A Oneindia Venture

അതിവേ​ഗത്തിൽ 5ജി വരുന്നു; കീശയിലൊതുങ്ങുമോ നിരക്ക്; ഏതൊക്കെ ന​ഗരങ്ങളിൽ ആദ്യം

ഓ​ഗസ്റ്റ് 1നാണ് ഇന്ത്യയിലെ 5ജി സ്പെക്ട്രം ലേലം അവസാനിച്ചത്. 1,50,173 കോടി രൂപയ്ക്കുള്ള സ്‌പെക്ട്രമാണ് രാജ്യത്ത് വിറ്റഴിച്ചത്. റിലയൻസ് ജിയോ, എയർടെൽ, വൊഡാഫോൺ ഐഡിയ എന്നീ കമ്പനികളാണ് ലേലത്തിൽ സ്പെക്ട്രം സ്വന്തമാക്കിയത്. സ്പെക്ട്രം ലേലം പൂർത്തിയായതോടെ ഈ മാസം തന്നെ 5ജി സേവനം എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. റിലയന്‍സ് ജിയോ ചെയര്‍മാന്‍ ആകാശ് അമ്പാനി സ്വാതന്ത്ര്യ ദിനത്തില്‍ 5ജി സേവനം രാജ്യത്ത് അവതരിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

ഡല്‍ഹി, മുംബൈ, ബംഗളൂരു, ചെന്നൈ, ലഖ്‌നൗ, ജാംനഗര്‍, അഹമ്മദാബാദ്, ഹൈദരാബാദ്, കൊല്‍ക്കത്ത എന്നിങ്ങനെ 9 ന​ഗരങ്ങളിലാണ് ആദ്യ ഘട്ടത്തില്‍ ജിയോ 5ജി വരുന്നത്. ഡല്‍ഹി, മുംബൈ, ചെന്നൈ, കൊല്‍ക്കത്ത നഗരങ്ങളിലാണ് ആദ്യ ഘട്ടത്തില്‍ എയര്‍ടെല്‍ 5ജി സേവനം നല്‍കുക. 5ജിയുടെ ​ഗുണങ്ങളും എത്ര രൂപ വില വരുമെന്നുള്ള കാര്യങ്ങളാണ് ചുവടെ വിശദമാക്കുന്നത്.

5ജി ഡിവൈസുകള്‍

5ജി ഡിവൈസുകള്‍

ജൂണ്‍ മാസം വരെയുള്ള കണക്കില്‍ ഇന്ത്യയില്‍ 50 മില്യണ്‍ 5ജി ഡിവൈസുകളുണ്ടെന്നാണ് വിവരം. 600 മില്യണ്‍ സ്മാര്‍ട്ട് ഫോണുകളുള്ള രാജ്യത്ത് ഇതിന്റെ 12 ശതമാനം മാത്രമാണിത്. ഷമോമി, സാംസംഗ്, റിയല്‍മീ, വിവോ, വണ്‍പ്ലസ്, ആപ്പിള്‍ തുടങ്ങിയ കമ്പനികളാണ് ഇന്ത്യയില്‍ 5ജി മൊബൈല്‍ ഫോണുകള്‍ അവതരിപ്പിച്ചിട്ടുള്ളത്.15,000 രൂപയാണ് 5ജി ഫോണിന്റെ ശരാശരി വില. ഇത് 10,000ത്തിന് താഴേക്ക് വീണാല്‍ ഉപഭോക്താക്കളില്‍ വലിയ വര്‍ധനവാണ് പ്രതീക്ഷിക്കുന്നത്.

എത്രയാകും വില

എത്രയാകും വില

5ജി പ്ലാനുകളുടെ വില എത്രയാകുമെന്നതാണ് എല്ലാവരുടെയും സംശയം. കമ്പനികള്‍ക്ക് വില തീരുമാനിക്കാവുന്നതാണ് രാജ്യത്തെ നിയമം. 4ജി സേവനം ലഭിക്കുന്ന അതേ നിരക്കില്‍ 5ജി സേവനം ലഭ്യമാക്കാന്‍ സാധിക്കുമെന്നാണ് വിദ​ഗ്ധർ പറയുന്നത്. ലാഭം അടിസ്ഥാനമാക്കി 5ജി പ്രീമിയത്തില്‍ ലഭ്യമാക്കാനും സാധ്യതയുണ്ട്. 4ജിയെ അപേക്ഷിച്ച് പ്രീമിയം നിരക്കില്‍ ഉയര്‍ന്ന ഡാറ്റ ഉൾപ്പെടുത്തിയാണ് 5ജി പ്ലാൻ അനുവദിക്കുക എന്ന് വൊഡാഫോൺ ഐഡിയ പ്രഖ്യാപിച്ചിട്ടുണ്ട്. എയര്‍ടെല്‍ സിടിഒ രണ്‍ദീപ് സേഖോന്‍ മാർച്ചിൽ പറഞ്ഞത് പ്രകാരം 4ജി വിലയും 5ജി വിലയും തമ്മില്‍ വലിയ വ്യത്യാസമുണ്ടാകില്ലെന്നാണ്.

മറ്റു വിപണികളില്‍ 4ജിക്ക് അധിക നിരക്ക് ഈടാക്കുന്നില്ലെന്നും ലേലത്തിന് ശേഷം മാത്രമെ ഇക്കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകുമെന്നും അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു. രാജ്യം 3ജിയില്‍ നിന്ന് 4ജിയിലേക്ക് മാറിയപ്പോൾ വിലയിൽ വലിയ വ്യത്യാസം ഉണ്ടായിരുന്നില്ല. ആദ്യ ഘട്ടത്തിൽ 4ജി സേവനം സൗജന്യമായി നൽകിയ ജിയോ ഔദ്യോഗികമായി രാജ്യത്ത് 4ജി അവതരിപ്പിച്ചപ്പോള്‍ 3ജിയുടെ നിരക്കുമായി വലിയ വ്യത്യാസമുണ്ടായിരുന്നില്ല.

ആരൊക്കെ 5ജി നൽകും

ആരൊക്കെ 5ജി നൽകും

റീട്ടെയിൽ ഉപഭോക്താക്കൾക്ക് 5ജി സേവനം നൽകാൻ റിലയൻസ് ജിയോ, എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ എന്നിവര്‍ സ്പെക്ട്രം സ്വന്തമാക്കിയിട്ടുണ്ട്. എയര്‍ടെല്‍ ഹുവായുമായി ചേര്‍ന്ന് ആദ്യ പരീക്ഷണം നടത്തിയിരുന്നു. വിദേശ കമ്പനികളായ എറിക്സണും, സാംസങ്ങുമെല്ലാം ഇന്ത്യന്‍ സേവനദാതാക്കളും നേരത്തെ 5ജി പരീക്ഷണങ്ങൾ നടത്തിയിരുന്നു.

5ജിയുടെ പ്രത്യേകതകൾ

5ജിയുടെ പ്രത്യേകതകൾ

5ജിയുടെ വേ​ഗതയാണ് പ്രത്യേകത. 4 ജിയേക്കാൾ നൂറിരട്ടി വേ​ഗത 5ജി അവകാശപ്പെടുന്നുണ്ടെങ്കിലും 20 ഇരട്ടിയോളം വേ​ഗത പ്രതീക്ഷിക്കാം. ഇന്റർനെറ്റ് വേ​ഗത ഇത്രയും നാളും എംബിപിഎസിലാണ് കണക്കാക്കിയിരുന്നതെങ്കിൽ ഇനി മുതൽ ജിബിപിഎസിലേക്ക് മാറും. ഇത് ഇന്റർനെറ്റ വേ​ഗത വർധിപ്പിക്കും. സെക്കന്റിൽ 10 ജിബി വരെ കൈമാറ്റം ചെയ്യാൻ സാധിക്കും.

സാധാരണ സിനിമ ഡൗൺലോഡ് ചെയ്യാൻ 4ജിയിൽ 6 മിനുട്ടെടുക്കുന്നിടത്ത് 5ജിയിൽ 20 സെക്കന്റായി ചുരുങ്ങും. ചരുതശ്ര അടിയിൽ 10 ലക്ഷം ഡിവൈസുകളെ ഉൾകൊള്ളാൻ 5ജിയ്ക്ക് സാധിക്കും, ആൾകൂട്ടങ്ങളിൽ വേ​ഗത കുറയില്ലെന്ന് ചുരുക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X