മൂന്ന് ദിവസത്തെ തുടര്‍ച്ചയായ തിരിച്ചടികള്‍ക്കു ശേഷം പ്രധാന സൂചികകള്‍ നേട്ടത്തിലേക്ക് മടങ്ങിയെത്തി. ഇന്നത്തെ വ്യാപാരത്തിനിടെയില് കടുത്ത ചാഞ്ചാട്ടമാണ് അനുഭവപ്പെട്ടത്. ലാര്‍ജ് കാപ് ഓഹരികളിലേറെയും നേട്ടമുണ്ടാക്കിയെങ്കിലും സ്മോള്‍ കാപ്, മിഡ് കാപ് വിഭാഗം ഓഹരികള്‍ നഷ്ടത്തിലാണെന്നതും ശ്രദ്ധേയം. ഒടുവില്‍ എന്‍എസ്ഇയുടെ സൂചികയായ നിഫ്റ്റി 53 പോയിന്റ് നേട്ടത്തില്‍ 17,266-ലും ബിഎസ്ഇയുടെ സൂചികയായ സെന്‍സെക്സ് 187 പോയിന്റ് ഉയര്‍ന്ന് 57,808-ലും ക്ലോസ് ചെയ്തു. അതേസമയം, എന്‍എസ്ഇയിലെ ബാങ്കിംഗ് ഓഹരികളുടെ സൂചികയായ നിഫ്റ്റി-ബാങ്ക് 33 പോയിന്റി്ന്റെ നേരിയ നേട്ടത്തോടെ 38,028-ലും വ്യാപാരം അവസാനിപ്പിച്ചു.
ചാഞ്ചാട്ടത്തിനുള്ള 5 കാരണം
- വിവിധ കേന്ദ്രബാങ്കുകള്‍ പലിശ നിരക്കുകള്‍ വര്‍ധിപ്പിച്ചേക്കുമെന്ന ആശങ്ക; വ്യാഴാഴ്ച പുറത്തുവരുന്ന യുഎസ് പണപ്പെരുപ്പ നിരക്ക് വിപണിക്ക് പ്രാധാന്യമേറിയതാണ്.
- റിസര്‍വ് ബാങ്ക് പണനയ അവലോകന യോഗം ആരംഭിച്ചു; റിവേഴ്സ് റിപ്പോ നിരക്കുകള്‍ വര്‍ധിപ്പിച്ചേക്കുമെന്ന് ഒരു വിഭാഗം അനലിസ്റ്റുകള്‍ അഭിപ്രായപ്പെടുന്നത്.
- ക്രൂഡ് ഓയില്‍ വില 90 ഡോളറിന് മുകളില്‍ തുടരുന്നത്
- വിദേശ നിക്ഷേപകരുടെ വില്‍പ്പന
- കമ്പനികളുടെ ഡിസംബര്‍ പാദഫലം ആവേശം സൃഷ്ടിക്കാന്‍ കഴിയാതെ പോകുന്നത്.
നിഫ്റ്റി മൂവ്മെന്റ്
തിങ്കളാഴ്ചത്തെ കനത്ത ഇടിവിനു ശേഷം സൂചികകളില്‍ നേട്ടത്തോടെയായിരുന്നു തുടക്കം. നിഫ്റ്റി 66 പോയന്റ് ഉയര്‍ന്ന് 17,279-ലാണ് വ്യാപാരം ഇന്ന് ആരംഭിച്ചത്. ആദ്യത്തെ അരമണിക്കൂറില്‍ ചെറിയ തോതില്‍ ചാഞ്ചാടിയെങ്കിലും നേട്ടം കൈവിട്ടിരുന്നില്ല. ഇതിനിടെ ഇന്നത്തെ ഉയര്‍ന്ന നിലവാരമായ 17,306-ല്‍ തൊട്ടു. എന്നാല്‍ 9.45-ന് ശേഷം വിപണിയില്‍ കടുത്ത വില്‍പ്പന സമ്മര്‍ദം നേരിടുകയും ഞൊടിയിടയില്‍ നിഫ്റ്റി 17,000-ലേക്ക് കൂപ്പുകുത്തുകയും ചെയ്തു.
170 പോയിന്റിന്റെ നഷ്ടമാണ് അപ്പോള്‍ നിഫ്റ്റിയില്‍ ദൃശ്യമായത്. 17,043-ലാണ് ഇന്നത്തെ താഴ്ന്ന നിലവാരം. എന്നാല്‍ നാലാമത്തെ ദിവസവും ഇടിവുണ്ടായതിനെ തുടര്‍ന്ന് മിക്ക ഓഹരികളിലും നിക്ഷേപ താത്പര്യം പ്രകടമായി. ഇതിനെ തുടര്‍ന്ന് സൂചികകള്‍ ഉച്ചയോടെ നേട്ടത്തിലേക്ക മടങ്ങിയെത്തി. പിന്നീടും ചാഞ്ചാട്ടത്തിലേക്ക് വഴുതിയെങ്കിലും ക്ലോസിങ് അടുക്കാറായപ്പോള്‍ നേട്ടം തിരികെപിടിച്ചു.
നേട്ടവും കോട്ടവും
നേട്ടവും നഷ്ടവും മാറിമാറിക്കണ്ട വ്യാപാര ഇടവേളയ്ക്കുശേഷം പി.എസ്.യു ബാങ്ക്, ഓട്ടോ, മെറ്റല്‍, ഫാര്‍മ വിഭാഗങ്ങള്‍ നേട്ടത്തില്‍ അവസാനിച്ചു. ബാക്കിയുള്ള പ്രധാന സൂചികകളെല്ലാം നഷ്ടത്തിലാണ് നിര്‍ത്തിയത്. ഇന്നും പൊതുമേഖല ബാങ്ക് ഓഹരികളില്‍ നിക്ഷേപ താത്പര്യം പ്രകടമായിരുന്നു. അതേസമയം, എനര്‍ജി, മീഡിയ, ബാങ്കുകള്‍ ഒഴികെയുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികളിലാണ് നഷ്ടം കൂടുതല്‍ നേരിട്ടത്. ബിഎസ്ഇയിലെ മിഡ് കാപ് സൂചിക 1.4 ശതമാനവും സ്മോള്‍ കാപ് സൂചിക 0.45 ശതമാനവും നഷ്ടം നേരിട്ടു.
എഡി റേഷ്യോ
എന്‍എസ്ഇയില്‍ വ്യാപാരം ചെയ്യപ്പെട്ട 2,099 ഓഹരികളില്‍ 572 എണ്ണത്തില്‍ വില വര്‍ധനയും 1,484 ഓഹരികളില്‍ വിലയിടിവും 43 എണ്ണം വില വ്യതിയാനം ഇല്ലാതെയും വ്യാപാരം അവസാനിപ്പിച്ചു. അഡ്വാന്‍സ്- ഡിക്ലെയിന്‍ (എഡി) റേഷ്യോ 0.39-ലേക്ക് താഴ്ന്നു. കഴിഞ്ഞ ദിവസം എഡി റേഷ്യോ 0.43 ആയിരുന്നു. ഇതിനിടെ, നിഫ്റ്റി- 500 സൂചികയിലെ ഓഹരികളില്‍ 140 എണ്ണം നേട്ടത്തിലും 360 കമ്പനികള്‍ നഷ്ടത്തിലും വ്യാപാരം അവസാനിപ്പിച്ചു. ഇതിനിടെ, വിപണിയില്‍ വമ്പന്‍ ഏറ്റക്കുറച്ചിലുണ്ടായിട്ടും ചാഞ്ചാട്ടത്തിന്റെ തോത് വെളിപ്പെടുത്തുന്ന വിക്സ് (VIX), 3.68 ശതമാനം ഇടിഞ്ഞ് 19.69-ലേക്ക് താഴ്ന്നത് ശ്രദ്ധേയമാണ്.
പ്രധാന ഓഹരികളുടെ പ്രകടനം
>> നേട്ടം ലഭിച്ചവ: നിഫ്റ്റി-50 ഇന്‍ഡക്സ് സ്റ്റോക്കുകളില്‍ 28 എണ്ണം നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. ടാറ്റ സ്റ്റീല്‍ 3 ശതമാനത്തിലേറെ കുതിച്ചു. ഡിവീസ് ലാബ്, ബജാജ് ഫിനാന്‍സ്, ബജാജ് ഫിന്‍സേര്‍വ്, റിലയന്‍സ്, സിപ്ല തുടങ്ങിയ ഓഹരികള്‍ ഒന്നര ശതമാനത്തിലേറെയും നേട്ടം കരസ്ഥമാക്കി.
>> നഷ്ടം നേരിട്ടവ: നിഫ്റ്റി-50 ഇന്‍ഡക്സ് സ്റ്റോക്കുകളില്‍ 22 എണ്ണം ഇ്ന്ന് വിലയിടിവ് രേഖപ്പെടുത്തി. ഒഎന്‍ജിസി 2 ശതമാനത്തിലധികം ഇടിഞ്ഞു. പവര്‍ ഗ്രിഡ്, ഐഒസി, എസ്ബിഐ ലൈഫ്, ടാറ്റ കണ്‍സ്യൂമര്‍ പ്രോഡക്ട്സ് എന്നീ ഓഹരികള്‍ ഒരു ശതമാനത്തിലേറെയും നഷ്ടം നേരിട്ടു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?



Click it and Unblock the Notifications
