കഴിഞ്ഞ മൂന്ന് മാസത്തിനിടെ വലിയ കുതിപ്പാണ് ഓഹരി വിപണിയിലുണ്ടായത്. സൂചികകൾ പുതിയ ഉയരങ്ങൾ താണ്ടി മുന്നേറി. ഏകദേശം 5 ശതമാനം വളർച്ചയാണ് ഓഹരി വിപണി നേടിയത്. ഈ സമയപരിധിയിൽ, 30 സെൻസെക്‌സ് ഓഹരികളിൽ 16 എണ്ണവും സൂചികയെ മറികടന്നു. അവയിൽ ആറെണ്ണം 20 മുതൽ 30 ശതമാനം വരെ നേട്ടം രേഖപ്പെടുത്തി. ഏതൊക്കെയാണ് ആറ് ഓഹരികളെന്ന് നോക്കാം.
1. മാരുതി സുസുക്കി ഇന്ത്യ
കഴിഞ്ഞ മൂന്ന് മാസത്തിനിടെ 29 ശതമാനത്തിന്‍റെ നേട്ടമാണ് മാരുതി സുസുക്കി ഇന്ത്യ ഓഹരി വിപണിയിൽ നിന്നും നേടിയത്. ആറ് മാസത്തിനിടെ 24.31 ശതമാനം മുന്നേറ്റമുണ്ടാക്കാനും കമ്പനിക്ക് സാധിച്ചു. ഒരു വർഷത്തിനിടെ 51.10 ശതമാനം വളർച്ചയും കമ്പനി ഓഹരി വിപണിയിൽ നിന്നും നേടിയിട്ടുണ്ട്.
12,896.95 രൂപയാണ് നിലവിലെ ഓഹരി വില. 12,985.70 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില. 8403.05 രൂപയാണ് 52 ആഴ്ചയിലെ കുറഞ്ഞ ഓഹരി വില.
2. മഹീന്ദ്ര ആൻഡ് മഹീന്ദ്ര
29 ശതമാനം വളർച്ചയാണ് കഴിഞ്ഞ മൂന്ന് മാസത്തിനിടെ മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഓഹരി വിപണിയിൽ നിന്നും നേടിയത് . ആറ് മാസത്തിനിടെ 36.02 ശതമാനം നേട്ടമുണ്ടാക്കാനും ഓഹരിക്ക് സാധിച്ചു. ഒരു വർഷത്തിനിടെ 79 ശതമാനം ലാഭമാണ് കമ്പനി നിക്ഷേപകർക്ക് നൽകിയത്.
2,091.75 രൂപയാണ് നിലവിലെ ഓഹരി വില. 2,098.65 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില. 1171.25 രൂപയാണ് ഏറ്റവും താഴ്ന്നത്.
3. ടാറ്റ മോട്ടോഴ്സ്
കഴിഞ്ഞ മൂന്ന് മാസത്തെ നേട്ടം 28 ശതമാനമാണ്. ആറ് മാസത്തിനിടെ 60 ശതമാനം വളർച്ച ഓഹരി വിപണിയിൽ നേടാനും കമ്പനിക്ക് സാധിച്ചിട്ടുണ്ട്. ഒരു വർഷത്തിനുള്ളിൽ 118.57 ശതമാനം നേട്ടത്തോടെ മൾട്ടിബാഗർ ഓഹരിയാകാനും ടാറ്റാ മോട്ടോഴ്സിന് സാധിച്ചു.
1008.25 രൂപയാണ് നിലവിലെ ഓഹരി വില. 1065.60 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില. 452 രൂപയാണ് ഏറ്റവും താഴ്ന്ന ഓഹരി വില.

4. ടാറ്റ സ്റ്റീൽ
കഴിഞ്ഞ മൂന്ന് മാസം കൊണ്ട് 25 ശതമാനം നേട്ടമാണ് കമ്പനിയുടെ ഓഹരി നേടിയത്. ആറ് മാസത്തിനിടെ 32.52 ശതമാനവും ഒരു വർഷത്തിനിടെ 58.22 ശതമാനവും നേട്ടം ഓഹരി നേടിയിട്ടുണ്ട്.
166.05 രൂപയാണ് നിലവിലെ ഓഹരി വില. 169.80 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില. 104.05 രൂപയാണ് ഏറ്റവും കുറഞ്ഞ ഓഹരി വില.
5. സൺ ഫാർമസ്യൂട്ടിക്കൽ ഇൻഡസ്ട്രീസ്
കഴിഞ്ഞ മൂന്ന് മാസം കൊണ്ട് 23 ശതമാനത്തിന്‍റെ വളർച്ചയാണ് കമ്പനി ഓഹരി വിപണിയിൽ നിന്നും നേടിയത്. ആറ് മാസത്തിനിടെ 42.08 ശതമാനം ലാഭവും കമ്പനി നിക്ഷേപകർക്ക് നൽകി. 58.69 ശതമാനമാണ് ഒരു വർഷത്തെ മുന്നേറ്റം.
1600.5 രൂപയാണ് നിലവിലെ ഓഹരി വില. 1,627 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില. 922.45 രൂപയാണ് ഏറ്റവും താഴ്ന്ന ഓഹരി വില.

6. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
23 ശതമാനം വളർച്ചയാണ് കഴിഞ്ഞ മൂന്ന് മാസത്തിനിടെ എസ്ബിഐ ഓഹരി വിപണിയിൽ നിന്നും നേടിയത്. ആറ് മാസത്തിനിടെ 29 ശതമാനം ഉയരാനും ഓഹരിക്ക് സാധിച്ചു. 45.36 ശതമാനമാണ് ഒരു വർഷത്തെ വളർച്ച.
765.05 രൂപയാണ് നിലവിലെ ഓഹരി വില. 793.40 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില. ഏറ്റവും താഴ്ന്ന ഓഹരി വില 524.40 രൂപയാണ്.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?



Click it and Unblock the Notifications
