അടുത്തിടെ തിരിച്ചടികളുണ്ടായെങ്കിലും മിക്ക ഓഹരികള്‍ക്കും പുതുവര്‍ഷം നേട്ടമാണ് സമ്മാനിച്ചിരിക്കുന്നത്. കഴിഞ്ഞുപോയ വര്‍ഷത്തിന് സമാനമായി 2022-ലും നിരവധി മള്‍ട്ടിബാഗറുകള്‍ സൃഷ്ടിക്കപ്പെടുമെന്ന സൂചനകളും ഇതിനോടകം ലഭ്യമാണ്. ജനുവരിയില്‍ 5 സ്മോള്‍ കാപ് ഓഹരികളാണ് 320 ശതമാനത്തോളം നേട്ടം നിക്ഷേപകര്‍ക്ക് നല്‍കിക്കഴിഞ്ഞത്. ഇതില്‍ പലതും ബിഎസ്ഇയിലെ എക്സ്, ബി വിഭാഗത്തിലുള്ള ഓഹരികളാണ്.
1) കെഐഎഫ്എസ് ഫിനാന്‍ഷ്യല്‍
ബിഎസ്ഇയില്‍ 'എക്സ്' വിഭാഗത്തില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള ഓഹരിയാണ് കെഐഎഫ്എസ് ഫിനാന്‍ഷ്യല്‍ സര്‍വീസസ്. ജനുവരിയില്‍ 43.85 രൂപയില്‍ നിന്നും 162.10 രൂപയ്ക്കാണ് ഓഹരിയുടെ വില കുതിച്ചുയര്‍ന്നത്. ഇതിലൂടെ നിക്ഷേപകര്‍ക്ക് 270 ശതമാനം നേട്ടം ലഭിച്ചു. ഒരു വര്‍ഷക്കാലയളവിലെ ഓഹരികളുടെ ഉയര്‍ന്നവില നിലവാരത്തിലാണ് ഇപ്പോഴുള്ളത്. അതേസമയം ഈകാലയളവിലെ ഓഹരികളുടെ കുറഞ്ഞ വില 32.55 രൂപയാണ്. കമ്പനിയുടെ വിപണി മൂലധനം 175 കോടി രൂപയും ഓഹരിയുടെ പിഇ റേഷ്യോ 38.80 -മാണ്. ഡിവിഡന്‍ഡ് യീല്‍ഡ് 0.77 ശതമാനവുമാണ്. ഇപ്പോഴത്തെ ശരാശരി ഇടപാടുകളുടെ എണ്ണം 1,300 മാത്രമാണ്. എന്നാല്‍ കഴിഞ്ഞ 20 ദിവസത്തെ ശരാശരി ഇടപാടുകളുടെ എണ്ണം 11,016 ആയിരുന്നു.
2) എകെ സ്പിന്‍ടെക്സ്
കഴിഞ്ഞ ഒരു മാസത്തിനിടെ സ്മോള്‍ കാപ് ഓഹരിയായ എകെ സ്പിന്‍ടെക്സ് 24.50 രൂപയില്‍ നിന്നും 103.10 രൂപയിലേക്കാണ് കുതിച്ചുയര്‍ന്നത്. ഇതിലൂടെ 320 ശതമാനം നേട്ടമാണ് ഓഹരിയുടമകള്‍ക്ക് സ്വന്തമായത്. കമ്പനിയുടെ വിപണി മൂലധനം 52 കോടി രൂപ മാത്രമാണ്. നിലവില്‍ 52 ആഴ്ചയിലെ ഉയര്‍ന്ന നിലവാരത്തിലാണ് ഓഹരികള്‍ വ്യാപാരം ചെയ്യപ്പെടുന്നത്. അതേസമയം കഴിഞ്ഞ ഒരു വര്‍ഷക്കാലയളവില്‍ കുറഞ്ഞ വില 18.10 രൂപയുമാണ.് ഓഹരിയുടെ പിഇ റേഷ്യോ 75 81 ആണ്. എക്സ് വിഭാഗത്തിലുള്ള ഈ ഓഹരിയുടെ ഇപ്പോഴത്തെ ശരാശരി ഇടപാടുകളുടെ എണ്ണം 26,140-ഉം കഴിഞ്ഞ 20 ദിവസത്തെ ശരാശരി ഇടപാടുകളുടെ എണ്ണം 33,861-ഉം ആയിരുന്നു.
3) ഭക്തി ജെംസ് & ജ്വല്ലറി
കഴിഞ്ഞ ഒരു മാസത്തിനിടെ മള്‍ട്ടിബാഗര്‍ പെന്നി ഓഹരിയായ ഭക്തി ജെംസ് ജ്വല്ലറി, 15 രൂപയില്‍ നിന്നും 42.65 രൂപ നിലവാരത്തിലേക്കാണ് വര്‍ദ്ധിച്ചത്. ഇതിലൂടെ 180 ശതമാനം നേട്ടമാണ് നിക്ഷേപകര്‍ക്ക് ലഭിച്ചത്. ഒരു വര്‍ഷക്കാലയളവില്‍ ഓഹരികളുടെ ഉയര്‍ന്ന വില നിലവാരം 91.95 രൂപയും കുറഞ്ഞ വില 10.60 രൂപയുമാണ്. ബിഎസ്ഇയില്‍ ബി വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഈ ഓഹരിയുടെ വിപണി മൂലധനം 42 കോടി രൂപയാണ്. ഈ മള്‍ട്ടിബാഗര്‍ പെന്നി ഓഹരിയുടെ ബുക്ക് വാല്യൂ 15 ആണ.് ഇപ്പോള്‍ നടക്കുന്ന ശരാശരി ഇടപാടുകളുടെ എണ്ണം 6.77 ലക്ഷവും കഴിഞ്ഞ ഇരുപത് ദിവസത്തെ ശരാശരി ഇടപാടുകളുടെ എണ്ണം 4.19 ലക്ഷവുമാണ്.
4) ബിസിഎല്‍ എന്റര്‍പ്രൈസസ്
കഴിഞ്ഞ ഒരു മാസത്തിനിടെ ബിഎസ്ഇയില്‍ എക്സ് വിഭാഗത്തില്‍ ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ള ബിസിഎല്‍ എന്റര്‍പ്രൈസസ് ഓഹരികള്‍ 15.40 രൂപയില്‍ നിന്നും 43.80 രൂപയിലേക്ക് കുതിച്ചുയര്‍ന്നു. ഇതിലൂടെ ഓഹരി ഉടമകള്‍ക്ക് 185 ശതമാനത്തോളം നേട്ടം കരസ്ഥമാക്കാന്‍ സാധിച്ചു. ഈ സ്മോള്‍ കാപ് ഓഹരികള്‍ നിലവില്‍ 52 ആഴ്ചയിലെ ഉയര്‍ന്ന നിലവാരത്തിലാണ് ഉള്ളത്. ഓഹരിയുടെ ഒരു വര്‍ഷത്തിനിടയിലെ കുറഞ്ഞ വില 6.66 രൂപയുമാണ്. കമ്പനിയുടെ വിപണി മൂലധനം 25 കോടിയാണ് പ്രതിയോഹരി ബുക്ക് വാല്യൂ 12.96-മാണ്. വെള്ളിയാഴ്ച 36,299 ഇടപാടുകളാണ് നടന്നത്. അതേസമയം, കഴിഞ്ഞ 20് ദിവസത്തെ ശരാശരി ഇടപാടുകളുടെ എണ്ണം ഒന്നരലക്ഷത്തോളം ആയിരുന്നു.
5) രത്തന്‍ഷാ ഇന്റര്‍നാഷണല്‍
ബിഎസ്ഇയില്‍ 'എക്സ്' വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഈ സ്മോള്‍ കാപ് ഓഹരി 195 രൂപയില്‍ നിന്നും 515.85 രൂപയിലേക്കാണ് ഉയര്‍ന്നത്. ഇതിലൂടെ ഓഹരി ഉടമകള്‍ക്ക് ഒരു മാസത്തിനുള്ളില്‍ 165 ശതമാനത്തോളം നേട്ടമാണ് ലഭിച്ചത്. ഓഹരി 52 ആഴ്ചയിലെ ഉയര്‍ന്ന നിലവാരത്തില്‍ ആണ് ഇപ്പോഴുള്ളത്. അതേസമയം ഓഹരിയുടെ ഒരു വര്‍ഷത്തെ കുറഞ്ഞ വില 30.15 രൂപയുമാണ്. കമ്പനിയുടെ വിപണി മൂലധനം 359 കോടി രൂപയും പിഇ റേഷ്യോ 141.70-മാണ്. വെള്ളിയാഴ്ച 4,202 ഇടപാടുകളാണ് നടന്നത്. അതേസമയം കഴിഞ്ഞ 20 ദിവസത്തെ ഇപാടുകളുടെ ശരാശി എണ്ണം 14,608-മാണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന വിവിധ സ്ഥാപനങ്ങള്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടുകളെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിന് മാത്രമായും നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

IRFC Q1 ഫലങ്ങൾ: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: ഇന്ന് വിപണിയിൽ ശ്രദ്ധിക്കേണ്ട നിർണ്ണായക നീക്കങ്ങൾ!

മുംബൈ ലോക്കലുകളിൽ 'കവച് 5.0': സുരക്ഷയ്ക്കൊപ്പം റെയിൽവേ ഓഹരികളിലും വൻ കുതിപ്പിന് സാധ്യത!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ഹ്യുണ്ടായ് ഐപിഒ: നിർണായക ബോർഡ് യോഗം ഇന്ന്; വിപണിയിൽ വൻ മാറ്റങ്ങൾക്ക് തുടക്കമോ?

മണിപ്പാൽ ഹെൽത്ത് ഐപിഒ തുടങ്ങി: 9,275 കോടിയുടെ മെഗാ ഓഫറിൽ നിക്ഷേപിക്കണോ?

ഐഷർ മോട്ടോഴ്സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ

പെന്നി സ്റ്റോക്ക് നിക്ഷേപകർ ശ്രദ്ധിക്കുക; ഈ ഐപിഒകൾ വിപണിയിൽ വലിയ മാറ്റമുണ്ടാക്കുന്നു

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ



Click it and Unblock the Notifications