കരടികളുടെ വിളയാട്ടം; സെന്‍സെക്‌സില്‍ 1,416 പോയിന്റ് ഇടിവ്; ഐടി ഓഹരികളില്‍ തകര്‍ച്ച

അമേരിക്കന്‍ വിപണിയിലെ വമ്പന്‍ തകര്‍ച്ചയുടെ പ്രതിഫലനമെന്നോണം ആഗോള വിപണികളിലും ചോരപ്പുഴ. 300-ലേറെ പോയിന്റ് തകര്‍ച്ചയോടെ വ്യാപാരം ആരംഭിച്ച പ്രധാന സൂചികയായ നിഫ്റ്റിക്ക് ഒരു ഘട്ടത്തിലും കരകയറാനായില്ല. ഒടുവില്‍ 2.5 ശതമാനത്തിലേറെ തകര്‍ച്ചയോടെ 15,850-നും താഴെയാണ് ക്ലോസ് ചെയ്തത്. എല്ലാ വിഭാഗം ഓഹരികളിലും തിരിച്ചടി നേരിട്ടെങ്കിലും ഐടി വിഭാഗത്തിനാണ് കനത്ത ആഘാതമേറ്റത്. യുഎസ് ഡോളറിനെതിരായ വിനിമയത്തില്‍ രൂപയുടെ മൂല്യശോഷണം തുടരുകയാണ്. 10 പൈസ ഇടിഞ്ഞ് 77.20 രൂപയെന്ന ചരിത്രത്തിലെ താഴ്ന്ന നിലവാരത്തിലാണ് രൂപയുടെ വ്യാഴാഴ്ചത്തെ വ്യാപാരം അവസാനിപ്പിച്ചത്. വിപണിയുടെ ഇന്നത്തെ തകര്‍ച്ചയിലേക്ക് വഴി തെളിച്ച 5 ഘടകങ്ങള്‍ താഴെ ചേര്‍ക്കുന്നു.

പ്രധാന കാരണങ്ങള്‍

പ്രധാന കാരണങ്ങള്‍

  • ആഗോള വിപണികളിലെ ഇടിവ്- കഴിഞ്ഞ ദിവസം അമേരിക്കന്‍ സൂചികകളിലുണ്ടായ വമ്പന്‍ തിരിച്ചടിയോടെ യൂറോപ്യന്‍, ഏഷ്യന്‍ വിപണികളിലേയും ഇടിവ്. പണപ്പെരുപ്പവും സാമ്പത്തിക തളര്‍ച്ചയും സംബന്ധിച്ച ആശങ്കളാണ് തകര്‍ച്ചയ്ക്ക് വഴിമരുന്നിട്ടത്.
  • റിസര്‍വ് ബാങ്ക് മിനിറ്റ്‌സ്- മേയ് ആദ്യവാരത്തില്‍ അടിയന്തരമായി ചേര്‍ന്ന ധനനയ സമിതി യോഗത്തിന്റെ മിനിറ്റ്‌സ് പുറത്തുവന്നു. ഇതില്‍ പണപ്പെരുപ്പം നിയന്ത്രിക്കാനായി പലിശ നിരക്കുകള്‍ ഇനിയും വര്‍ധിപ്പിക്കുമെന്ന സൂചന.
ഡൗണ്‍ഗ്രേഡ്
  • വിദേശ നിക്ഷേപകരുടെ ശമനമില്ലാത്ത വില്‍പന.
  • പണപ്പെരുപ്പ ഭീഷണിയും ലാഭമാര്‍ജിനിലെ ഇടിവും- നിഫ്റ്റി-50 സൂചികയിലെ 28 കമ്പനികള്‍ ഫലം പ്രസിദ്ധീകരിച്ചതില്‍ 11 കമ്പനികള്‍ പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നില്ല. 17 കമ്പനികള്‍ പ്രതീക്ഷകാത്തു.
  • ഡൗണ്‍ഗ്രേഡ് ചെയ്തത്- വിദേശ ബ്രോക്കറേജുകളായ ബാങ്ക് ഓഫ് അമേരിക്ക, നിഫ്റ്റിയുടെ ലക്ഷ്യവില 17,000-ല്‍ നിന്നും 16,000-ലേക്ക് താഴ്ത്തി. സമാനമായി യുബിഎസ്, ജിഡിപി വളര്‍ച്ചാ നിരക്ക് 7.70-ല്‍ നിന്നും 7.00-ലേക്കും താഴ്ത്തി.
വ്യാഴാഴ്ചത്തെ

വ്യാഴാഴ്ചത്തെ വ്യാപാരത്തില്‍ എന്‍എസ്ഇയുടെ അടിസ്ഥാന സൂചികയായ നിഫ്റ്റി-50, 431 പോയിന്റ് താഴ്ന്ന് 15,809-ലും ബിഎസ്ഇയുടെ മുഖ്യ സൂചികയായ സെന്‍സെക്‌സ് 1,416 പോയിന്റ് ഇടിഞ്ഞ് 52,792-ലുമാണ് നിര്‍ത്തിയത്. ഇന്നത്തെ വ്യാപാരത്തിനിടെ നിഫ്റ്റി-50 സൂചികയുടെ ഉയര്‍ന്ന നിലവാരം 15,984-ലും താഴ്ന്ന നിലവാരം 15,775-ലും കുറിച്ചു. അതേസമയം എന്‍എസ്ഇയിലെ മിഡ് കാപ്-100 സൂചിക 3 ശതമാനവും സ്‌മോള്‍ കാപ്-100 സൂചിക 2.68 ശതമാനവും നഷ്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു. സമാനമായി എന്‍എസ്ഇയിലെ ബാങ്ക് ഓഹരികളുടെ മുഖ്യ സൂചികയായ നിഫ്റ്റി ബാങ്ക് 848 പോയിന്റ് ഇടിഞ്ഞ് 33,315-ലുമാണ് ക്ലോസ് ചെയ്തത്.

ഇനിയെന്ത് ?

ഇനിയെന്ത് ?

നിഫ്റ്റി വീണ്ടും സമീപകാല താഴ്ന്ന നിലവാരത്തിന് സമീപത്തേക്ക് വന്നിരിക്കുകയാണ്. ഗ്യാപ് ഡൗണ്‍ ആരംഭത്തിന് ശേഷം സൂചികയ്ക്ക് കരകയറാന്‍ സാധിക്കാതെ കൂടുതല്‍ തിരിച്ചടി നേരിട്ടായിരുന്നു ക്ലോസിങ്. നിഫ്റ്റി 16,000 നിലവാരത്തിന് താഴെ വീണതോടെ ട്രെന്‍ഡ് നെഗറ്റീവിലേക്ക് വഴിമാറിയിട്ടുണ്ട്. നിലവില്‍ തൊട്ടടുത്ത സപ്പോര്‍ട്ട് 15,671 നിലവാരത്തില്‍ പ്രതീക്ഷിക്കാം. ഇവിടം തകര്‍ന്നാല്‍ നിഫ്റ്റിയില്‍ കൂടുതല്‍ വില്‍പന സമ്മര്‍ദം അനുഭവപ്പെടാം. എങ്കില്‍ സൂചിക 15,400 നിലവാരത്തിലേക്ക് പിന്തള്ളപ്പെടാം. എന്നാല്‍ മുകളിലേക്കുള്ള പ്രയാണത്തിനുള്ള ആദ്യ കടമ്പ 16,000 നിലവാരത്തില്‍ പ്രതീക്ഷിക്കാം.

എല്‍ഐസി ഓഹരി

എല്‍ഐസി ഓഹരി

അതേസമയം എല്‍ഐസി ഓഹരികള്‍ മൂന്നാം ദിവസത്തെ വ്യാപാരത്തിലും നഷ്ടം രേഖപ്പെടുത്തിയാണ് ക്ലോസ് ചെയ്തത്. 4.13 ശതമാനം ഇടിഞ്ഞ് (36 രൂപ ഇറങ്ങി) 840.20 രൂപയിലണ് എല്‍ഐസി ഓഹരികള്‍ വ്യാപാരം നിര്‍ത്തിയത്. എന്‍എസ്ഇയില്‍ വ്യാഴാഴ്ച വ്യാപാരം പൂര്‍ത്തിയാക്കിയ ആകെ 2,139 ഓഹരികളില്‍ 1,679 എണ്ണവും നഷ്ടം രേഖപ്പെടുത്തി. 414 ഓഹരികള്‍ നേട്ടത്തിലും ക്ലോസ് ചെയ്തു. ഓഹരികളുടെ നേട്ടവും നഷ്ടവും തമ്മിലുള്ള അനുപാതമായ അഡ്വാന്‍സ് ഡിക്ലെയിന്‍ റേഷ്യോ 0.25 ശതമാനത്തിലേക്ക് കൂപ്പുകുത്തി. ഇതിനിടെ വിപണിയിലെ ചാഞ്ചാട്ടം വെളിവാക്കുന്ന വിക്സ് നിരക്കുകള്‍ 10 ശതമാനത്തിലേറെ ഉയര്‍ന്ന് 24.56-ലേക്കെത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X