ഞൊടിയിടയില്‍ ഒരു നിക്ഷേപകനെ പണക്കാരനും പാപ്പരാക്കാനും കഴിവുള്ള ഓഹരി വിഭാഗമാണ് പെന്നിസ്റ്റോക്കുകള്‍. ഒരേസമയം വമ്പന്‍ ലാഭ സാധ്യതയും നഷ്ട സാധ്യതകളും ഒളിഞ്ഞിരിക്കുന്നയിടം. അടുത്തിടെയായി പെന്നി ഓഹരികള്‍ക്ക് ഡിമാന്‍ഡ് ഏറുകയാണ്. തുടക്കക്കാരന്‍ മുതല്‍ തഴക്കംവന്ന ട്രേഡര്‍മാര്‍ പോലും പെന്നി സ്റ്റോക്കുകള്‍ക്ക് പിന്നാലെയുണ്ട്. ഭാവിയിലെ വമ്പന്‍ ആദായം സ്വപ്നം കണ്ടാണ് മിക്കവരും ഇത്തരം ഓഹരികളെ അന്വേഷിച്ചിറങ്ങുന്നത്. ചിലര്‍ പോര്‍ട്ട്ഫോളിയോ വൈവിധ്യവത്കരണത്തിന് വേണ്ടിയും ഇത്തരം തെരഞ്ഞെടുക്കാറുണ്ട്. അതേസമയം, കഴിഞ്ഞ ഒരു മാസത്തിനിടെ 170 ശതമാനം വരെ നേട്ടം നല്‍കിയ 5 പെന്നി ഓഹരികള്‍ താഴെ ചേര്‍ക്കുന്നു.
1) മില്ലേനിയം ഓണ്‍ലൈന്‍
കംപ്യൂട്ടറുകളുടേയും കംപ്യൂട്ടര്‍ അനുബന്ധ ഉപകരണങ്ങളുടേയും വ്യാപാരം നടത്തുന്ന മൈക്രോകാപ് കമ്പനിയാണ് മിലേനിയം ഓണ്‍ലൈന്‍ സൊല്യൂഷന്‍സ് (BSE: 511187). ഇതിന്റെ ഓഹരികള്‍ കഴിഞ്ഞ ഒരു മാസക്കാലയളവില്‍ 150 ശതമാനം നേട്ടമാണ് നല്‍കിയത്. കഴിഞ്ഞ മാസമാദ്യം 1.56 രൂപയില്‍ ഉണ്ടായിരുന്ന ഓഹരി 3.82-ലേക്ക് ഉയര്‍ന്നു. 52 ആഴ്ച കാലയളവിലെ കൂടിയ ഓഹരി വില 5.64 രൂപയാണ്. ഈ ഓഹരിയുടെ സര്‍വകാല ഉയര്‍ന്ന നിലവാരം 41.8 രൂപയാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
അതേസമയം, കമ്പനിയുടെ മാര്‍ക്കറ്റ് കാപിറ്റലൈസേഷന്‍ 19 കോടി രൂപയാണ്. കമ്പനിയുടെ സാമ്പത്തിക സ്ഥിതി ആശാവഹമല്ല. പ്രമോട്ടറിന്റെ കൈവശം 5 ശതമാനം ഓഹരികള്‍ മാത്രമാണുള്ളത്.
2) എസിഐ ഇന്‍ഫോകോം
ആദ്യം ഐടി മേഖലയിലാണ് തുടക്കമിട്ടതെങ്കിലും അടുത്തിടെ റിയല്‍ എസ്റ്റേറ്റ് മേഖലയിലേക്ക് ചുവടുമാറ്റിയ മൈക്രോ കാപ് കമ്പനിയാണ് എസിഐ ഇന്‍ഫോകോം (BSE: 517356). കഴിഞ്ഞ ഒരു മാസത്തിനിടെ ഓഹരിയില്‍ 145 ശതമാനം മുന്നേറ്റമുണ്ടായി. ഇക്കാലയളവില്‍ ഓഹരി വില 0.89 രൂപയില്‍ നിന്നും 2.18 രൂപയിലേക്ക് ഉയര്‍ന്നു. ഒരു വര്‍ഷത്തിനിടെ 561 ശതമാനം നേട്ടവും നല്‍കിയിട്ടുണ്ട്.
അതേസമയം, കമ്പനിയുടെ വിപണി മൂല്യം 24.1 കോടി മാത്രമാണ്. കമ്പനിയുടെ സാമ്പത്തിക സ്ഥിതി ശരാശരി നിലവാരത്തിലാണ്. പ്രമോട്ടറിന്റെ കൈവശം 23 ശതമാനം ഓഹരികളുണ്ട്.
3) ജാവേരി ക്രെഡിറ്റ്‌സ്
കമ്മോഡിറ്റി ബ്രോക്കിങ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മൈക്രോ കാപ് കമ്പനിയാണ് ജാവേരി ക്രെഡിറ്റ്‌സ് & കാപിറ്റല്‍ (BSE: 531550). കഴിഞ്ഞ ഒരു മാസത്തിനിടെ 136 ശതമാനം ഓഹരി വില വര്‍ധിച്ചു. ഈ കാലയളവില്‍ ഓഹരി 3.05 രൂപയില്‍ നിന്നും 7.19 രൂപയിലേക്ക് കുതിച്ചെത്തി.
അതേസമയം കമ്പനിയുടെ മാര്‍ക്കറ്റ് കാപിറ്റലൈസേഷന്‍ 4.64 കോടി രൂപ മാത്രമാണ്. കമ്പനിയുടെ സാമ്പത്തിക സ്ഥിതിയും ആശാവഹമല്ല. പ്രമോട്ടറിന്റെ കൈവശം 62 ശതമാനം ഓഹരികളുണ്ട്.
4) സ്റ്റാര്‍ലൈറ്റ് കംപോണന്റ്‌സ്
ഇലക്ടോണിക് ഉപകരങ്ങള്‍ക്കുവേണ്ട ചട്ടക്കൂടുകളും എല്‍ഇഡി ഉത്പന്നങ്ങളും നിര്‍മിക്കുന്നതും വിതരണം ചെയ്യുന്നതുമായ മൈക്രോ കാപ് കമ്പനിയാണ് സ്റ്റാര്‍ലൈറ്റ് കംപോണന്റ്‌സ് (BSE: 517548). ഇതിന്റെ ഓഹരികള്‍ കഴിഞ്ഞ ഒരു മാസക്കാലയളവില്‍ 134 ശതമാനം നേട്ടമാണ് നല്‍കിയത്. കഴിഞ്ഞ മാസമാദ്യം 2.95 രൂപയില്‍ നിന്നിരുന്ന ഓഹരി 6.91-ലേക്ക് ഉയര്‍ന്നു. 52 ആഴ്ച കാലയളവിലെ കൂടിയ ഓഹരി വില 15.10 രൂപയാണ്.
അതേസമയം കമ്പനിയുടെ വിപണി മൂല്യം 11.8 കോടി രൂപ മാത്രമാണ്. കമ്പനിയുടെ സാമ്പത്തിക സ്ഥിതിയും ആശാവഹമല്ല. പ്രമോട്ടറിന്റെ കൈവശം 52 ശതമാനം ഓഹരികളുണ്ട്. ഇവയില്‍ 23 ശതമാനം ഓഹരികള്‍ ഈട് നല്‍കിയിരിക്കുകയാണ്.
5) ആല്‍പ്‌സ് ഇന്‍ഡസ്ട്രീസ്
വീടുകളിലേക്കുള്ള ഫര്‍ണീച്ചറും ഹോട്ടല്‍ മേഖലയിലേക്കുള്ള ടേബിള്‍, ബെഡ് ഷീറ്റുകളും നിര്‍മിക്കുന്ന മൈക്രോ കാപ് ക്മ്പനിയാണ് ആല്‍പ്‌സ് ഇന്ഡസ്ട്രീസ് (BSE: 530715, NSE: ALPSINDUS). കഴിഞ്ഞ ഒരു മാസത്തിനിടെ ഓഹരിയില്‍ 125 ശതമാനം മുന്നേറ്റമുണ്ടായി. ഇക്കാലയളവില്‍ ഓഹരി വില 2.20 രൂപയില്‍ നിന്നും 4.85 രൂപയിലേക്ക് ഉയര്‍ന്നു. 5.84 രൂപായണ് 52 ആഴ്ച കാലയളവിലെ ഉയര്‍ന്ന നിലവാരം.
അതേസമയം കമ്പനിയുടെ മാര്‍ക്കറ്റ് കാപിറ്റലൈസേഷന്‍ 19 കോടി രൂപയാണ്. കമ്പനിയുടെ സാമ്പത്തിക സ്ഥിതിയും ആശാവഹമല്ല. പ്രമോട്ടര്‍ക്ക് 27 ശതമാനം ഓഹരികളാണുള്ളത്. അവയില്‍ 38 ശതമാനവും ഈട് നല്‍കിയിരിക്കുകയാണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications