ഓരോ ദിവസം കഴിയുമ്പോഴും ഓഹരി വിപണിയിൽ നിക്ഷേപത്തിനായി എത്തുന്നവരുടെ എണ്ണം വർദ്ധിക്കുകയാണ്. ചിലർ ദീർഘകാല നിക്ഷേപത്തിലൂടെ മികച്ച നേട്ടമുണ്ടാക്കുന്നു. എന്നാൽ മറ്റ് ചിലർ ചുരുങ്ങിയ സമയത്തിനുള്ളിൽ മികച്ച നേട്ടമുണ്ടാക്കാനാണ് ശ്രമിക്കുന്നത്. രീതി എതായാലും വിപണിയുടെ ചാഞ്ചാട്ടത്തെക്കുറിച്ച് കൃത്യമായ ധാരണയുള്ള നിക്ഷേപകർക്ക് മികച്ച നേട്ടമുണ്ടാക്കാൻ സാധിക്കും.
ഇന്ത്യൻ ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ എണ്ണം എത്രയാണെന്ന് നിങ്ങൾ എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ.. അല്ലെങ്കിൽ അവയുടെ ആകെ മൂല്യം എത്രയാണെന്ന് അറിയാമോ. നമ്മുടെയെല്ലാം ചിന്തകൾക്കെല്ലാം അപ്പുറമാണ് അത്. ഒരു രൂപയിൽ താഴെ മുതൽ 1.3 ലക്ഷം രൂപ വരെ വിലയുള്ള ഓഹരികൾ ഇന്ന് ഇന്ത്യൻ ഓഹരി വിപണിയിലുണ്ട്. ഇന്ത്യൻ ഓഹരി വിപണിയിലെ ഏറ്റവും വിലയേറിയ അഞ്ച് ഓഹരികൾ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം.
1. എംആർഎഫ് ലിമിറ്റഡ്
എംആർഎഫ് എന്ന പേര് മലയാളികളെ പ്രത്യേകം പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. ഇന്ന് ഇന്ത്യൻ ഓഹരി വിപണിയിൽ ഏറ്റവും വിലയേറിയ ഓഹരിയാണ് എംആർഎഫ്. എൻഎസ്ഇയിൽ 1,38,200 രൂപ എന്നതാണ് 02-08-2024-ൽ എംആർഎഫ് ഓഹരിയുടെ വില. ഇന്ത്യൻ ഓഹരി വിപണിയിൽ 1 ലക്ഷം രൂപയ്ക്ക് മുകളിൽ ഓഹരി വിലയുള്ള ഏക ഓഹരിയുമാണിത്.
കഴിഞ്ഞ ഒരു വർഷത്തിനിടെ 29.19 ശതമാനം വളർച്ചയാണ് എംആർഎഫ് ഓഹരി നേടിയത്. അഞ്ച് വർഷത്തിനിടെ 156.55 ശതമാനം നേട്ടമുണ്ടാക്കാനും ഓഹരിക്ക് സാധിച്ചു. 1,51,445 രൂപയാണ് എംആർഎഫ് ഓഹരിയുടെ ഏറ്റവും ഉയർന്ന വില.

2. ഹണിവെൽ ഓട്ടോമേഷൻ ഇന്ത്യ ലിമിറ്റഡ്
രാജ്യത്തെ പ്രമുഖ ടെക് കമ്പനികളിലൊന്നാണ് പൂനെ ആസ്ഥാനമായ ഹണിവെല്‍ ഓട്ടോമേഷന്‍ ഇന്ത്യ ലിമിറ്റഡ്. എൻഎസ്ഇയിൽ 53,824.20 രൂപ എന്നതാണ് ഓഹരിയുടെ നിലവിലെ വില. അതായത് ഏറ്റവും ഉയർന്ന വിലയുള്ള രണ്ടാമത്തെ ഓഹരി. കഴിഞ്ഞ ആറ് മാസത്തിനിടെ 40.35 ശതമാനം നേട്ടമുണ്ടാക്കാൻ ഓഹരിക്ക് സാധിച്ചു. ഒരു വർഷത്തിനിടെ 28 ശതമാനം ലാഭം നിക്ഷേപകർക്ക് നൽകാനും ഓഹരിക്കായി.
59,994 രൂപയാണ് ഹണിവെൽ ഓട്ടോമേഷൻ ഓഹരിയുടെ ഏറ്റവും ഉയർന്ന വില. 1999 ജനുവരി 1-ന് വെറും 93 രൂപയായിരുന്നു ഓഹരിയുടെ വില. എന്നാൽ അവിടെ നിന്നുമാണ് അരലക്ഷത്തിന് മുകളിലേക്ക് ഓഹരി വില ഉയർന്നത്.
3. പേജ് ഇൻഡസ്ട്രീസ് ലിമിറ്റഡ്
പ്രമുഖ അമേരിക്കൻ ബ്രാൻഡ് ആയ ജോക്കി ഇന്റർനാഷണലിന്റെ ഉത്പന്നങ്ങൾ ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ്, നേപ്പാൾ, യുഎഇ തുടങ്ങിയ രാജ്യങ്ങളിലേക്ക് വിപണനം ചെയ്യാൻ ലൈസൻസ് നേടിയിട്ടുള്ള കമ്പനിയാണ് പേജ് ഇൻഡസ്ട്രീസ് ലിമിറ്റഡ്. എൻസ്ഇയിൽ 42,400 രൂപയാണ് ഓഹരിയുടെ വില. കഴിഞ്ഞ ഒരു വർഷത്തിനിടെ 9.35 ശതമാനം വളർച്ചയാണ് ഓഹരി നേടിയത്. 42,922 രൂപയാണ് ഏറ്റവും ഉയർന്ന ഓഹരി വില.

4. 3എം ഇന്ത്യ ലിമിറ്റഡ്
ഓഹരി വിലയുടെ കാര്യത്തിൽ 4-ആം സ്ഥാനത്താണ് 3എം ഇന്ത്യ ലിമിറ്റഡ്. വിവിധ മേഖലകളിലെ വ്യാവസായിക ഉപകരണങ്ങള്‍ നിര്‍മിക്കുന്ന മുന്‍നിര കമ്പനിയാണ് 3എം ഇന്ത്യ. എൻഎസ്ഇയിൽ 38,899.80 രൂപ എന്നതാണ് ഓഹരിയുടെ വില. കഴിഞ്ഞ ഒരു വർഷത്തിനിടെ 36.45 ശതമാനം വളർച്ച നേടാൻ ഓഹരിക്ക് സാധിച്ചു. 40,856.50 രൂപയാണ് ഏറ്റവും ഉയർന്ന ഓഹരി വില.
5. ബോഷ് ലിമിറ്റഡ്
ഒട്ടോമോട്ടീവ് ടെക്നോളജി, ഇൻഡസ്ട്രിയൽ ടെക്നോളജി, കൺസ്യൂമർ ഗുഡ്സ്, എനർജി, ബിൽഡിങ് ടെക്നോളജി തുടങ്ങിയ മേഖലകളിലൊക്കെ പ്രവർത്തന സാന്നിധ്യമുള്ള ബഹുരാഷ്ട്ര കമ്പനിയാണ് ബോഷ് ലിമിറ്റഡ്. 33,810 രൂപയാണ് നിലവിലെ ഓഹരി വില. കഴിഞ്ഞ ആറ് മാസത്തിനിടെ 33 ശതമാനവനും ഒരു വർഷത്തിനിടെ 85.36 ശതമാനവനും വളർച്ച ബോഷ് ലിമിറ്റഡ് ഓഹരി നേടി. 36,678 രൂപയാണ് ഏറ്റവും ഉയർന്ന ഓഹരി വില.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ മുന്നേറ്റം: ഇന്ന് ശ്രദ്ധിക്കേണ്ട ഓഹരികൾ ഇവയാണ്

ഉത്സവ സീസൺ വരുന്നു; കാർ വില കുത്തനെ ഉയരുന്നു, നിക്ഷേപകർക്ക് തിരിച്ചടിയോ?

ഓണം: കേന്ദ്ര സർക്കാർ ജീവനക്കാരുടെ ശമ്പളം നേരത്തെ ലഭിക്കും; ബാങ്കിംഗ് ഇടപാടുകളിൽ ഈ മുൻകരുതലുകൾ എടുക്കുക

ഇന്ന് ബാങ്കുകൾക്ക് അവധി; ഓണം വരുന്നു, പണമിടപാടുകൾ തടസ്സപ്പെടാതിരിക്കാൻ എന്തുചെയ്യണം?

സ്വർണവിലയിൽ ഇന്ന് വൻ മാറ്റം; സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ ഇതാ

റെയിൽടെലിന് വൻ കരാർ: 164 കോടിയുടെ നേട്ടം റെയിൽവേ ഓഹരികളിൽ ചലനമുണ്ടാക്കുമോ?

ദലാൽ സ്ട്രീറ്റിൽ കുതിപ്പിനൊരുങ്ങി 3 ഓഹരികൾ: തിങ്കളാഴ്ച നിക്ഷേപകർ ശ്രദ്ധിക്കേണ്ടവ ഇവയാണ്

വ്യാജ വായ്പാ ആപ്പുകളുടെ കെണിയിൽ വീഴരുത്; ആർ.ബി.ഐയുടെ പുതിയ സുരക്ഷാ നടപടികൾ ഇങ്ങനെ അറിയാം

ഓണം നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികൾ ശ്രദ്ധിക്കുക; സ്വർണ്ണം വാങ്ങുമ്പോൾ ലാഭമുണ്ടാക്കാൻ ഈ കാര്യങ്ങൾ അറിയാം

ഓഗസ്റ്റ് 24: ഇന്ന് തുടങ്ങുന്ന മൂന്ന് SME ഐപിഒകൾ; നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ ഇതാ

IRFC, RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ലാഭവിഹിതം ലഭിക്കാൻ വോട്ടിംഗ് തുടങ്ങി, ചെയ്യേണ്ടതെങ്ങനെ?



Click it and Unblock the Notifications