കഴിഞ്ഞ കുറേ നാളുകളായി മികച്ച നേട്ടം നിക്ഷേപകർക്ക് നൽകാൻ പൊതുമേഖലാ ഓഹരികൾക്ക് സാധിച്ചിട്ടുണ്ട്. ബിഎസ്ഇ പൊതുമേഖലാ സൂചിക കഴിഞ്ഞ ഒരു വർഷത്തിനിടെ ഏകദേശം 94.83 ശതമാനം ഉയർന്നു. കഴിഞ്ഞ മാസം 5.8 ശതമാനം ഇടിവ് രേഖപ്പെടുത്തി എന്നതൊഴിച്ചാൽ ഒരു വർഷത്തിനിടെ നിക്ഷേപകരുടെ സമ്പത്ത് ഇരട്ടിയാക്കാൻ പൊതുമേഖലാ ഓഹരികൾക്ക് സാധിച്ചിട്ടുണ്ട്.
പൊതുമേഖലാ ഓഹരികൾ വാങ്ങാൻ ആഗ്രഹിക്കുന്ന നിക്ഷേപകർ വിപണിയിൽ തിരുത്തലുകൾക്കായി കാത്തിരിക്കുകയാണ്. കേന്ദ്ര ബജറ്റിന് ശേഷം ഓഹരികളിൽ കുതിപ്പുണ്ടാകാനുള്ള സാധ്യതയുണ്ട്. എന്തായാലും 100 രൂപയിൽ താഴെയുള്ള ചില പൊതുമേഖലാ ഓഹരികൾ പരിശോധിക്കാം.
1. എംഎംടിസി
സര്‍ക്കാര്‍ മേഖലയിലുള്ള രാജ്യത്തെ ഏറ്റവും വലിയ വാണിജ്യ വ്യാപാര സ്ഥാപനമാണ് മെറ്റല്‍സ് & മിനറല്‍സ് ട്രേഡിങ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ അഥവാ എംഎംടിസി. കല്‍ക്കരി, ഇരുമ്പയിര്, കാര്‍ഷിക വളം, വ്യാവസായിക ഉത്പന്നങ്ങള്‍ വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നു.
എംഎംടിസി ഓഹരികൾ കഴിഞ്ഞ ഒരു വർഷത്തിനിടെ 150.91% റിട്ടേൺ നൽകി. ബിഎസ്ഇ അനലിറ്റിക്സ് പ്രകാരം കഴിഞ്ഞ ഒരു മാസത്തിനിടെ ഓഹരികൾ ഏകദേശം 13.38% ഉയർന്നു. 11,926 കോടി രൂപ വിപണി മൂലധനമുണ്ട്. 78.16 രൂപയാണ് നിലവിലെ ഓഹരി വില.

2. ഇന്ത്യൻ ഓവർസീസ് ബാങ്ക്
രാജ്യത്തെ പ്രധാന പൊതുമേഖലാ ബാങ്കുകളിൽ ഒന്നാണ് ഇന്ത്യൻ ഓവർസീസ് ബാങ്ക്. രാജ്യത്തിനകത്ത് 2018 ശാഖകളും വിദേശത്ത് ബാങ്കിന് 6 ശാഖകളുമുണ്ട്. 1963ൽ ദേശസാൽക്കരിക്കപ്പെട്ട 14 ബാങ്കുകളിൽ ഒന്നായിരുന്നു ഇത്.
ഓഹരി വില ഇന്ത്യൻ ഓവർസീസ് ബാങ്ക് ഓഹരികൾ കഴിഞ്ഞ ഒരു വർഷത്തിനിടെ 155.83 ശതമാനം പോസിറ്റീവ് റിട്ടേൺ നൽകി. 63.58 രൂപയാണ് നിലവിലെ ഓഹരി വില. ബാങ്കിൻ്റെ വിപണി മൂല്യം 1.20 ലക്ഷം കോടി രൂപയാണ്.
3. യുകോ ബാങ്ക്
ബിഎസ്ഇ അനലിറ്റിക്സ് പ്രകാരം 65,267 കോടി രൂപ വിപണി മൂലധനമുള്ള ഒരു പൊതുമേഖലാ ബാങ്കാണ് യുകോ ബാങ്ക്. 54.66 രൂപയാണ് നിലവിലെ ഓഹരി വില. കഴിഞ്ഞ ഒരു വർഷത്തിനിടെ 95 ശതമാനം വളർച്ചയാണ് ഓഹരി നേടിയത്. 2024-ൽ ഇതുവരെ 37 ശതമാനം വളർച്ച കൈവരിക്കാനും ഓഹരിക്ക് സാധിച്ചു.

4. എച്ച്എംടി
ഇന്ത്യാ ഗവൺമെൻ്റിൻ്റെ ഹെവി ഇൻഡസ്ട്രീസ് മന്ത്രാലയത്തിൻ്റെ നിയന്ത്രണത്തിലുള്ള നിർമ്മാണ കമ്പനിയാണ് എച്ച്എംടി. എച്ച്എംടിയുടെ വിപണി മൂല്യം 8000 കോടി രൂപയാണ്. കഴിഞ്ഞ ഒരു വർഷത്തിനിടെ 131.11 ശതമാനം വളർച്ചയാണ് ഓഹരി നേടിയത്. 67 രൂപയാണ് നിലവിലെ ഓഹരി വില.
5. എൻഎച്ച്പിസി
നാഷണല്‍ ഹൈഡ്രോ ഇലക്ട്രിക് പവര്‍ കോര്‍പ്പറേഷന്‍ എന്നതിന്‍റെ ചുരുക്കരൂപമാണ് എന്‍എച്ച്പിസി. ജല വൈദ്യുത പദ്ധതികളിലൂടെ 200 കോടി യൂണിറ്റ് വൈദ്യുതി ഉത്പാദനം നടത്താനുള്ള ശേഷിയുണ്ട്. പ്രോജക്ട് മാനേജ്‌മെൻ്റ്, നിർമ്മാണ കരാറുകൾ, കൺസൾട്ടൻസി സേവനങ്ങൾ, പവർ ട്രേഡിംഗ് പ്രവർത്തനങ്ങൾ എന്നിവയും കമ്പനി വാഗ്ദാനം ചെയ്യുന്നു.
100.05 രൂപയാണ് നിലവിൽ ഓഹരിയുടെ വില. കഴിഞ്ഞ ഒരു വർഷത്തിനിടെ 120.13 ശതമാനം മുന്നേറ്റമാണ് ഓഹരി നടത്തിയത്. 2024-ൽ ഇതുവരെ 51.06 ശതമാനം വളർച്ച കൈവരിക്കാനും ഓഹരിക്ക് സാധിച്ചു. കമ്പനിയുടെ വിപണി മൂല്യം 98.59,000 കോടി രൂപയാണ്.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

IRFC Q1 ഫലങ്ങൾ: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: ഇന്ന് വിപണിയിൽ ശ്രദ്ധിക്കേണ്ട നിർണ്ണായക നീക്കങ്ങൾ!

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ഇൻഡിഗോ ഓഹരികളിൽ വൻ മാറ്റം; ബ്രോക്കറേജ് സ്ഥാപനങ്ങളുടെ പുതിയ ലക്ഷ്യവിലകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

എസ്എംഇ ഐപിഒ അലോട്ട്മെന്റ് സ്റ്റാറ്റസ് അറിയണോ? ഇന്ന് നിർണ്ണായക ദിവസം, നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

എസ്എംഇ ഐപിഒ ലിസ്റ്റിംഗ് ദിനം: പെന്നി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം

NHAI ടോൾ നിരക്കിൽ വൻ മാറ്റം: യാത്രക്കാർക്കും ഓട്ടോ ഓഹരികൾക്കും ഇനി സുവർണ്ണകാലം?

റൈറ്റ്സ് നിക്ഷേപകർ ശ്രദ്ധിക്കുക: ഓഗസ്റ്റ് 4-ലെ ബോർഡ് യോഗത്തിൽ ഡിവിഡന്റ് പ്രഖ്യാപനത്തിന് സാധ്യത

ക്രൂഡ് ഓയിൽ വില 100 ഡോളർ കടന്നു: ഇന്ത്യൻ ഓട്ടോ ഓഹരികൾക്ക് ഇനി എന്ത് സംഭവിക്കും?



Click it and Unblock the Notifications