കഴിഞ്ഞ ഒരു വർഷമായി ഓഹരി വിപണിയിൽ മികച്ച പ്രകടനം നടത്താൻ സ്‌മോൾ, മിഡ് ക്യാപ് ഓഹരികൾക്ക് സാധിച്ചിട്ടുണ്ട്. ഭാവിയിലും ഈ ഓഹരികൾ മുന്നേറ്റം തുടരുമെന്ന് തന്നെയാണ് വിലയിരുത്തുന്നതും. അതുകൊണ്ടു തന്നെ മികച്ച നേട്ടം നിക്ഷേപകർക്ക് നൽകിയ പ്രധാനപ്പെട്ട 6 ഓഹരികൾ ഏതൊക്കെ എന്ന് നോക്കാം.
1. കെപിഐ ഗ്രീൻ എനർജി
പുനരുപയോഗ ഊർജ മേഖലയിലെ മുൻനിര കമ്പനിയായ കെപിഐ ഗ്രീൻ എനർജി കഴിഞ്ഞ ഒരു വർഷത്തിനിടെ നേടിയത് 467 ശതമാനം മുന്നേറ്റമാണ്. ആറ് മാസത്തിനിടെ 188 ശതമാനം മുന്നേറ്റം നടത്താനും ഓഹരിക്ക് സാധിച്ചു. ഗണ്യമായ ഓർഡർ ഏറ്റെടുക്കാൻ കമ്പനിക്ക് സാധിച്ചതാണ് ഓഹരി വിപണിയിലും നേട്ടമുണ്ടാക്കിയത്. 2025 ഓടെ തങ്ങളുടെ ഉപഭോക്താക്കൾക്കായി 1000 മെഗാവാട്ട് സൗരോർജ്ജ വൈദ്യുതി കമ്മീഷൻ ചെയ്യാനുള്ള പദ്ധതികളുമായി മുന്നോട്ട് പോവുകയാണ് കമ്പനി.
1,737.50 രൂപയാണ് നിലവിൽ കെപിഐ ഗ്രീൻ എനർജി ഓഹരി വില. 1,890 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില. 286.80 രൂപയാണ് ഏറ്റവും താഴ്ന്ന ഓഹരി വില.

2. ഇലക്ട്രോസ്റ്റീൽ കാസ്റ്റിംഗ്സ്
രാജ്യത്തെ ഡിഐ പൈപ്പ് വ്യവസായത്തിൽ 20 ശതമാനം വിപണി വിഹിതമുള്ള കമ്പനിയാണ് ഇലക്ട്രോസ്റ്റീൽ കാസ്റ്റിംഗ്സ്. 1994 ൽ ആഭ്യന്തര വിപണിയിൽ ഡിഐ പൈപ്പ് ഉൽപ്പന്നങ്ങൾ അവതരിപ്പിച്ച ആദ്യത്തെ കമ്പനികൂടിയാണ് ഇലക്ട്രോസ്റ്റീൽ കാസ്റ്റിംഗ്സ്. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ കമ്പനിയുടെ ഓഹരി 34 രൂപയിൽ നിന്നും 191 രൂപയായി ഉയർന്നു. അതായത് 461 ശതമാനം നേട്ടം.
ജല പദ്ധതികൾക്ക് ഊന്നൽ നൽകുന്ന ജൽ ജീവൻ മിഷൻ, അമൃത് 2.0 തുടങ്ങിയ സർക്കാർ സംരംഭങ്ങളുടെ പ്രധാന ഗുണഭോക്താവായി മാറാൻ ഇലക്ട്രോസ്റ്റീൽ കാസ്റ്റിംഗ്സിന് സാധിച്ചിട്ടുണ്ട്. ആഭ്യന്തര ബ്രോക്കറേജ് സ്ഥാപനമായ ബി അൻഡ് കെ സെക്യൂരിറ്റീസ് 233 രൂപ ടാർഗെറ്റ് വിലയോടെ ഇലക്ട്രോസ്റ്റീൽ കാസ്റ്റിംഗ്സ് ഓഹരി വാങ്ങാൻ ശുപാർശ ചെയ്തിട്ടുണ്ട്.
3. പട്ടേൽ എഞ്ചിനീയറിംഗ്
ഇൻഫ്രാസ്ട്രക്ചർ, കൺസ്ട്രക്ഷൻ മേഖലകളിലെ മുൻനിര കമ്പനികളിലൊന്നായ പട്ടേൽ എഞ്ചിനീയറിംഗ്, കഴിഞ്ഞ ഒരു വർഷത്തിനിടെ 312 ശതമാനം വളർച്ച ഓഹരി വിപണിയിൽ നിന്നും നേടിയിട്ടുണ്ട്. ഫെബ്രുവരിയിൽ, ഒരു ഓഹരിക്ക് 79 രൂപ എന്ന ഏഴ് വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തി. 2020 മാർച്ചിൽ ഓഹരിക്ക് 7.10 രൂപ എന്ന നിലയിൽ നിന്നുമാണ് ഈ വളർച്ച. അതായത് 4 വർഷം കൊണ്ട് 788 ശതമാനം നേട്ടമുണ്ടാക്കാൻ കമ്പനിക്ക് സാധിച്ചു.
19,000 കോടി രൂപയിൽ കൂടുതലുള്ള ഓർഡർ ബുക്ക് നിലവിൽ കമ്പനിക്കുണ്ട്. അതോടൊപ്പം ഇൻഫ്രാസ്ട്രക്ചർ വികസനത്തിൽ സർക്കാർ നിരന്തരമായി ശ്രദ്ധചെലുത്തുന്നതും കമ്പനിക്ക് നേട്ടമാകും.

4. സംഘ്വി മൂവേഴ്സ്
കഴിഞ്ഞ ഒവു വർഷത്തിനിടെ 351 രൂപയിൽ നിന്നും 1323 രൂപയിലേക്കാണ് സംഘ്വി മൂവേഴ്സ് ഓഹരി വില വളർന്നത്. അതായത് 277 ശതമാനത്തിന്‍റെ വളർച്ച.
വിൻഡ്‌മില്ലുകൾ, സ്റ്റീൽ, റെയിൽവേ, മെട്രോ, പെട്രോകെമിക്കൽസ്, സിമൻ്റ് മേഖല തുടങ്ങിയ വിവിധ വ്യവസായങ്ങൾക്ക് ഹൈഡ്രോളിക്, ക്രാളർ ക്രെയിനുകൾ നൽകുന്നു ബിസിനസിലാണ് കമ്പനി ഏർപ്പെട്ടിരിക്കുന്നത്. മേഖലകളിലുടനീളം നടന്നുകൊണ്ടിരിക്കുന്ന കാപെക്‌സ് അപ്‌സൈക്കിളിൽ നിന്ന് നേട്ടമുണ്ടാക്കാൻ സാംഘ്വി മൂവേഴ്‌സിന് അനുകൂലമായ സാഹചര്യമാണ്.
5. ന്യൂജെൻ സോഫ്റ്റ്‌വെയർ ടെക്നോളജി
ന്യൂജെൻ സോഫ്റ്റ്‌വെയർ ടെക്‌നോളജി 261 ശതമാനം നേട്ടമാണ് കഴിഞ്ഞ ഒരു വർഷത്തിനിടെ നേടിയത്. അതായത് 221 രൂപയിൽ നിന്നും ഓഹരി വില 799 രൂപയിലേക്ക് ഉയർന്നു.
6. ടൈം ടെക്നോപ്ലാസ്റ്റ്
കഴിഞ്ഞ ഒരു വർഷത്തിനിടെ 221 ശതമാനത്തിന്‍റെ വളർച്ചയാണ് ടൈം ടെക്നോപ്ലാസ്റ്റ് നേടിയത്. ടെക്‌നോളജി അടിസ്ഥാനമാക്കിയുള്ള പോളിമർ, കോമ്പോസിറ്റ് ഉൽപ്പന്നങ്ങളിൽ വൈദഗ്ദ്ധ്യം നേടിയ ടൈം ടെക്‌നോപ്ലാസ്റ്റ് ആഗോള വിപണിയിൽ മികച്ച നേട്ടം കൊയ്യുന്നു.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications