2025-ലെ ആദ്യ പാദത്തിലെ കോർപ്പറേറ്റ് വരുമാനം പ്രതീക്ഷകൾ തെറ്റിച്ചില്ലെന്നാണ് ബ്രോക്കറേജ് സ്ഥാപനമായ മോത്തിലാൽ ഓസ്വാൾ പറയുന്നത്. ഹെൽത്ത്‌കെയർ, റിയൽ എസ്റ്റേറ്റ്, ക്യാപിറ്റൽ ഗുഡ്‌സ്, മെറ്റൽസ് തുടങ്ങിയ മേഖലകളിൽ നിന്നെല്ലാം മികച്ച സംഭാവനകൾ ലഭിച്ചു. നിഫ്റ്റി 50-യുടെ വരുമാനം 4 ശതമാനം ഉയർന്നു. ഭാവിയിലും മികച്ച മുന്നേറ്റം തുടരുമെന്നാണ് ബ്രോക്കറേജ് വിലയിരുത്തുന്നത്.
ജൂൺ പാദത്തിൽ നികുതിക്ക് ശേഷമുള്ള ലാഭത്തിൽ (PAT) 45 ശതമാനത്തിലധികം കുതിച്ചുചാട്ടം നടത്തിയ മികച്ച അഞ്ച് ഓഹരികൾ നമുക്ക് വിശദമായി പരിശോധിക്കാം.
1. അദാനി എൻ്റർപ്രൈസസ്
അദാനി ഗ്രൂപ്പിൻ്റെ മുൻനിര സ്ഥാപനമായ അദാനി എൻ്റർപ്രൈസസ് 2024 ജൂണിൽ അവസാനിച്ച ആദ്യ പാദത്തിൽ ഏകീകൃത അറ്റാദായത്തിൽ 116 ശതമാനം വർധനവമാണ് രേഖപ്പെടുത്തിയത്. 1454 കോടി രൂപയാണ് അറ്റാദായം. മുൻ വർഷം ഇതേ പാദത്തിൽ 674 കോടി രൂപയായിരുന്നു. കൂടാതെ, പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനത്തിൽ 12 ശതമാനം വാർഷിക വളർച്ച കമ്പനി കൈവരിച്ചു. 3109 രൂപയാണ് ഓഹരിയുടെ വില.
2. അപ്പോളോ ഹോസ്പിറ്റൽസ് എൻ്റർപ്രൈസ്
ആരോഗ്യ സംരക്ഷണ സേവനങ്ങളിലെ മുൻനിര കമ്പനിയായ അപ്പോളോ ഹോസ്പിറ്റൽസ് 2024-2025 സാമ്പത്തിക വർഷത്തിൻ്റെ ആദ്യ പാദത്തിൽ ഏകീകൃത അറ്റാദായം 83 ശതമാനം വർധിച്ച് 305 കോടി രൂപയിലെത്തി . കഴിഞ്ഞ വർഷം ഇതേ കാലയളവിൽ റിപ്പോർട്ട് ചെയ്ത 167 കോടി രൂപയുടെ അറ്റാദായത്തേക്കാൾ ഗണ്യമായ വർധനവാണിത്. കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 15 ശതമാനം വർധിച്ച് 5,086 കോടി രൂപയായി ഉയർന്നു. 6,671.25 രൂപയാണ് നിലവിലെ ഓഹരി വില.

3. ടാറ്റ സ്റ്റീൽ
ടാറ്റ ഗ്രൂപ്പിലെ പ്രധാന സ്ഥാപനമായ ടാറ്റ സ്റ്റീൽ, ഏകീകൃത അറ്റാദായത്തിൽ 75 ശതമാനം വർധന രേഖപ്പെടുത്തി. കഴിഞ്ഞ വർഷം ഇതേ കാലയളവിലെ 525 കോടി രൂപയിൽ നിന്ന് 919 കോടി രൂപയിലെത്തി . എന്നിരുന്നാലും, കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള മൊത്തം വരുമാനം മുൻ വർഷത്തെ 59,490 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോൾ 8 ശതമാനം ഇടിഞ്ഞ് 54,771 കോടി രൂപയായി കുറഞ്ഞു. 149.50 രൂപയാണ് ഓഹരി വില.

4. മാരുതി സുസുക്കി
ഇന്ത്യയിലെ ഏറ്റവും വലിയ കാർ നിർമ്മാതാക്കളായ മാരുതി സുസുക്കി, ജൂൺ പാദത്തിലെ സ്റ്റാൻലോൺ ലാഭത്തിൽ 46.9 ശതമാനം വർദ്ധനവ് രേഖപ്പെടുത്തി. വരുമാനം 9.82 ശതമാനം ഉയർന്ന് 33,875 കോടി രൂപയായി. എന്നിരുന്നാലും, തുടർച്ചയായ അടിസ്ഥാനത്തിൽ, കമ്പനിയുടെ ലാഭത്തിൽ 5.9 ശതമാനം ഇടിവും അറ്റ വിൽപ്പനയിൽ 7.7 ശതമാനവും ഇടിവുണ്ടായി. 12,207.55 രൂപയാണ് ഓഹരി വില.
5. ടാറ്റ മോട്ടോഴ്‌സ്
ഒന്നാം പാദത്തിലെ ഏകീകൃത അറ്റാദായത്തിൽ 74 ശതമാനം വർധനയോടെ 3,203 കോടി രൂപയിൽ നിന്ന് 5,566 കോടി രൂപയിലെത്തി . ഏകീകൃത ഇബിഐടിടിഎ 19 ശതമാനം ഉയർന്ന് 15,785 കോടി രൂപയായി. പ്രവർത്തന മാർജിൻ മുൻ വർഷത്തെ 12.9 ശതമാനത്തിൽ നിന്ന് 14.6 ശതമാനമായി വികസിച്ചു. 1,098 രൂപയാണ് നിലവിലെ ഓഹരി വില.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

വാഹന വിപണിയിൽ റെക്കോർഡ് കുതിപ്പ്; പെട്രോൾ കാറുകളെ മറികടന്ന് പുതിയ താരങ്ങൾ, ശ്രദ്ധിക്കേണ്ട ഓഹരികൾ

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം



Click it and Unblock the Notifications
