ഏറെക്കാലമായി വിപണിയില്‍ ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ള കമ്പനികള്‍ ചിലപ്പോഴൊക്കെ സ്റ്റോക്ക് സ്പ്ലിറ്റ് അഥവാ ഓഹരി വിഭജനം നടത്താറുണ്ട്. ഓഹരികളുടെ ആകെ എണ്ണം വര്‍ധിക്കുന്നതിലുടെ (Liquidity) സ്റ്റോക്ക് എക്സ്ചേഞ്ചുകളില്‍ വ്യാപാര ഇടപാടുകള്‍ എളുപ്പമാകുമെന്നതാണ് കമ്പനികളെ ഓഹരി വിഭജനത്തിന് പ്രേരിപ്പിക്കുന്നത്. അതേസമയം, കമ്പനി ലാഭത്തിലാണെങ്കിലും ചില അവസരങ്ങളില്‍ പണമായി തന്നെ ലാഭവിഹിതം നല്കാന് സാധിക്കാതെ വരുമ്പോഴാണ് ബോണസ് ഷെയറുകള്‍ നല്‍കുന്നത്. ഇത്തരത്തില്‍ ഈയാഴ്ച ഓഹരി വിഭജനവും ബോണസ് ഓഹരികളും വിതരണം ചെയ്യുന്ന കമ്പനികളുടെ വിശദാംശങ്ങളാണ് ചുവടെ ചേര്‍ക്കുന്നത്.
ഡിവിഡന്റ് വര്‍ധിക്കുമോ ?
കയ്യിലുള്ള ആകെ ഓഹരികളുടെ എണ്ണം വിഭജനത്തിലൂടെ വര്‍ധിക്കുന്നതു കൊണ്ട് പിന്നീട് കമ്പനിയില്‍ നിന്നും ലഭിച്ചേക്കാവുന്ന ലാഭവിഹിതത്തിലും വര്‍ധനയുണ്ടാകുമോയെന്ന് ചിന്തിക്കുകയാണെങ്കില്‍ ഇല്ല എന്നാണ് ഉത്തരം. കാരണം, ഓഹരിയുടെ മുഖവിലയുടെ അടിസ്ഥാനത്തിലാണ് ലാഭവിഹിതം കമ്പനികള്‍ പ്രഖ്യാപിക്കുന്നത്. അതിനാല്‍ വിഭജനം കാരണം ഓഹരിയുടെ മുഖവിലയും കുറയുന്നതിനാല്‍ ലാഭവിഹിതത്തില്‍ വര്‍ധനവ് ഉണ്ടാകുകയില്ല. എന്നാല്‍, ബോണസ് ഓഹരികളാണ് നേടുന്നതെങ്കില്‍ പിന്നീട് കമ്പനി നല്കുന്ന ലാഭവിഹിതത്തില്‍ ആനുപാതിക വര്‍ധനവ് ലഭിക്കും.
ഓഹരി വിഭജനം
- ഗോള്‍ഡിയാം ഇന്റര്‍നാഷണല്‍- ഡയമണ്ട്, ജ്വല്ലറി വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്ന സ്മോള്‍ കാപ് ഓഹരിയായ ഗോള്‍ഡിയാം ഇന്റര്‍നാഷണല്‍, 1:5 എന്ന അനുപാതത്തിലാണ് ഓഹരി വിഭജനം പ്രഖ്യാപിച്ചത്. അതായത്, നിലവില്‍ 10 രൂപ മുഖവിലയുള്ള ഓഹരി, 2 രൂപ മുഖവിലയുള്ള 5 ഓഹരികളായി വിഭജിക്കും. ഇതിനുള്ള സ്പ്ലിറ്റ് ഡേറ്റ് ഈമാസം 28-നാണ് നിശ്ചയിച്ചിരിക്കുന്നത്.
- വാക്സ്ടെക്സ് കോട്ട്ഫാബ്- മൈക്രോ കാപ് ഓഹരിയായ വാക്സ്ടെക്സ് കോട്ട്ഫാബ് ഫെബ്രുവരിയിലാണ് 1:5 എന്ന അനുപാതത്തില്‍ ഓഹരി വിഭജിക്കുമെന്ന് പ്രഖ്യാപിച്ചത്. ഇതു പ്രകാരമുള്ള സ്പ്ലിറ്റ് ഡേറ്റ് മാര്‍ച്ച് 28-നാണ് നിശ്ചയിച്ചിരിക്കുന്നത്. ഓഹരി വിഭജനത്തോടെ, നിലവില്‍ 10 രൂപ മുഖവിലയുള്ള ഓഹരി, 2 രൂപ മുഖവിലയുള്ള 5 ഓഹരികളായി മാറും.
- എആര്‍സി ഫിനാന്‍സ്- ധനകാര്യ വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്ന മൈക്രോ കാപ് ഓഹരിയായ എആര്‍സി ഫിനാന്‍സ്, 1:10 എന്ന അനുപാതത്തില്‍ സ്റ്റോക്ക് സ്പ്ലിറ്റ് നടപ്പാക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. അതായത്, നിലവില്‍ 10 രൂപ മുഖവിലയുള്ള ഓഹരി, 1 രൂപ മുഖവിലയുള്ള 10 ഓഹരികളായി വിഭജിക്കും. ഇതിനുള്ള സ്പ്ലിറ്റ് ഡേറ്റ് ഈമാസം 29-നാണ് നിശ്ചയിച്ചിരിക്കുന്നത്.
- ഗിലാഡ ഫിനാന്‍സ്- ധനകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മൈക്രോ കാപ് ഓഹരിയായ ഗിലാഡ ഫിനാന്‍സ് & ഇന്‍വസ്റ്റ്മെന്റ്സ്, 1:2 എന്ന അനുപാതത്തിലാണ് ഓഹരി വിഭജനം പ്രഖ്യാപിച്ചത്. അതായത് നിലവില്‍ 10 രൂപ മുഖവിലയുള്ള ഓഹരി, 5 രൂപ മുഖവിലയുള്ള 2 ഓഹിരകളായി വിഭജിക്കും. ഇതിനുള്ള സ്പ്ലിറ്റ് ഡേറ്റ് മാര്‍ച്ച് 30-നാണ് നിശ്ചയിച്ചിരിക്കുന്നത്.
- 7എന്‍ആര്‍ റീട്ടെയില്‍- റെഡിമെയ്ഡ് തുണിത്തരങ്ങളും മറ്റ് ടെക്സ്റ്റൈല്‍ ഉത്പന്നങ്ങളുടേയും വ്യാപാരത്തിലും വിപണനത്തിലും ശ്രദ്ധയൂന്നീയിരിക്കുന്ന മൈക്രോ കാപ് ഓഹരിയായ 7എന്‍ആര്‍ റീട്ടെയില്‍ ലിമിറ്റഡ്, 1:10 എന്ന അനുപാതത്തില്‍ സ്റ്റോക്ക് സ്പ്ലിറ്റ് നടപ്പാക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. അതായത്, നിലവില്‍ 10 രൂപ മുഖവിലയുള്ള ഓഹരി, 1 രൂപ മുഖവിലയുള്ള 10 ഓഹരികളായി വിഭജിക്കും. ഇതിനുള്ള സ്പ്ലിറ്റ് ഡേറ്റ് ഈമാസം 30-നാണ് നിശ്ചയിച്ചിരിക്കുന്നത്.
ബോണസ് ഷെയര്‍
- ജിഎല്സിഎല്- മൈക്രോ കാപ് ഓഹരിയായ ജിയാന്‍ ലൈഫ് കെയര്‍ ലിമിറ്റഡ്, 6:5 എന്ന അനുപാതത്തിലാണ് ബോണസ് ഓഹരികള്‍ പ്രഖ്യാപിച്ചത്. അതായത് കൈവശമുള്ള 5 ഓഹരിക്ക് വീതം 6 അധിക ഓഹരികള്‍ ലഭിക്കും. ഇതിനുള്ള റെക്കോഡ് ഡേറ്റ് മാര്‍ച്ച് 30-നും എക്സ്- ബോണസ് ഡേറ്റ് 29-നുമായാണ് നിശ്ചയിച്ചിരിക്കുന്നത്.
- ഗിലാഡ ഫിനാന്‍സ്- ധനകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മൈക്രോ കാപ് ഓഹരിയായ ഗിലാഡ ഫിനാന്‍സ് & ഇന്‍വസ്റ്റ്മെന്റ്സ്, 1:1 എന്ന അനുപാതത്തിലാണ് ബോണസ് ഓഹരി നല്‍കുമെന്ന് പ്രഖ്യാപിച്ചത്. ഇതിനുള്ള റെക്കോഡ് ഡേറ്റ് മാര്‍ച്ച് 31-നും എക്സ്- ബോണസ് ഡേറ്റ് 30-നുമായാണ് നിശ്ചയിച്ചിരിക്കുന്നത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ കനത്ത ഇടിവ്; ക്രൂഡ് ഓയിൽ വില 100 ഡോളർ കടന്നു, ഓഹരി വിപണിയിൽ ആശങ്ക

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
