പ്രധാനമന്ത്രി കിസാൻ വരുമാന സഹായ പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ വർഷം ആരംഭിച്ച കർഷകർക്കുള്ള 6000 രൂപ പദ്ധതിയുടെ നാലാമത്തെ ഗഡു ലഭിക്കണമെങ്കിൽ ഇനി ആധാറും ബാങ്ക് അക്കൌണ്ടും ബന്ധിപ്പിക്കണം. ബാങ്ക് അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിക്കാൻ നിർബന്ധിക്കാതെയാണ് കഴിഞ്ഞ മൂന്ന് ഗഡുക്കളും കർഷകർക്ക് ലഭിച്ചത്. എന്നാൽ ഇത്തവണ ആധാറും ബാങ്ക് അക്കൌണ്ടും ബന്ധിപ്പിക്കണമെന്നും ഇതാദ്യമായാണ് ആധാർ ബാങ്ക് അക്കൌണ്ടുമായി ബന്ധിപ്പിക്കാൻ സർക്കാർ നിർബന്ധിക്കുന്നതെന്നും ഇക്കണോമിക് ടൈംസിന്റെ റിപ്പോർട്ടിൽ പറയുന്നു.
എന്നാൽ ഇക്കാര്യം സംബന്ധിച്ച് ഗ്രാമവികസന മന്ത്രാലയത്തിൽ നിന്നോ മറ്റ് ഉദ്യോഗസ്ഥരിൽ നിന്നോ സ്ഥിരീകരണമൊന്നും ലഭിച്ചിട്ടില്ല. സാമ്പത്തിക വളർച്ച മന്ദഗതിയിലാകുകയും പ്രത്യേകിച്ച് ഗ്രാമീണ സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനുള്ള മാർഗങ്ങൾ സർക്കാർ തേടുകയും ചെയ്യുന്ന സാഹചര്യത്തിൽ കിസാൻ വരുമാന സഹായ പദ്ധതി വഴിയുള്ള ഫണ്ട് വിതരണം സമ്പദ്‌വ്യവസ്ഥയ്ക്ക് ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നാലാം ഗഡു മുതൽ ആധാറും ബാങ്ക് അക്കൗണ്ടുകളും ബന്ധിപ്പിച്ചിട്ടുള്ള കർഷകർക്ക് മാത്രമേ പണം നൽകൂവെന്ന് കൃഷി വകുപ്പ് ഉദ്യോഗസ്ഥരിൽ നിന്നുള്ള അനൌദ്യോഗിക റിപ്പോർട്ടിൽ പറയുന്നു. ഇതുവരെ 50 മില്യണിലധികം ബാങ്ക് അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
കഴിഞ്ഞ വർഷം ആരംഭിച്ച പ്രധാൻ മന്ത്രി കിസാൻ സമ്മാൻ നിധി യോജന പ്രകാരം രാജ്യത്തെ എല്ലാ കർഷക കുടുംബങ്ങൾക്കും പ്രതിവർഷം നാല് തവണ വീതം സർക്കാർ 6000 രൂപ നൽകും. 2019 ഡിസംബറിനും 2020 മാർച്ചിനുമിടയിൽ നൽകേണ്ട ഗഡുവാണ് ആധാറുമായി ബന്ധിപ്പിച്ച അക്കൌണ്ടുകളിലേയ്ക്ക് നൽകുന്നത്.
ബിനാമി ഇടപാടുകൾ നടക്കില്ല; നിങ്ങളുടെ ആധാറും ആധാരവും ഉടൻ ബന്ധിപ്പിക്കേണ്ടി വന്നേക്കാം
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
