നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ഡിസംബര്‍ പാദഫലം പ്രധാനപ്പെട്ട കമ്പനികളെല്ലാം പ്രഖ്യാപിച്ചു കഴിഞ്ഞു. ഒട്ടുമിക്ക കമ്പനികളും ശരാശരിക്കു മുകളിലുള്ള പ്രകടനമാണ് കാഴ്ചവച്ചത്. എങ്കിലും ചില മേഖലകളില്‍ വരുമാനം വര്‍ധിച്ചിട്ടും അറ്റാദായത്തില്‍ ഇടിവ് കാണിച്ചു. മറ്റൊരു വിഭാഗം വരുമാനത്തില്‍ നേരിയ തോതില്‍ വര്ധനയുള്ളൂവെങ്കിലും ലാഭം മെച്ചപ്പെടുത്തി. എന്നാല്‍ ബിഎസ്ഇ-500 സൂചികയിലെ 6 കമ്പനികള്‍ മൂന്നാം പാദത്തില്‍ വരുമാനവും അറ്റാദായവും ഇരട്ടിയാക്കിയിട്ടുണ്ട്. ഐആര്‍സിടിസി, ആഫിള് ഇന്ത്യ, ആരതി ഇന്‍ഡസ്ട്രീസ്, ട്യൂബ് ഇ്ന്വസ്റ്റ്മെന്റ്, ഡെല്‍റ്റ കോര്‍പ്, ബ്രൈറ്റ്കോം ഗ്രൂപ്പ് എന്നീ കമ്പനികളാണ് മികച്ച സാമ്പത്തികഫലം പുറത്തുവിട്ടത്. എന്നാല്‍ ഇതുകൊണ്ട് മാത്രം ഈ ഓഹരികള്‍ കണ്ണുമടച്ച് വാങ്ങാമോയെന്നാണ് പരിശോധിക്കുന്നത്.
ഐആര്‍സിടിസി
പൊതുമേഖല സ്ഥാപനമായ ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്പ്പറേഷന് അഥവാ ഐആര്‍സിടിസി, മൂന്നാം പാദത്തില്‍ 167 ശതമാനം വാര്‍ഷിക വളര്‍ച്ചയാണ് അറ്റാദായത്തില്‍ നേടിയത്. സമാനമായി വരുമാനത്തില്‍ 141 ശതമാനം വളര്‍ച്ചയും കൈവരിച്ചു. ഇതോടെ ലാഭം 208.81 കോടിയായും വരുമാനം 540.21 കോടിയായും ഉയര്‍ന്നു. എന്നാല്‍ പ്രമുഖ വിപണി വിദഗ്ധരെല്ലാം ഓഹരിയുടെ വാല്യൂവേഷന്‍ ഉയര്‍ന്നതാണെന്നാണ് ചൂണ്ടിക്കാട്ടിയത്. ഇവരുടെ ശരാശരി വില നിര്‍ണയം 776.40 രൂപയാണ്. ഇത് നിലവിലെ വില (810 രൂപ) നിലവാരത്തില്‍ നിന്നും 5 ശതമാനം താഴെയാണ്. ഐഐഎഫ്എല്‍ സെക്യൂരിറ്റീസാകട്ടെ ഓഹരി 722 രൂപ നിലവാരത്തിലേക്ക് സെല്‍ റേറ്റിങ്ങാണ് നല്‍കിയിരിക്കുന്നത്. ദലാല്‍ & ബ്രോച്ഛ ബോക്കിങ്ങ് ഓഹരിക്ക് 701 രൂപയാണ് ന്യായവിലയായി കണക്കാക്കിയിരിക്കുന്നത്.
ആഫിള് ഇന്ത്യ
ഐടി സേവന, കണ്‍സള്‍ട്ടിങ് സ്ഥാപനമായ ആഫിള് ഇന്ത്യ, ഡിസംബര്‍ പാദത്തില്‍ അറ്റാദയത്തില്‍ 103 ശതമാനം വര്‍ധനയും വരുമാനത്തില്‍ 125 ശതമാനം വര്‍ധനയുമാണ് രേഖപ്പെടുത്തിയത്. ഇതോടെ ലാഭം 62.28 കോടിയായും വരുമാനം 339.39 കോടിയായും വര്‍ധിച്ചു. ഇതിനോടൊപ്പം വരുന്ന 5 വര്‍ഷം 25- 30 ശതമാനം സംയോജിത വാര്‍ഷിക വളര്‍ച്ച കൈവരിക്കാമെന്നും ക്മ്പനി ആത്മവിശ്്വാസം പ്രകടിപ്പിച്ചു. ഇതിനിടെ എട്ട് വിപണി വിദഗ്ധര്‍ ആഫിള് ഇന്ത്യക്ക് നല്കിയ ശരാശരി ലക്ഷ്യവില, നിലവിലെ വിലയില്‍ നിന്നും 28 ശതമാനം മുകളിലാണ്. ആക്സിസ് സെക്യൂരിറ്റീസ് 1,450 രൂപയും ഐസിഐസിഐ ഡയറക്ട് 1,500 രൂപയുമാണ് ടാര്‍ഗറ്റ് നല്‍കിയിരിക്കുന്നത്. തിങ്കളാഴ്ച രാവിലെ ഓഹരികള്‍ 1,192 രൂപ നിലവാരത്തിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
ആരതി ഇന്‍ഡസ്ട്രീസ്
കെമിക്കല്‍ വിഭാഗത്തിലെ പ്രമുഖ കമ്പനിയായ ആരതി ഇന്‍ഡസ്ട്രീസിന്റെ മൂന്നാം പാദത്തിലെ അറ്റാദായം 356 ശതമാനവും വരുമാനം 100 ശതമാനത്തിലേറെയും കുതിച്ചുച്ചാടി. അറ്റാദായം 772.54 കോടിയായും വരുമാനം 2,375.98 കോടിയായും വര്‍ധിച്ചു. ഈ സാമ്പത്തിക വര്‍ഷം 25 -35 ശതമാനം ലാഭം വര്‍ധിക്കുമെന്നും വിലയിരുത്തുന്നു. ഇതിനിടെ 20 വിപണി വിദഗ്ധര്‍ ഓഹരിക്ക് ഒരു വര്‍ഷ കാലയളവില്‍ നല്‍കിയിരിക്കുന്ന ശരാശരി ലക്ഷ്യവില 1,059 രൂപയാണ്. ഇത് നിലവിലെ വിലയില്‍ നിന്നും 12 ശതമാനത്തോളം മുകളിലാണ്. ആനന്ദ് രാത്തി ഓഹരിക്ക് 1,230 രൂപയും നിര്‍മല്‍ ബാങ് 1,100 രൂപയും ലക്ഷ്യവിലയായി നിശ്ചയിച്ചിട്ടുണ്ട്.
ട്യൂബ് ഇന്‍വസ്റ്റ്മെന്റ്
വാഹനാനുബന്ധ വിഭാഗത്തിലെ മുന്‍നിര ഓഹരിയായ ട്യൂബ് ഇന്‍വസ്റ്റ്മെന്റ് (BSE: 540762, NSE: TIINDIA), ലാഭത്തില്‍ 264 ശതമാനവും വരുമാനത്തില്‍ 103 ശതമാനവും വളര്‍ച്ച ഡിസംബര്‍ പാദത്തില്‍ കാഴ്ചവച്ചു. ഇതിനിടെ 4 വിപണി വിദഗ്ധര്‍ നല്‍കിയിരിക്കുന്ന ശരാശരി ലക്ഷ്യവില 1,850 രൂപയാണ്. ഇത് നിലവിലെ വില നിലവാരത്തില്‍ നിന്നും 16 ശതമാനത്തോളം മുകളിലാണ്.
- ഡെല്‍റ്റ കോര്‍പ്- റിയല്‍ എസ്റ്റേറ്റ് മേഖലയിലെ ഈ കമ്പനി മൂന്നാം പാദത്തില്‍ അറ്റാദായം 1 കോടിയില്‍ നിന്നും 71.29 കോടിയായി വര്‍ധിപ്പിച്ചു. വരുമാനം 104 ശതമാനം വര്‍ധിച്ച് 247.22 കോടിയുമായി. പ്രമുഖ നിക്ഷേപകന് ജുന്‍ജുന്‍വാലയ്ക്കും പങ്കാളിത്തമുള്ള ഈ ഓഹരിയില്‍ വിപണി വിദഗ്ധരുടെ സജീവമായ നിക്ഷേപ നിര്‍ദേശങ്ങള്‍ ഇപ്പോള്‍ ലഭ്യമല്ല.
- ബ്രൈറ്റ്കോം ഗ്രൂപ്പ്- മറ്റൊരു ജുന്‍ജുന്‍വാല ഓഹരിയും ചെറുകിട സോഫ്റ്റ്വെയര് കമ്പനിയുമായ ബ്രൈറ്റ്കോം, ലാഭത്തില്‍ 168 ശതമാനവും വരുമാനത്തില്‍ 130 ശതമാനവുും വര്‍ധനയും ഡിസംബര്‍ പാദത്തില്‍ കാഴ്ചവച്ചു. എന്നാല്‍ ഈ ഓഹരിയില്‍ വിപണി വിദഗ്ധരുടെ സജീവമായ നിക്ഷേപ നിര്‍ദേശങ്ങള്‍ നിലവില്‍ ലഭ്യമല്ല.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ റിപ്പോര്‍ട്ടുകളെ അടിസ്ഥാനപ്പെടുത്തിയതും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

റെയിൽടെൽ ടെൻഡർ നടപടികൾ ഇന്ന് പൂർത്തിയാകും: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!



Click it and Unblock the Notifications