ഓഹരി വിപണി എല്ലായിപ്പോഴും ചാഞ്ചാട്ടത്തിന് വിധേയാണ്. ഇന്ന് സൂചികകൾ മുന്നോട്ടെങ്കിൽ നാളെ താഴേക്ക് വീഴും. ചിലപ്പോൾ കുറേ നാളുകൾ മുന്നോട്ട് മാത്രം പോയതിന് ശേഷമായിരിക്കും പെട്ടെന്ന് താഴേക്ക് പതിക്കുന്നത്. കൃത്യമായ നിരീക്ഷണമുണ്ടെങ്കിൽ മാത്രമേ ഓഹരി വിപണിയിൽ നിന്നും നേട്ടമുണ്ടാക്കാൻ സാധിക്കുകയുള്ളു എന്ന് സാരം.
കഴിഞ്ഞ കുറേ നാളുകളായി നിക്ഷേപകർക്ക് മികച്ച നേട്ടം നൽകുന്ന ഓഹരികളിലൊന്നാണ് പൊതുമേഖലാ ഡിഫൻസ് ഓഹരികൾ. അതുകൊണ്ടു തന്നെ ഇന്ന് നമുക്ക് 3 മൾട്ടിബാഗർ പൊതുമേഖലാ ഡിഫൻസ് ഓഹരികളെക്കുറിച്ചറിയാം.
1. ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് (ബെൽ)
പ്രതിരോധ മേഖലയിലേക്ക് ആവശ്യമായ ഇലക്ട്രോണിക്സ് ഉപകരണങ്ങളും സംവിധാനങ്ങളും നിർമിക്കുന്ന പ്രമുഖ പൊതുമേഖലാ സ്ഥാപനമാണ് ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് അഥവാ ബെൽ. ഇന്ത്യൻ പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള പതിനാറ് പൊതുമേഖലാ സ്ഥാപനങ്ങളിൽ ഒന്നാണ് ബെൽ. ഇന്ത്യൻ സർക്കാർ നവരത്ന പദവി നൽകിയിട്ടുണ്ട്.
ഓഹരി വിപണിയിലെ പ്രകടനം
എൻഎസ്ഇയിൽ 8.95 ശതമാനം ഇൻട്രാഡേ നേട്ടത്തോടെ 259.20 എന്നതാണ് നിലവിൽ കമ്പനിയുടെ ഓഹരി വില. 11.10 ശതമാനമാണ് ഒരു മാസത്തെ വളർച്ച. 2024-ൽ ഇതുവരെ 40.15 ശതമാനം വളർച്ച കൈവരിക്കാനും ഭാരത് ഇലക്‌ട്രോണിക്‌സ് ഓഹരിക്ക് സാധിച്ചു.
ഒരു വർഷത്തിനുള്ളിൽ 140.46 ശതമാനം റിട്ടേൺ നേടി ഓഹരി മൾട്ടിബാഗറായി. രണ്ട് വർഷത്തിനുള്ളിൽ 233.74 ശതമാനം റിട്ടേൺ നൽകിക്കൊണ്ട് ഇത് നിക്ഷേപകരുടെ പണം ഏതാണ്ട് ഇരട്ടിയാക്കി. മൂന്നും അഞ്ചും വർഷങ്ങളിൽ, ഓഹരികൾ യഥാക്രമം 402.82%, 747.58% എന്നിങ്ങനെ അതിശയിപ്പിക്കുന്ന റിട്ടേൺ നൽകി.

2. കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ്
ഇന്ത്യയിലെ ഏറ്റവും വലിയ കപ്പൽ നിർമ്മാണ, അറ്റകുറ്റപ്പണി നടത്തുന്ന കമ്പനിയാണ് കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ്. ഇന്ത്യൻ നാവികസേനയ്ക്ക് വേണ്ടിയുള്ള ആദ്യത്തെ തദ്ദേശീയ വിമാനവാഹിനിക്കപ്പലായ ഐഎൻഎസ് വിക്രാന്ത് നിർമിച്ചതും കൊച്ചിൻ ഷിപ്പ്‌യാർഡ് തന്നെ. കമ്പനിക്ക് മിനിരത്ന പദവിയുണ്ട്.
ഓഹരി വിപണിയിലെ പ്രകടനം
എൻഎസ്ഇയിൽ 10.41 ശതമാനം ഇൻട്രാഡേ നേട്ടത്തോടെ 1485.55 രൂപ എന്നതാണ് നിലവിൽ കൊച്ചിൻ ഷിപ്പ്‌യാർഡ് ഓഹരിയുടെ വില. 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വിലയാണിത്. 2024-ൽ ഇതുവരെ 118 ശതമാനത്തിന്‍റെ വളർച്ചയാണ് ഓഹരി നേടിയത്. ഒരു വർഷത്തിനുള്ളിൽ 442.62 ശതമാനം നേട്ടത്തോടെ മൾട്ടിബാഗർ ഓഹരികളുടെ പട്ടികയിൽ ഇടംപിടിക്കാനും കേരളത്തിന്‍റെ അഭിമാന സ്ഥാപനത്തിന് സാധിച്ചു.
രണ്ട് വർഷത്തിനുള്ളിൽ 899.03 ശതമാനവും മൂന്ന് വർഷത്തിനുള്ളിൽ 1297.28 ശതമാനവും റിട്ടേൺ നൽകാനും കൊച്ചിൻ ഷിപ്പ്‌യാർഡ് ഓഹരിക്ക് സാധിച്ചു. മെയ് 19 വരെ കമ്പനിയുടെ വിപണി മൂലധനം 57,969.74 കോടി രൂപയായിരുന്നു.

3. ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് (എച്ച്എഎൽ)
ഇന്ത്യയിലെ ഏറ്റവും വലിയ പ്രതിരോധ പൊതുമേഖലാ സ്ഥാപനമാണ് ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ്. വിമാനങ്ങൾ, ഹെലികോപ്റ്ററുകൾ, എയറോ എഞ്ചിനുകൾ, ഏവിയോണിക്‌സ്, ആക്‌സസറികൾ, എയ്‌റോസ്‌പേസ് ഘടനകൾ എന്നിങ്ങനെ വൈവിധ്യമാർന്ന സാധനങ്ങൾ രൂപകൽപ്പന ചെയ്യുകയും വികസിപ്പിക്കുകയും നിർമ്മിക്കുകയും അറ്റകുറ്റപ്പണികൾ ചെയ്യുകയും ചെയ്യുന്നു.
2024 മാർച്ച് 31 വരെയുള്ള കണക്കനുസരിച്ച് എച്ച്എഎല്ലിൻ്റെ ഓർഡർ ബുക്കിന് 94,000 കോടി രൂപയുണ്ട്, ഇത് അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള ശോഭനമായ കാഴ്ചപ്പാടിനെ സൂചിപ്പിക്കുന്നു.
ഓഹരി വിപണിയിലെ പ്രകടനം
ബിഎസ്ഇയിൽ 2.34 ശതമാനം ഇൻട്രാഡേ നേട്ടത്തോടെ 4711.05 എന്നതാണ് നിലവിലെ ഓഹരി വില. കഴിഞ്ഞ ഒരു മാസത്തിനിടെ 24.47 ശതമാനം നേട്ടമാണ് ഓഹരി നേടിയത്. 2024-ൽ മാത്രം 66.65 ശതമാനം ലാഭം ഓഹരിക്ക് നേടാനായി. 203.5 ശതമാനം വളർച്ചയാണ് കഴിഞ്ഞ ഒരു വർഷത്തിനിടെ എച്ച്എഎൽ ഓഹരി നേടിയത്.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications