വിരുന്നിനെത്തിയവര്‍ വീട്ടുകാരായി; വിദേശ നിക്ഷേപകര്‍ കയ്യടക്കിയ 5 ഓഹരികള്‍ ഇതാ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഒരു കമ്പനിയെ വിലയിരുത്തുമ്പോള്‍ അതില്‍ ആര്‍ക്കൊക്കെ എത്രയൊക്കെ ഓഹരി പങ്കാളിത്തം ഉണ്ട് എന്നുള്ളത് ഒരു നിര്‍ണായകമായ വിവരമാണ്. ഒരു കമ്പനിയെക്കുറിച്ച് ഏറ്റവുമധികം അറിയാവുന്നത് ആ കമ്പനിയുടെ മുഖ്യ പ്രമോട്ടര്‍മാര്‍ക്ക് ആയിരിക്കും. അതുകൊണ്ടു തന്നെ ഒരു കമ്പനിയില്‍ പ്രമോട്ടര്‍മാരുടെ ഓഹരി പങ്കാളിത്തത്തില്‍ ഉണ്ടാകുന്ന ഏറ്റക്കുറച്ചിലുകള്‍ ഒരുപാട് വ്യാഖ്യാനങ്ങള്‍ക്ക് ഇടനല്‍കുന്നതാണ്. ഈ ലേഖനത്തില്‍, വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് ഉയര്‍ന്ന ഓഹരി പങ്കാളിത്തമുള്ള 5 കമ്പനികളെയാണ് പരിചയപ്പെടുത്തുന്നത്.

 

എങ്ങനെയൊക്കെ ?

എങ്ങനെയൊക്കെ ?

ഉദാഹരണത്തിന്, പ്രമോട്ടര്‍മാരുടെ ഓഹരി പങ്കാളിത്തം കൂടുകയാണെങ്കില്‍ അത് പോസിറ്റീവ് ഘടകമാണ്. അതേസമയം, ഓഹരി പങ്കാളിത്തം കുറയ്ക്കുന്നത് ഒരു നെഗറ്റീവ് ഘടകമായും പ്രവര്‍ത്തിക്കും. സമാനമായി ഒരു കമ്പനിയിലുള്ള വിദേശ ധനകാര്യ സ്ഥാപനങ്ങളുടെ പങ്കാളിത്തവും ഓഹരിയെ സംബന്ധിച്ച് ചില നിര്‍ണായക സൂചനകള്‍ നല്‍കുന്നതാണ്. നിലവില്‍ എച്ച്ഡിഎഫ്‌സി ശ്രീറാം ട്രാന്‍സ്‌പോര്‍ട്ട് പോലുള്ള പ്രമുഖ സ്ഥാപനങ്ങളില്‍ ഭൂരിഭാഗം ഓഹരികളും വിദേശ ധനകാര്യ സ്ഥാപനങ്ങളുടെ കൈവശമാണ്.

Also Read: 5 വര്‍ഷമായി മുടങ്ങാതെ ലാഭവിഹിതം; 5 പെന്നി സ്റ്റോക്കുകള്‍ ഇതാ; നിങ്ങളുടെ പക്കലുണ്ടോ?Also Read: 5 വര്‍ഷമായി മുടങ്ങാതെ ലാഭവിഹിതം; 5 പെന്നി സ്റ്റോക്കുകള്‍ ഇതാ; നിങ്ങളുടെ പക്കലുണ്ടോ?

വിദേശ നിക്ഷേപകര്‍

വിദേശ നിക്ഷേപകര്‍

ഒരു കമ്പനിയുടെ അടിസ്ഥാനപരവും സാമ്പത്തികവുമായ കാര്യങ്ങളും മാനേജ്‌മെന്റ് സുതാര്യതയുമൊക്കെ നോക്കി വളരെ ശാസ്ത്രീയപരമായിരിക്കും വിദേശ നിക്ഷേപകര്‍ തീരുമാനമെടുക്കുക. അതുകൊണ്ട് തന്നെ വിദേശ ധനകാര്യ സ്ഥാപനങ്ങളുടെ ഓഹരി പങ്കാളിത്തം പരിശോധിക്കുന്നത് റീട്ടെയില്‍ നിക്ഷേപകര്‍ക്കും തീരുമാനമെടുക്കാന്‍ സഹായിക്കുന്ന ഘടകമാണ്. ഒരു കമ്പനിയില്‍ വിദേശ ധനകാര്യ സ്ഥാപനങ്ങളുടെ ഓഹരി പങ്കാളിത്തം വര്‍ദ്ധിക്കുന്നത് കമ്പനിയുടെ ഓഹരി ആകര്‍ഷകമാക്കും.

Also Read: ഒറ്റ ദിവസത്തില്‍ 10% ലാഭം; ഇന്നത്തെ ഡേ ട്രേഡിനുള്ള 8 സ്റ്റോക്കിലെ ബൈയ്യും സെല്ലും നോക്കാംAlso Read: ഒറ്റ ദിവസത്തില്‍ 10% ലാഭം; ഇന്നത്തെ ഡേ ട്രേഡിനുള്ള 8 സ്റ്റോക്കിലെ ബൈയ്യും സെല്ലും നോക്കാം

1) ആവാസ് ഫിനാന്‍സ്യേര്‍സ്

1) ആവാസ് ഫിനാന്‍സ്യേര്‍സ്

എയു ഹൗസിംഗ് ഫിനാന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരില്‍ 2011-ല്‍ രാജസ്ഥാനിലെ ജയ്പൂരിലാണ് കമ്പനി പ്രവര്‍ത്തനം ആരംഭിച്ചത്. പിന്നീട് 2017 ലാണ് ആവാസ് ഫിനാന്‍സ്യേര്‍സ് ലിമിറ്റഡ് (BSE: 541988, NSE : AAVAS) എന്ന പേരിലേക്ക് മാറിയത്. സെപ്റ്റംബര്‍ പാദത്തില്‍ മുഖ്യ പ്രമോട്ടറേക്കാളും ഓഹരി പങ്കാളിത്തം വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ നേടിയിട്ടുണ്ട്. നിലവില്‍ 39.22 ശതമാനം ഓഹരികളാണ് മുഖ്യ പ്രമോട്ടറുടെ കൈവശമുള്ളത്. ഇതേ കാലയളവില്‍ ആണ് വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ ഓഹരി പങ്കാളിത്തം കമ്പനിയില്‍ വര്‍ദ്ധിപ്പിച്ചത്. നിലവില്‍ 39.81 % ആണ് വിദേശ നിക്ഷേപകരുടെ പക്കലുള്ളത്. മ്യൂച്ചല്‍ഫണ്ട് അടക്കമുള്ള ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങളും കമ്പനിയില്‍ ഓഹരി പങ്കാളിത്തം വര്‍ധിപ്പിച്ചിട്ടുണ്ട്. നിലവില്‍ 2,520 രൂപ നിലവാരത്തിലാണ് ആവാസ് ഫൈനാന്‍സിയേഴ്‌സ് ലിമിറ്റഡ് ഓഹരികള്‍ വ്യാപാരം ചെയ്യപ്പെടുന്നത്. കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് 50 ശതമാനത്തിലേറെ നേട്ടം നിക്ഷേപകര്‍ക്ക് ലഭിച്ചിട്ടുണ്ട്.

2) ടീംലീസ് സര്‍വീസസ്

2) ടീംലീസ് സര്‍വീസസ്

വിവിധ സ്ഥാപനങ്ങളിലേക്ക് ഉദ്യോഗാര്‍ഥികളെ റിക്രൂട്ട് ചെയ്യുന്ന ഇന്ത്യയിലെ ഏറ്റവും വലിയ സ്ഥാപനമാണ് ടീംലീസ് സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡ് (BSE: 539658, NSE : TEAMLEASE). 2002 മുതല്‍ ബംഗളൂരു ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്നു. മള്‍ട്ടി നാഷണല്‍ കമ്പനികള്‍ക്ക് സഹിതം യോഗ്യരായ ഉദ്യോഗാര്‍ത്ഥികളെ കണ്ടെത്തി നല്‍കുന്നു. നിലവില്‍ വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് കമ്പനിയില്‍ 37.65 ശതമാനമാണ് ഓഹരി പങ്കാളിത്തം. ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങളും 11 ശതമാനത്തിലധികം ഓഹരികള്‍ കൈവശം വെച്ചിട്ടുണ്ട്. അതേസമയം മുഖ്യ പ്രമോട്ടര്‍മാര്‍ക്ക് 32.51 ശതമാനം മാത്രമേ ഓഹരികള്‍ കൈവശമുള്ളൂ. സെപ്റ്റംബര്‍ പാദത്തിലും മുഖ്യ പ്രമോട്ടര്‍മാരുടെ ഓഹരി പങ്കാളിത്തത്തില്‍ ഒന്നര ശതമാനം കുറവ് സംഭവിച്ചിട്ടുണ്ട്. നിലവില്‍ 3,845 രൂപ നിരക്കിലാണ് ഓഹരികള്‍ വ്യാപാരം ചെയ്യപ്പെടുന്നത്.

Also Read: ആഘോഷ രാവുകളല്ലേ ഇനി; ഈ 3 മദ്യക്കമ്പനികള്‍ വാങ്ങിക്കോ; 22% ലാഭം നേടാംAlso Read: ആഘോഷ രാവുകളല്ലേ ഇനി; ഈ 3 മദ്യക്കമ്പനികള്‍ വാങ്ങിക്കോ; 22% ലാഭം നേടാം

3) യുപിഎല്‍

3) യുപിഎല്‍

കാര്‍ഷിക വിളകളുടെ സംരക്ഷണത്തിനും പരിപാലനത്തിനും അവശ്യമായ സവിശേഷ രാസവസ്തുക്കളും വ്യാവസായിക രാസപദാര്‍ത്ഥങ്ങളും നിര്‍മിക്കുന്ന കമ്പനിയാണ് യുണൈറ്റഡ് ഫോസ്ഫറസ് ലിമിറ്റഡ് അഥവാ യുപിഎല്‍ (BSE: 512070, NSE : UPL). 1969 മുതല്‍ മഹാരാഷ്ട്രയിലെ മുംബൈ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്നു. നിലവില്‍ ലോകത്തെ ഏറ്റവും വലിയ എട്ടാമത്തെ കാര്‍ഷിക രാസവള നിര്‍മാതാക്കളാണ്. കമ്പനിയുടെ ഉത്പന്നങ്ങള്‍ 150-ല്‍ അധികം രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നു. നിലവില്‍ 27.96 ശതമാനം ഓഹരികളാണ് മുഖ്യ പ്രമോട്ടര്‍ക്ക് കൈവശമുള്ളത്. എന്നാല്‍ വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ സെപ്റ്റംബറില്‍ 2.7 % ഓഹരികള്‍ വിറ്റിട്ടും 35 ശതമാനത്തിലധികം ഓഹരി പങ്കാളിത്തം നിലനിര്‍ത്തിയിരിക്കുന്നു. ഒരു വര്‍ഷ കാലയളവില്‍ 52 ശതമാനം നേട്ടം നിക്ഷേപകര്‍ക്ക് ലഭിച്ചു. നിലവില്‍ 752 രൂപ നിരക്കിലാണ് ഓഹരികള്‍ വ്യാപാരം ചെയ്യപ്പെടുന്നത്.

Also Read: വിപണിയിലെ ട്രെന്‍ഡിനെ കുറിച്ച് വിഷമിക്കേണ്ട; ബജാജ് ഗ്രൂപ്പിലെ ഈ സ്റ്റോക്ക് 76% ലാഭം തരും

4) പിടിസി ഇന്ത്യ

4) പിടിസി ഇന്ത്യ

പവര്‍ ട്രേഡിങ്ങ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ് (BSE: 532524, NSE : PTC) എന്നതിന്റെ ചുരുക്കരൂപമാണ് പിടിസി ഇന്ത്യ. ഊര്‍ജ വ്യാപാരവും മേഖലയിലേക്ക് വേണ്ട വിദഗ്ധ നിര്‍ദേശങ്ങളും പദ്ധതി മേല്‍നോട്ടത്തിലുണ് കമ്പനി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. നേപ്പാള്‍, ഭൂട്ടാന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലും കമ്പനിക്ക് ബിസിനസ് സംരംഭങ്ങള്‍ ഉണ്ട്. ഇപ്പോള്‍ പുനരുപയോഗ ഊര്‍ജ്ജത്തിന്റെ മേഖലയിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിച്ചു. നിലവില്‍ 34 ശതമാനം ഓഹരികളാണ് വിദേശ ധനകാര്യ സ്ഥാപനങ്ങളുടെ കൈവശമുള്ളത്. കഴിഞ്ഞ കുറെ സാമ്പത്തിക പാദങ്ങളിലായി ക്രമമായി വിദേശ നിക്ഷേപകര്‍ ഓഹരി പങ്കാളിത്തം വര്‍ദ്ധിപ്പിക്കുന്നു. എന്നാല്‍ ഇതേകാലയളവില്‍ ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങളുടെ ഓഹരി പങ്കാളിത്തം ഗണ്യമായി കുറഞ്ഞിട്ടുണ്ട്. നിലവില്‍ 106.70 രൂപ നിരക്കിലാണ് ഓഹരികള്‍ വ്യാപാരം ചെയ്യപ്പെടുന്നത്.

Also Read: തൃശൂരുകാരന്റെ ഈ കമ്പനി 42% ലാഭം തരും; ഓഹരി താമസിയാതെ 200 കടക്കുംAlso Read: തൃശൂരുകാരന്റെ ഈ കമ്പനി 42% ലാഭം തരും; ഓഹരി താമസിയാതെ 200 കടക്കും

5) സീ എന്റര്‍ടെയിന്‍മെന്റ്

5) സീ എന്റര്‍ടെയിന്‍മെന്റ്

ഇന്ത്യയിലെ ഏറ്റവും വലിയ മാധ്യമ, വിനോദ കമ്പനിയാണ് സീ എന്റര്‍ടെയിന്‍മെന്റ് എന്റര്‍പ്രൈസസ് ലിമിറ്റഡ് (BSE: 505537, NSE : ZEEL). 1991 പ്രവര്‍ത്തനമാരംഭിച്ച കമ്പനിക്ക് ഇന്ന് ലോകവ്യാപകമായി 45 ചാനലുകളാണ് പ്രവര്‍ത്തിപ്പിക്കുന്നത്. 2021 സെപ്റ്റംബറിലെ കണക്കുപ്രകാരം 57.2 ശതമാനമാണ് കമ്പനിയിലെ വിദേശ ധനകാര്യ സ്ഥാപനങ്ങളുടെ പങ്കാളിത്തം. കഴിഞ്ഞ വര്‍ഷം 68 ശതമാനം വരെ ഓഹരി പങ്കാളിത്തം വിദേശ നിക്ഷേപകര്‍ക്ക് ഉണ്ടായിരുന്നു. നിലവില്‍ പ്രമോട്ടര്‍ ഗ്രൂപ്പിന് നാല് ശതമാനം ഓഹരികള്‍ മാത്രമാണ് ഉള്ളത്. കമ്പനിയുടെ ഓഹരികള്‍ 347 രൂപ നിരക്കിലാണ് വ്യാപാരം ചെയ്യപ്പെടുന്നത്.

Also Read: വാഹനങ്ങള്‍ സിഎന്‍ജിയിലേക്ക് മാറുന്നു; ഈ 3 എനര്‍ജി സ്റ്റോക്കുകള്‍ 38% ലാഭം തരുംAlso Read: വാഹനങ്ങള്‍ സിഎന്‍ജിയിലേക്ക് മാറുന്നു; ഈ 3 എനര്‍ജി സ്റ്റോക്കുകള്‍ 38% ലാഭം തരും

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം, വിവിധ ബ്രോക്കറേജ് സ്ഥാപനങ്ങളിലെ വിശകലന വിദഗ്ധരുടെ അഭിപ്രായങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയതും പഠനാവശ്യത്തിന് മാത്രമായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് നിങ്ങളുടെ സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്.

ഈ ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപത്തിനുള്ള അന്തിമ തീരുമാനം കൈക്കൊള്ളുക.

Read more about: stock market share market
English summary

5 Stocks That Having FIIs Share Holding Higher Than Promotor Group Holding Check The Details

5 Stocks That Having FIIs Share Holding Higher Than Promotor Group Holding Check The Details
Story first published: Wednesday, December 22, 2021, 15:04 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X