ചണ്ഡീഗഡ് ശാഖയിലെ ജീവനക്കാര്‍ നടത്തിയ 590 കോടി രൂപയുടെ തിരിമറി വെളിച്ചത്തുവന്നതിനെത്തുടര്‍ന്ന് ഐഡിഎഫ്സി ഫസ്റ്റ്ബാങ്ക് ഓഹരി തിങ്കളാഴ്ച 20 ശതമാനത്തോളം ഇടിഞ്ഞു.

66.80 രൂപയിലാണ് സ്റ്റോക്കുള്ളത്. ബിഎസ്ഇയില്‍ 1,94,73,757 വില്‍പ്പന ഓര്‍ഡറുകള്‍ തീര്‍പ്പാക്കാതെ കിടക്കുന്നു. ഈ ഓഹരികള്‍ വാങ്ങാന്‍ ആരും തയ്യാറല്ല.
തട്ടിപ്പ്
ഹരിയാന സര്‍ക്കാര്‍ തങ്ങളുടെ അക്കൗണ്ട് ക്ലോസ് ചെയ്യാന്‍ അപേക്ഷ നല്‍കിയപ്പോഴാണ് തട്ടിപ്പ് പുറത്തുവന്നത്. നിക്ഷേപിച്ച അത്രയും തുക അക്കൗണ്ടിലുണ്ടായിരുന്നില്ല. അന്വേഷണത്തില്‍ മറ്റ് അക്കൗണ്ടുകളിലും പൊരുത്തക്കേടുകള്‍ കണ്ടെത്തി.
മൊത്തം ഏകദേശം 590 കോടി രൂപയുടെ കുറവാണ് ബാങ്ക് സ്ഥിരീകരിക്കുന്നത്. തട്ടിപ്പില്‍ പങ്കെടുത്ത നാല് ജീവനക്കാരെ ബാങ്ക് പിരിച്ചുവിട്ടു. പോലീസ് കേസടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്. ഓഡിറ്റിംഗ് നടത്തുമെന്നും കേസ് പുരോഗതി നിരീക്ഷിക്കാന്‍ കമ്മിറ്റിയെ നിയോഗിക്കുമെന്നും അധികൃതര്‍ പറഞ്ഞു.
നിക്ഷേപകര്‍ എന്തുചെയ്യണം?
കനത്ത വില്പന ഓഹരിയെ 50,100 ദിവസ ശരാശരി വിലയ്ക്ക് താഴെ എത്തിച്ചു. ഈ സാഹചര്യത്തില്‍ ഓഹരി വാങ്ങരുതെന്നാണ് ചോയ്സ് ബ്രോക്കിംഗ് ഗവേഷണ വിഭാഗം വൈസ് പ്രസിഡന്റ് സച്ചിന് ഗുപ്തയുടെ നിര്‍ദ്ദേശം. പകരം സ്ഥിരത കൈവരുന്നത് വരെ കാത്തിരിക്കണം.
വില കൂടുന്ന സാഹചര്യത്തില്‍ മാത്രമേ ഓഹരി പരിഗണിക്കേണ്ടതുള്ളൂ. അടിസ്ഥാനപരമായി ഓഹരി മികച്ചതാണ്. ബാങ്ക് മികച്ച സാമ്പത്തിക സ്ഥിതി കാത്തുസൂക്ഷിക്കുന്നു. 2026 തുടക്കത്തില്‍ വായ്പാ വളര്‍ച്ച 21 ശതമാനമുയര്ത്തിയ ധനകാര്യ സ്ഥാപനം, നിക്ഷേപ വളര്‍ച്ചയിലും പുരോഗതി ദൃശ്യമാക്കി.
വായ്പകളിന്മേല് ലഭിക്കുന്ന പലിശ, നിക്ഷേപത്തിന് നല്കുന്ന പലിശയേക്കാള്‍ കൂടുതലാണ്. അറ്റ പലിശ മാര്‍ജന്‍ 5.76 ശതമാനത്തില്‍ മികച്ചതാണ്. കിട്ടാകടങ്ങള്‍ ശരാശരിയില്‍ നില്‍ക്കുന്നതാണ് പ്രധാന വെല്ലുവിളി.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

ടെക്നോക്രാഫ്റ്റ് വെഞ്ചേഴ്സ് ഐപിഒ ലിസ്റ്റിംഗ്: നിക്ഷേപകർക്ക് വൻ നേട്ടമോ അതോ റിസ്കോ?

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബാങ്കിംഗ്, ഓട്ടോ ഓഹരികളിൽ കുതിപ്പ്, ഐടി മേഖലയിൽ ജാഗ്രത!

ഗോദ്റെജ് ഓഹരികൾ കൂപ്പുകുത്തി, ബാങ്കിങ് ഓഹരികളിൽ കുതിപ്പ്: ഓഗസ്റ്റ് 12-ലെ വിപണിയിലെ നിർണ്ണായക മാറ്റങ്ങൾ

പത്ത് രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട അപകടസാധ്യതകൾ

ടാറ്റ മോട്ടോഴ്സിന്റെ വമ്പൻ കുതിപ്പ്: ഒന്നാം പാദ ഫലത്തിന് പിന്നിലെ രഹസ്യമെന്ത്?

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ നിയന്ത്രണം; നിക്ഷേപകർക്ക് തിരിച്ചടിയോ?

ഗ്ലാൻഡ് ഫാർമ, ഭാരത് ഫോർജ്: ബ്രോക്കറേജ് റേറ്റിംഗിലെ വമ്പൻ മാറ്റങ്ങൾ നിക്ഷേപകരെ ഞെട്ടിക്കുന്നു

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ ഇതാ!

MSCI ഓഗസ്റ്റ് അവലോകനം: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത; നിക്ഷേപകർ ജാഗ്രത പാലിക്കണം



Click it and Unblock the Notifications