2025-ൽ ഇതുവരെ ഇന്ത്യയുടെ എസ്എംഇ വിപണിക്ക് മികച്ച പ്രകടനങ്ങൾ നടത്താൻ സാധിച്ചിട്ടില്ല. വിശാലമായ ഇക്വിറ്റി മാർക്കറ്റിലെ ഉയർന്ന അസ്ഥിരതയും നിക്ഷേപകരുടെ ജാഗ്രതയുള്ള വികാരവും പലരുടെയും വളർച്ചയെ തടഞ്ഞു. എന്നാൽ അതേസമയം തന്നെ ഈ പ്രവണതയെ തടഞ്ഞ് 200 ശതമാനത്തോളം നേട്ടമുണ്ടാക്കാൻ സാധിച്ച ചില ഓഹരികളുണ്ട്. അവയുടെ വിശദാംശങ്ങൾ നമുക്ക് പരിശോധിക്കാം.
1. സഫ സിസ്റ്റംസ് ആൻഡ് ടെക്നോളജീസ്
അഡ്വാൻസ്ഡ് സർവൈലൻസ് & സെക്യൂരിറ്റീസ് സൊല്യൂഷൻസ് നൽകുന്ന കമ്പനിയാണിത്. ഐ.പി അധിഷ്ഠിത, സെല്ലുലാർ ക്യാമറ സാങ്കേതിക വിദ്യകളുമായി ബന്ധപ്പെട്ട സേവനം നൽകുന്നു.
നേട്ടം 217 ശതമാനം
ബിഎസ്ഇയിൽ 38.95 രൂപ എന്നതാണ് നിലവിൽ ഓഹരിയുടെ വില. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 8.59 ശതമാനം വളർച്ച നേടാൻ ഓഹരിക്ക് സാധിച്ചു. 35.57 ശതമാനത്തിന്‍റെ കുതിച്ചു ചാട്ടമാണ് ഒരു മാസത്തിനിടെ സഫ സിസ്റ്റംസ് ആൻഡ് ടെക്നോളജീസ് ഓഹരി നടത്തിയത്. 2025-ൽ ഇതുവരെ 217 ശതമാനം മുന്നേറ്റം നടത്താനും ഓഹരിക്ക് സാധിച്ചു. അതായത് ഏകദേശം 25.98 രൂപയുടെ വളർച്ച. 39.53 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില.
2. വെൽസ് ഫിലിം ഇന്‍റർനാഷണൽ
ഇന്ത്യൻ വിനോദ വ്യവസായത്തിലെ ഒരു പ്രമുഖ കമ്പനിയാണ് വെൽസ് ഫിലിം ഇന്‍റർനാഷണൽ. ചലച്ചിത്ര നിർമ്മാണം, വിതരണം, മാധ്യമ സംബന്ധിയായ സംരംഭങ്ങൾ എന്നിവയിൽ കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
ഓഹരിയും സൂപ്പർ ഹിറ്റ്
ബിഎസ്ഇയിൽ 72.65 രൂപ എന്നതാണ് നിലവിൽ ഓഹരിയുടെ വില. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 2.7 ശതമാനം നഷ്ടം ഓഹരിക്ക് സംഭവിച്ചു. എന്നാൽ 2025-ൽ ഇതുവരെ 106 ശതമാനം വളർച്ചയാണ് വെൽസ് ഫിലിം ഇന്‍റർനാഷണൽ ഓഹരി നേടിയത്. 84 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില.

3. കാൻഡാർപ് ഡിജി സ്മാർട് ബി.പി.ഒ
കോൾ സെന്‍റർ പ്രവർത്തനങ്ങൾ, ഇ-കെവൈസി വെരിഫിക്കേഷൻ, പേറോൾ മാനേജ്‌മെന്റ് എന്നിവയുൾപ്പെടെ ബിസിനസ് പ്രോസസ് ഔട്ട്‌സോഴ്‌സിംഗ് (ബിപിഒ), നോളജ് പ്രോസസ് ഔട്ട്‌സോഴ്‌സിംഗ് (കെപിഒ) സേവനങ്ങൾ കാൻഡാർപ് ഡിജി സ്മാർട്ട് ബിപിഒ നൽകുന്നു.
ഓഹരിയുടെ പ്രകടനം
ബിഎസ്ഇയിൽ 95.75 രൂപ എന്നതാണ് നിലവിൽ കാൻഡാർപ് ഡിജി സ്മാർട് ബി.പി.ഒ ഓഹരിയുടെ വില. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 4.89 ശതമാനം വളർച്ച നേടാൻ ഓഹരിക്ക് സാധിച്ചു. 29.01 ശതമാനം മുന്നേറ്റമാണ് ഒരു മാസത്തിനിടെ ഓഹരി നേടിയത്. 2025-ൽ ഇതുവരെയുള്ള പ്രകടനം പരിശോധിച്ചാൽ കാൻഡാർപ് ഡിജി ഓഹരി 92 ശതമാനം ലാഭം നിക്ഷേപകർക്ക് നൽകിയിട്ടുണ്ടെന്ന് മനസിലാകും.
4. കർണിക ഇൻഡസ്ട്രീസ്
ടെക്സ്റ്റൈൽ പ്രൊഡക്ടുകളുടെ നിർമാണം, എക്സ്പോർടിങ് തുടങ്ങിയവ നടത്തുന്ന കമ്പനി. ഹോം ഫർണിഷിങ്, അപ്പാരൽ ബിസിനസ് തുടങ്ങിയവയിൽ സ്പെഷ്യലൈസേഷൻ.
മികച്ച വളർച്ച
എൻഎസ്ഇയിൽ 626 രൂപ എന്നതാണ് കർണിക ഇൻഡസ്ട്രീസ് ഓഹരിയുടെ വില. ഒരാഴ്ചയ്ക്കിടെ 4.49 ശതമാനം നേട്ടമുണ്ടാക്കാൻ ഓഹരിക്ക് സാധിച്ചു. 2005-ൽ ഇതുവരെ 82 ശതമാനം വളർച്ചയാണ് ഓഹരി നേടിയത്. 684 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില.
5. ധനുക റിയാലിറ്റി
റിയൽ എസ്റ്റേറ്റ് ഡെവലപ്മെന്റ് ബിസിനസ് നടത്തുന്ന കമ്പനി. ടയർ-2, ടയർ-3 നഗരങ്ങളിലെ റെസിഡൻഷ്യൽ, കൊമേഴ്‌സ്യൽ പ്രോജക്ടുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
ഓഹരിയും ശക്തം
എൻഎസ്ഇയിൽ 25.5 രൂപ എന്നതാണ് ധനുക റിയാലിറ്റി ഓഹരിയുടെ വില. ഒരാഴ്ചയ്ക്കിടെ 3.03 ശതമാനവും ഒരു മാസത്തിനിടെ 1 ശതമാനവും വളർച്ച കൈവരിക്കാൻ ഓഹരിക്ക് സാധിച്ചു. 2025-ൽ ഇതുവരെ 74 ശതമാനം ലാഭമാണ് നിക്ഷേപകർക്ക് റിയൽ എസ്റ്റേറ്റ് ഓഹരി നൽകിയത്.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

യുഎസ്-ഇസ്രായേല്‍-ഇറാന് യുദ്ധം: ഇന്ധനവില ആളിക്കത്തുന്നു, നിങ്ങളുടെ പോക്കറ്റ് കാലിയാകുമോ? -അറിയാം

കോടികളുടെ കരാർ പെട്ടിയിൽ, കൊച്ചിൻ ഷിപ്പ്യാർഡ് ഓഹരി കുതിക്കുമോ..? ബ്രോക്കറേജ് വിലയിരുത്തൽ അറിയാം

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം



Click it and Unblock the Notifications