ഞെട്ടിക്കുന്ന ഇടിവാണ് ഇന്ത്യന്‍ ബെഞ്ച് മാര്‍ക്ക് സൂചികകളായ നിഫ്റ്റിയും സെന്‍സെക്സും വെള്ളിയാഴ്ച നേരിട്ടത്. യുഎസുമായുള്ള വ്യാപാരക്കരാര്‍, മറ്റ് സാമ്പത്തിക സൂചകങ്ങള്‍ എന്നീ അനുകൂല ഘടകങ്ങളുണ്ടായിട്ടും ഇരു സൂചികകളും യഥാക്രമം 350 പോയിന്റും 1140 പോയിന്റും പൊഴിച്ചു. 2571 ലെവലിലും 82534 ലെവലിലുമാണ് നിഫ്റ്റിയും സെന്‍സെക്സും യഥാക്രമം ക്ലോസ് ചെയ്തത്.

ബാങ്ക് നിഫ്റ്റി 650 പോയിന്റ് ഇടിഞ്ഞ് 60073 ലെവലിലെത്തി. ഇതോടെ ബിഎസ്ഇ ഓഹരികളുടെ വിപണി മൂല്യത്തില്‍ ഏതാണ്ട് 6.50 ലക്ഷം കോടി രൂപ ചോര്‍ന്നു. അനുകൂല രാഷ്ട്രീയ, സാമ്പത്തിക സൂചനകളുണ്ടായിട്ടും കൈപൊള്ളിയത് നിക്ഷേപകരെ അമ്പരപ്പിച്ചിട്ടുണ്ട്. തകര്‍ച്ചയ്ക്കുള്ള കാരണങ്ങള്‍ തിരയുകയാണ് അവര്‍.
ഇടിവിനുള്ള കാരണങ്ങള്‍
ഇത്രമാത്രം ഇടിവ് നേരിട്ടതിന് പിന്നിലെ പ്രധാന കാരണം ഐടി ഓഹരികളിലെ തകര്‍ച്ചയാണ്. കൃത്രിമ ബുദ്ധി സ്വാധീനത്തിന്റെ ഫലമായി ഐടി ഓഹരികള്‍ നേരിട്ട നഷ്ടം വിപണിയെ വലിയ തോതില്‍ സ്വാധീനിച്ചു. നിലവില്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ 10 ശതമാനം വെയ്റ്റേജാണ് ഐടി ഓഹരികള്‍ക്കുള്ളത്.
അവ തകര്‍ച്ച നേരിടുന്ന പക്ഷം അത് മൊത്തം വിപണിയെ ബാധിക്കും. യുഎസ് പണപ്പെരുപ്പ ഡാറ്റയുടെ മുന്നോടിയായി നിക്ഷേപകര്‍ ജാഗ്രത പാലിച്ചതും ഇന്ത്യ-യുഎസ് വ്യാപാരക്കരാര്‍ റാലിയെത്തുടര്‍ന്നുണ്ടായ ലാഭമെടുപ്പും ഡോളറിനെതിരെ രൂപയുടെ ചാഞ്ചാട്ടവും മറ്റ് കാരണങ്ങളാണ്.
നിക്ഷേപകര്‍ എന്തു ചെയ്യണം?
ഘടനാപരമായി വിപണി ഇപ്പോഴും ബുള്ളിഷ് മൊമന്റം സൂക്ഷിക്കുന്നു. ശക്തമായ ആഭ്യന്തര
സൂചകങ്ങളും വരുമാനത്തിലെ വീണ്ടെടുപ്പും വിപണിയെ സഹായിക്കുന്ന ഘടകങ്ങളാണ്. അതേസമയം ആഗോള അനിശ്ചിതത്വം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ നിക്ഷേപകര്‍ ജാഗ്രതയോടെയുള്ള സമീപനം കൈക്കൊള്ളണമെന്ന് സ്വാസ്തിക ഇന്‍വെസ്റ്റ്മാര്‍ട്ടിലെ റിസര്‍ച്ച് ഹെഡ് സന്തോഷ് മീന പറഞ്ഞു.
വലിയ തോതിലുള്ള വാങ്ങല്‍ നടത്താതെ, കുറച്ച് പണം കൈവശം വയ്ക്കുന്നതായിരിക്കും അഭികാമ്യം. വിപണി വന്‍ തോതില്‍ ഇടിവ് നേരിടുന്ന പക്ഷം കുറഞ്ഞ വിലയില്‍ ഓഹരികള്‍ വാങ്ങാന്‍ ഇതുവഴിയാകും.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

ഓഗസ്റ്റ് 24: ഇന്ന് തുടങ്ങുന്ന മൂന്ന് SME ഐപിഒകൾ; നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ ഇതാ

ഉത്സവ സീസൺ വരുന്നു; കാർ വില കുത്തനെ ഉയരുന്നു, നിക്ഷേപകർക്ക് തിരിച്ചടിയോ?

റെയിൽടെലിന് വൻ കരാർ: 164 കോടിയുടെ നേട്ടം റെയിൽവേ ഓഹരികളിൽ ചലനമുണ്ടാക്കുമോ?

ബെംഗളൂരു-എറണാകുളം വന്ദേ ഭാരത് വൈകുന്നു; യാത്രക്കാർ ദുരിതത്തിൽ, അറിയേണ്ട നിർദേശങ്ങൾ ഇതാ

2026 ഓഗസ്റ്റ് 22: സ്വർണവിലയിൽ മാറ്റമുണ്ടോ? ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

സ്വർണം വാങ്ങാൻ കാത്തിരിക്കുകയാണോ? ഞായറാഴ്ചയിലെ സ്വർണ-വെള്ളി നിരക്കുകൾ അറിയാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ മുന്നേറ്റം: ഇന്ന് ശ്രദ്ധിക്കേണ്ട ഓഹരികൾ ഇവയാണ്

ഉത്സവ സീസൺ വരുന്നു; കാർ വില കുത്തനെ ഉയരുന്നു, നിക്ഷേപകർക്ക് തിരിച്ചടിയോ?

ഓണം: കേന്ദ്ര സർക്കാർ ജീവനക്കാരുടെ ശമ്പളം നേരത്തെ ലഭിക്കും; ബാങ്കിംഗ് ഇടപാടുകളിൽ ഈ മുൻകരുതലുകൾ എടുക്കുക

ഇന്ന് ബാങ്കുകൾക്ക് അവധി; ഓണം വരുന്നു, പണമിടപാടുകൾ തടസ്സപ്പെടാതിരിക്കാൻ എന്തുചെയ്യണം?

സ്വർണവിലയിൽ ഇന്ന് വൻ മാറ്റം; സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ ഇതാ



Click it and Unblock the Notifications