ക്രൂഡ് ഓയില്‍ വില 100 ഡോളര്‍ കടക്കുമ്പോള്‍ രാജ്യത്തിന്റേയും ഓഹരി വിപണിയുടേയും സാമ്പത്തിക കണക്കുക്കൂട്ടലുകള്‍ തെറ്റിപ്പോകുന്ന ഒരു കാലഘട്ടമുണ്ടായിരുന്നു. എന്നാല്‍ അടുത്തിടെ 25 ശതമാനത്തിലേറെ ക്രൂഡ് ഓയില്‍ വില വര്‍ധിക്കുകയും അതിലൂടെ കറന്റ് അക്കൗണ്ട് കമ്മി 0.75 ശതമാനവും പണപ്പെരുപ്പ നിരക്ക് 1 ശതമാനവും വര്‍ധിക്കാമെന്ന സാഹചര്യം ഉടലെടുത്തിട്ടും ഓഹരി വിപണികളിലെ ആഘാതം ഇന്ന് താരതമ്യേന കുറവാണ്. പ്രത്യേകിച്ചും മറ്റ് വികസ്വര രാജ്യങ്ങളിലെ വിപണികളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യന്‍ വിപണികള്‍ മികച്ച പ്രതിരോധം കാണിക്കുന്നു.
ഇതിനോടൊപ്പം സ്ഥിരതയുള്ള വിദേശ നാണ്യ ശേഖരവും ക്രൂഡ് ഓയില്‍ വില വര്‍ധനവ് ഏല്‍പ്പിക്കാവുന്ന ആഘാതം കുറയ്ക്കാന്‍ സഹായമേകുന്നു എന്ന് രാജ്യാന്തര നിക്ഷേപ സ്ഥാപനമായ മോര്ഗന് സ്റ്റാന്‍ലിയിലെ ഓഹരി വിദഗ്ധന്‍ റിഥം ദേശായി ചൂണ്ടിക്കാട്ടി. ചരിത്രപരമായി നോക്കിയാല്‍ വിതരണ ശൃംഖലയിലെ പാളിച്ച മൂലമുണ്ടാകുന്ന ക്രൂഡ് ഓയില്‍ വില വര്‍ധനവ് വികസ്വര രാജ്യങ്ങളെ പ്രതികൂലമായ ബാധിക്കും. എന്നാല്‍ സമീപകാലത്ത് ഇന്ത്യന്‍ വിപണികളില്‍ ക്രൂഡ് ഓയില്‍ വിലക്കയറ്റം കാരണമുള്ള തിരിച്ചടി കുറയുകയാണ്. അത് സാധൂകരിക്കുന്നതിനായി ദേശായി ചൂണ്ടിക്കാട്ടിയ 6 ഘടകങ്ങളാണ് ചുവടെ ചേര്‍ക്കുന്നത്.
- നയങ്ങളിലെ സ്ഥിരത:- കഴിഞ്ഞ കുറെ വര്‍ഷങ്ങളായി രാജ്യത്ത് നടപ്പാക്കിയ പരിഷ്കരണ നടപടികള്‍ ഇപ്പോള്‍ സഹായകമാകുന്നുണ്ട്. ഇന്ത്യയിലെ നയരൂപീകരണ നടപടികള്‍ ലോകത്ത് തന്നെ മികച്ചവയിലൊന്നാണ്. ഇവ രാജ്യത്തെ സവിശേഷ വളര്‍ച്ച പാതയിലേക്ക് നയിക്കുന്നു. ഇതിലൂടെ ലാഭം ചൊരിയുന്ന പുതിയ ചാക്രിക കാലഘട്ടം സൃഷ്ടിക്കപ്പെടാം.
- ക്രൂഡ് ഓയിലിന് സമ്പദ്ഘടനയുടെ മേലുള്ള പ്രഭാവം ചുരുങ്ങി. ക്രൂഡ് ഓയിലിന് വേണ്ടി വരുന്ന ചെലവും ജിഡിപിയും തമ്മിലുള്ള അനുപാതം താഴേക്കാണ്. ഈ പ്രവണത 2014 മുതല്‍ പ്രകടമാണെന്നും ദേശായി ചൂണ്ടിക്കാട്ടി.
- ചേര്‍ന്നു നില്ക്കുന്ന പലിശ നിരക്കുകള്‍- സമീപകാല വിലക്കയറ്റത്തിന്റെ പശ്ചാത്തലത്തില്‍ റിസര്‍വ് ബാങ്ക് പണപ്പെരുപ്പത്തിനെതിരേ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കുന്നില്ലെന്ന വിമര്‍ശനം ചില കോണുകളില്‍ നിന്നും ഉയര്‍ന്നിരുന്നു. എന്നാല്‍ ഇത് ആശങ്കയേറ്റുന്ന ഘടകമല്ലെന്നാണ് ദേശായി അഭിപ്രായപ്പെട്ടത്. ചരിത്രപരമായി നോക്കിയാലും യുഎസിലെ പലിശ നിരക്കുമായി ഏറെക്കുറെ ചേര്‍ന്നു പോകുന്ന വിധമാണ് നിലവിലെ സാഹചര്യം. ക്രൂഡ് ഓയില്‍ ചെലുത്തുന്ന പണപ്പെരുപ്പ സമ്മര്‍ദത്തെ, മുന്‍ കാലഘട്ടങ്ങളേക്കാള്‍ മികച്ച രീതിയില്‍ സമീപകാല പണനയത്തിന് ചെറുക്കാനാകുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
- നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ്ഡിഐ)- മുന്‍ കാലഘട്ടങ്ങളില്‍ ഫോറിന് പോര്‍ട്ട്ഫോളിയോ നിക്ഷേപങ്ങളായിരുന്നു (എഫ്പിഐ) രാജ്യത്തിന്റെ കറന്റ് അക്കൗണ്ട് കമ്മി കുറയ്ക്കുന്നതിനായി ആശ്രയിച്ചിരുന്നത്. എന്നാല്‍ സമീപ കാലത്ത് ഉയര്‍ന്ന സ്ഥിരതയുള്ള നേരിട്ടുള്ള വിദേശ നിക്ഷേപം ഉയര്‍ന്നതിനാല്‍ ക്രൂഡ് ഓയില്‍ വില വ്യതിയാനം കാര്യമായ ആഘാതം സൃഷ്ടിക്കുന്നില്ല.
- ഉയരുന്ന റീട്ടെയില്‍ നിക്ഷേപകര്‍- നേരത്തെയൊക്കെ വിദേശ നിക്ഷേപകര്‍ പണം പിന്‍വലിക്കുമ്പോള്‍ ആഭ്യന്തര വിപണിയില്‍ സമ്മര്‍ദം ശക്തമായിരുന്നു. എന്നാല്‍ റീട്ടെയില്‍ നിക്ഷേപകരുടെ ശക്തമായ പണമൊഴുക്കു കാരണം വിദേശ നിക്ഷേപകരുടെ വില്‍പ്പന ഏറെക്കുറെ പ്രതിരോധിക്കാനാകുന്നുണ്ട്.
- രൂപയുടെ വിനിമയ നിരക്കും മുന്‍ കാലങ്ങളേക്കാള്‍ സ്ഥരിതയോടെ നില്ക്കുന്നു. ഇതും ക്രൂഡ് ഓയില്‍ വില വര്‍ധനവിലെ ആഘാതം കുറയ്ക്കുവാന്‍ സഹായകമേകും.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനത്തിലെ അഭിപ്രായങ്ങള്‍ മോര്ഗന് സ്റ്റാന്‍ലിയുടെ റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തിയതും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
