തുടർച്ചയായ നാലാം ദിവസമാണ് നിഫ്റ്റിയും സെൻസെക്സും നേട്ടത്തോടെ വ്യാപാരം അവസാനിപ്പിക്കുന്നത്. ഇന്നലെ സെൻസെക്സ് 66.14 ശതമാനം ഉയർന്ന് 73,872.29 എന്ന എക്കാലത്തേയും ഉയർന്ന ലെവലിലും നിഫ്റ്റി 27.20 പോയിന്‍റ് ഉയർന്ന് 22,405.60 ലെവലിലുമാണ് വ്യാപാരം ക്ലോസ് ചെയ്തത്. വരും ദിവസങ്ങളിലും ഓഹരി വിപണിയിൽ മുന്നേറ്റമുണ്ടാകുമെന്ന് തന്നെയാണ് പൊതുവിലുള്ള വിലയിരുത്തൽ.
വിപണിണിയുടെ പോസിറ്റീവ് മുന്നേറ്റത്തെ കൃത്യമായി മനസിലാക്കുകയും വിലയിരുത്തുകയും ചെയ്താൽ വലിയ നേട്ടമുണ്ടാക്കാൻ നിക്ഷേപകർക്ക് സാധിക്കും എന്ന കാര്യം ഉറപ്പാണ്. അതോടൊപ്പം പ്രമുഖ ബ്രോക്കറേജ് സ്ഥാപനങ്ങളുടെ വിലയിരുത്തലുകളും പരിശോധിക്കുകയും പരിഗണിക്കുകയും ചെയ്യാം.

വരും ദിവസങ്ങളിൽ കുതിപ്പ് തുടരുമെന്ന് പ്രമുഖ ബ്രോക്കറേജ് സ്ഥാപനമായ ആക്സിസ് സെക്യൂരിറ്റീസ് വിലയിരുത്തുന്ന 5 ഓഹരികളും കുതിപ്പിന്‍റെ കാരണങ്ങളും കൃത്യമായി പരിശോധിക്കാം.
1. ഐസിഐസിഐ ബാങ്ക് | ലക്ഷ്യ വില: 1,250 രൂപ
രാജ്യത്തെ പ്രമുഖ സ്വകാര്യ ബാങ്കാണ് ഐസിഐസിഐ ബാങ്ക്. ബാങ്ക് 2022-23 ഡിസംബര്‍ പാദത്തില്‍ മികച്ച പ്രവർത്തനമാണ് കാഴ്ച വച്ചത്. പ്രവര്‍ത്തന ലാഭം 31.6% വര്‍ധിച്ച് 13,235 കോടി രൂപയായി. അറ്റാദായം 34.2% വര്‍ധിച്ച് 8312 കോടി രൂപയായി. അറ്റ നിഷ്‌ക്രിയ ആസ്തി 0.55% കുറഞ്ഞു.
എന്തായാലും ഐസിഐസിഐ ബാങ്ക് മികച്ച പ്രകടം തുടരുമെന്നാണ് ആക്സിസ് സെക്യൂരിറ്റീസ് വിലയിരുത്തൽ. ശക്തമായ റീട്ടെയിൽ കേന്ദ്രീകൃത ബാധ്യതാ ഫ്രാഞ്ചൈസി, ഉജ്ജ്വലമായ വളർച്ചാ സാധ്യതകൾ, സുസ്ഥിരമായ ആസ്തി ഗുണനിലവാരം, ആരോഗ്യകരമായ പ്രൊവിഷൻ കവർ, മതിയായ മൂലധനവൽക്കരണം എന്നിവയെല്ലാം മുന്നോട്ടുള്ള പ്രവർത്തനത്തിന് കരുത്താകും.
2. കോൾ ഇന്ത്യ | ലക്ഷ്യ വില: 510 രൂപ
കേന്ദ്രസർക്കാറിന് കീഴിലുള്ള മഹാരത്ന കമ്പനിയാണ് കോൾ ഇന്ത്യ. രാജ്യത്തിന് ആവശ്യമായ കൽക്കരിയുടെ 83 ശതമാനവും കോൾ ഇന്ത്യയാണ് ഉത്പാദിപ്പിക്കുന്നത്. 1975-ൽ പ്രവർത്തനം ആരംഭിച്ച മഹാരത്ന പദവിയുള്ള കോൾ ഇന്ത്യയ്ക്ക് 352 ഖനികളുണ്ട്.
2030 സാമ്പത്തിക വർഷത്തോടെ 80 ജിഗാവാട്ട് താപവൈദ്യുത നിലയങ്ങൾ കൂട്ടിച്ചേർക്കുന്നതിലൂടെ കൽക്കരിയുടെ ആവശ്യം ഇനിയും ഉയരുമെന്ന് ആക്‌സിസ് സെക്യൂരിറ്റീസ് പറഞ്ഞു. അടുത്ത രണ്ട് വർഷത്തിനുള്ളിൽ ജീവനക്കാരുടെ ചെലവുകളിൽ വർധനവ് വരുത്താനും കമ്പനി ഉദ്ദേശിക്കുന്നില്ല. ഈ അനുകൂലമായ ഡിമാൻഡ് സാഹചര്യം വരും വർഷങ്ങളിൽ കോൾ ഇന്ത്യയുടെ ആരോഗ്യകരമായ വളർച്ചയ്ക്ക് കാരണമാകും.
3. നെസ്ലെ ഇന്ത്യ ലിമിറ്റഡ് | ലക്ഷ്യ വില: 2,880 രൂപ
മാഗി, സണ്‍റൈസ് കോഫി, നാരോ, എ+ മില്‍ക്ക് തുടങ്ങി നിരവധി പ്രശസ്ത ബ്രാന്‍ഡുകളുടെ കേന്ദ്രമാണ് നെസ്ലെ ഇന്ത്യ. പോഷകാഹാരം, ആരോഗ്യം, വെല്‍നെസ് എന്നീ മേഖലകളില്‍ ലോകത്തെ മുന്‍നിര കമ്പനികളിലൊന്നാണ് നെസ്ലെ.
ഗ്രാമപ്രദേശങ്ങളിലേക്ക് കൂടുതലായി ബിസിനസ് വളർത്താനുള്ള ശ്രമങ്ങൾ നെസ്ലെയുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നുണ്ട്. നവീകരണത്തിൽ നിരന്തരമായ ശ്രദ്ധ, പ്രധാന വിഭാഗങ്ങളിൽ (മാഗി നൂഡിൽസ് ശ്രേണി) പ്രീമിയം വർധിപ്പിക്കൽ, ലോഞ്ച് ചെയ്യൽ എന്നിവയിലൂടെ നെസ്‌ലെ ഇന്ത്യ സ്ഥിരമായി മികച്ച പ്രകടനം കാഴ്ചവച്ചതിനാൽ നെസ്ലെ ഇന്ത്യ വിപണിയിലും പോസിറ്റീവായി തുടരും.

4. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ | ലക്ഷ്യ വില: 860 രൂപ
ബാങ്കിംഗ്, ട്രഷറി, വിദേശ വിനിമയം തുടങ്ങി എല്ലാവിധ സേവനങ്ങളും നല്‍കുന്ന ഏഷ്യയിലെ ഏറ്റവും വലിയ ബാങ്കാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. ഇന്ത്യയിലെ മഹാരാഷ്ട്ര സംസ്ഥാനത്താണ് രജിസ്ട്രേഡ് ഓഫീസ്. സര്‍ക്കാരിന്‍റെ എല്ലാ പദ്ധതികളുടെയും ഭാഗം.
കരുത്തുറ്റ മൂലധനവൽക്കരണം, ശക്തമായ ബാധ്യതാ ഫ്രാഞ്ചൈസി, മെച്ചപ്പെട്ട ആസ്തി ഗുണനിലവാര വീക്ഷണം തുടങ്ങിയവയെല്ലാം എസ്ബിഐയുടെ കരുത്താണ്.
5. ഭാരതി എയർടെൽ | ലക്ഷ്യ വില: 1,400 രൂപ
രാജ്യത്തെ പ്രമുഖ സ്വകാര്യ ടെലികോം കമ്പനിയായ ഭാരതി എയര്‍ടെല്‍ 5ജി സേവനങ്ങളിലേക്ക് മാറിയിട്ടുണ്ട്. കമ്പനിയുടെ മികച്ച മാർജിനുകൾ, ശ്രദ്ധേയമായ വരിക്കാരുടെ വളർച്ച, 4G പരിവർത്തനങ്ങൾ എന്നിവ കാരണം ടെലികോം സ്റ്റോക്കിലെ 'ബൈ' റേറ്റിംഗ് ആക്സിസ് സെക്യൂരിറ്റീസ് നിലനിർത്തിയിട്ടുണ്ട്.
മുന്നേറ്റം 10 മുതൽ 25 ശതമാനം വരെ
മുകളിൽ സൂചിപ്പിച്ച അഞ്ച് കമ്പനികളുടെ ഓഹരികൾ 10 മുതൽ 25 ശതമാനം വരെ ഉയരുമെന്നാണ് ബ്രോക്കറേജ് സ്ഥാപനമായ ആക്സിസ് സെക്യൂരിറ്റീസ് വിലയിരുത്തുന്നത്. എന്തായാലും വിപണിയിലെ ചാഞ്ചാട്ടങ്ങൾ പ്രവചനാതീതമായത് കൊണ്ടു തന്നെ കൃത്യമായ ധാരണയും ശ്രദ്ധയും നിക്ഷേപത്തിലുണ്ടാകണം.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications