഓടെ വൈദ്യുത വാഹനങ്ങള്‍ക്കുളള 25,000 ചാര്‍ജിങ് സ്‌റ്റേഷനുകളും സോളാര്‍ പാനലുകളുടെ നിര്‍മാണത്തിനുമുളള പദ്ധതികളും ഇതിനോടകം ആവിഷ്‌കരിച്ചു കേന്ദ്ര സര്‍ക്കാരിന്റെ 'നാഷണല്‍ ഇലക്ട്രിക് മൊബിലിറ്റി മിഷന്‍' പദ്ധതിയുമായി സഹകരിച്ച് മുന്നേറാന്‍ കമ്പനി തയ്യാറായിക്കഴിഞ്ഞു.

Also Read: 34% ലാഭം കിട്ടും; വിപണി ഇടിഞ്ഞാലും കുലുങ്ങാത്ത ഈ ലാര്‍ജ് കാപ് ഓഹരി വാങ്ങാം

ഓഹരികളിലെ മുന്നേറ്റം

ഓഹരികളിലെ മുന്നേറ്റം

കഴിഞ്ഞ ഒരു വര്‍ഷ കാലയളവിനിടെ ഈ ഓഹരികളിലുണ്ടായ നേട്ടമാണ് ചുവടെ ചേര്‍ക്കുന്നത്
>> ടാറ്റ മോട്ടോര്‍സ്- 170 %
>> ഒലക്ട്ര ഗ്രീന്‍ടെക്- 744 %
>> ജെബിഎം ഓട്ടോ- 309 %
>> കബ്ര എക്‌സ്ട്രൂഷന്‍ ടെക്‌നിക്ക്- 255 %
>> ടാറ്റ പവര്‍- 191 %

Also Read: ആംഫി ഉടൻ തരംതാഴ്ത്തുന്നതും റേറ്റിങ് ഉയര്‍ത്തുന്നതുമായ സ്‌റ്റോക്കുകള്‍ ഇതാ; ഏതെങ്കിലും കയ്യിലുണ്ടോ?

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യം മാത്രമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്. ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.

Read more about: stock market share market
English summary

5 Auto Stocks Having High Presence In Electric Vehicle Segment Check The Details

5 Auto Stocks Having High Presence In Electric Vehicle Segment Check The Details
Story first published: Friday, December 17, 2021, 14:39 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X