ജോലിയുള്ളവർക്കും വീട്ടമ്മമാർക്കും ലഭിക്കുന്ന ഒഴിവ് സമയങ്ങൾ വെറുതെ കളയുന്നതിന് പകരം സാമ്പത്തിക മാർഗമാക്കി മാറ്റിയാലോ. വീട്ടിൽ തന്നെ പാർട്ടൈം ആയി ആരംഭിക്കാൻ സാധിക്കുന്ന ബിസിനസ് ആശയങ്ങൾ കണ്ടെത്തിയാൽ ഇവ സാധ്യമാണ്. മികച്ച ബിസിനസുകളുടെ വളർച്ചയ്ക്ക് പ്രധാന കാരണം ആശയം തന്നെയാണ്. വിപണിയുടെ ആവശ്യത്തോട് എങ്ങനെ കയ്യിലുള്ള ആശയം പെരുത്തപ്പെടുന്നു എന്ന് മനസിലാക്കി വേണം ബിസിനസുകൾ ആരംഭിക്കാൻ.
വീട്ടിലെ സൗകര്യം ഉപയോഗിച്ച് മാസത്തിൽ അധിക വരുമാനം നേടാൻ ഒരു ബിസിനസ് പ്ലാൻ തേടുകയാണെങ്കിൽ ഈ ലേഖനം നിങ്ങൾക്ക് ഉപകരാപ്പെട്ടേക്കാം. 20,000 രൂപ മുതൽ മുടക്കിൽ നല്ല വരുമാന സാധ്യതയുള്ള ചില ബിസിനസ് സാധ്യതകളെയാണ് പരിചയപ്പെടുത്തുന്നത്.
1. മെഴുകുതിരി നിർമാണം
മെഴുകുതിരികളുടെ വിപണി സാധ്യത കുറയാതിരിക്കുന്ന കാലമാണ്. മതപരമായ ആഘോഷങ്ങൾക്കൊപ്പം റെസ്റ്റോറന്റുകളിലും വീടുകളിലും ഹോട്ടലുകളിലും അലങ്കാരത്തിനായി മെഴുകുതിരികൾ ഉപയോഗിക്കുന്ന കാലമാണ്. ഇതോടൊപ്പം ഉത്സവ സീസണുകൾ സാധാരണയായി ഉയരുന്ന ഡിമാന്റും. വിപണിയിലെ ആവശ്യം മനസിലാക്കി സമാന ഡിസൈനിലുള്ള മെഴുകുതിരികളെ വിപണിയിലെത്തിക്കണം. വീട്ടിൽ തന്നെ 20,000 രൂപ ചെലവിൽ ആരംഭിക്കാൻ പറ്റിയ ബിസിനസ് ആശയമാണിത്.

2. അച്ചാർ നിർമാണം
തൊട്ടുകൂട്ടാൻ അച്ചാറില്ലാത്ത ഒരു അടുക്കള ചിന്തിക്കാവുന്നതിന് അപ്പുറമാണ്. ഇന്നത്തെ തിരിക്ക് പിടിച്ച കാലത്ത് വീട്ടിൽ നിന്ന് അച്ചാറിടാൻ ആരും സമയം കണ്ടെത്താത്തതിനാൽ വിപണി സാധ്യത കൂടുതലാണ്. വ്യത്യസ്ത രുചികളിൽ വൈവിധ്യമാർന്ന അച്ചാറുകൾ വിപണിയിലെത്തിക്കാനാകുമെങ്കിൽ വിജയമുറപ്പുള്ള മേഖലയാണ്.
സൂപ്പർമാർക്കറ്റുകളും പ്രാദേശിക വിപണിയിലും എളുപ്പത്തിൽ വിപണനം ചെയ്യാമെന്നതും കുറഞ്ഞ നിക്ഷേപമുള്ള പ്രായോഗികവുമായ ബിസിനസ്സ് ആശയം എന്നതും അച്ചാർ ബിസിനസിന് സാധ്യത വർധിപ്പിക്കുന്നു. നിർമാണം, പാക്കിംഗ്, വിതരണം തുടങ്ങിയ ചെലവുകൾ കണക്കാക്കുമ്പോൾ 20,000 രൂപ മുതൽ 25,000 രൂപ വരെ ചെലവ് വരുന്ന ആശയമാണിത്.
3. കണ്ടന്റ് റൈറ്റിംഗ്
എഴുതാനുള്ള കഴിവുള്ളവർക്കിടയിൽ ട്രെൻഡിംഗായി തുടരുന്ന ബിസിനസ് ഓപ്ഷനുകളിലൊന്നാണ് കണ്ടന്റ് റൈറ്റിംഗ്. തിരഞ്ഞെടുക്കുന്ന വിഷയത്തിൽ മതിയായ വൈദഗ്ധ്യമുള്ളവർക്ക് വലിയ മൂലധനം ആവശ്യമില്ലാത്ത കണ്ടന്റ് റൈറ്റിംഗ് ബിസിനസ് ആകംഭിക്കാം. നൈപുണ്യം തന്നെയാണ് ബിസിനസിന് ആവശ്യമായ നിക്ഷേപം.
ശക്തമായ വ്യാകരണം, ആകർഷകമായ എഴുത്ത് ശൈലി, റിസർച്ചിനുള്ള കഴിവ് എന്നിവയുള്ളവർക്ക് കണ്ടന്റ് റൈറ്റിംഗ് ജോലിയിലേക്ക് കടക്കാം. മികച്ച അവസരങ്ങൾ ലഭിക്കുന്നതിന് ഫ്രീലാൻസ് വർക്ക് വെബ്‌സൈറ്റുകളിൽ രജിസ്റ്റർ ചെയ്യാം. ലിങ്ക്ഡ്ഇൻ പോലുള്ള ജോബ് പ്ലാറ്റ്ഫോമുകളിൽ അവസരങ്ങൾ കണ്ടെത്താനാകും.
4. കേക്ക് നിർമാണം
കോവിഡ് കാലത്തെ അടച്ചിടലില്‍ ഒരുപാട് പേരുടെ നേരം പോക്കായിരുന്നു കേക്ക് നിര്‍മാണം. സാധാരണ ജിവീതത്തിലേക്ക് മാറിയതോടെ ഇതിനെ പാതിവഴിയില്‍ ഉപേക്ഷിച്ചവരാണ് പലരും. ബിസിനസായി മുന്നോട്ട് കൊണ്ടു പോവുകയാണെങ്കില്‍ 10,000 രൂപയ്ക്ക് താഴെ മുതല്‍മുടക്ക് ആവശ്യമായി വരുന്ന സംരംഭമാണിത്.
കേക്ക് നിര്‍മാണത്തില്‍ അറിവും മികച്ച അസംസ്‌കൃത വസ്തുക്കളും കേക്ക് നിര്‍മാണ ഉപകരണങ്ങളുമാണ് ഇവിടെ ആവശ്യം. സമീപ പ്രദേശത്തുള്ളവരാണ് പ്രധാന വിപണിയെന്നതിനാല്‍ സുഹൃത്തുക്കളും ബന്ധുക്കളും വഴിയുള്ള മാര്‍ക്കറ്റിംഗ് വലിയ ഗുണം ചെയ്യും.
5. ഓൾ സർവീസ് സെന്റർ
ഒറ്റകുടകീഴില്‍ എല്ലാ സേവനങ്ങളും ലഭ്യമാക്കുന്ന ഓള്‍ സര്‍വീസ് സെന്ററുകൾ കുറഞ്ഞ ചെലവിൽ ആരംഭിക്കാൻ. വീട്ടുകളിലേക്ക് ആവശ്യമാകുന്ന പ്ലംബിംഗ്, ഇലക്ട്രീഷ്യന്‍ ജോലി, ഗ്രോസറി, വെജിറ്റബിള്‍ തുടങ്ങി വീടുകളില്‍ ആവശ്യമാകുന്നവ ഒരു കുടകീഴില്‍ സംയോജിപ്പിക്കാന്‍ സാധിക്കണം.
ഓണ്‍ലൈന്‍ സ്‌റ്റോര്‍ വഴി ഈ സേവനങ്ങള്‍ നല്‍കാന്‍ സാധിക്കുന്ന ബ്രാന്‍ഡ് ആരംഭിക്കാം. സോഷ്യൽ മീഡിയ പേജുകൾ വഴി മികച്ച മാർക്കറ്റിംഗ് നടത്താം. 10000 രൂപ മുതൽ മുടക്ക് പ്രതീക്ഷിക്കാം.റസിഡന്റ് അസോസിയേഷന്‍, സൊസൈറ്റികള്‍ എന്നിവയുമയള്ള ബന്ധം പുലര്‍ത്തുന്നത് ബിസനസ് വളര്‍ച്ചയ്ക്ക് ഉപകരപ്പെടും.
More From GoodReturns

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

3,276 രൂപയ്ക്ക് വാങ്ങിയ സ്വർണം ഇപ്പോൾ 15,102 രൂപ! എസ്ജിബി നിക്ഷേപകർക്ക് ഇന്ന് വൻ ലാഭം

യുഎസ് സിപിഐ ഡാറ്റ വരുന്നു: ഇന്ത്യൻ ഐടി ഓഹരികളിലും രൂപയിലും വൻ മാറ്റങ്ങൾക്ക് സാധ്യത; നിക്ഷേപകർ ജാഗ്രത!



Click it and Unblock the Notifications