സാധാരണക്കാർക്കായി ഒരുപാട് സമ്പാദ്യ പദ്ധതികൾ പോസ്റ്റ് ഓഫീസ് പരിചയപ്പെടുത്തുന്നുണ്ട്. ഇതെല്ലാം തന്നെ വളരെ സുരക്ഷിതവും മികച്ച പലിശ ലഭിക്കുന്നതുമായ പദ്ധതികളാണ്. അതിനാൽ തന്നെ, എല്ലാവർക്കും പോസ്റ്റ് ഓഫീസ് പദ്ധതികൾ ഏറ്റവും നല്ല വരുമാനവും ഉറപ്പ് നൽകുന്നു. ഇത്തരത്തിൽ, ഒരു പ്രതിമാസ സേവിങ്സ് അക്കൗണ്ട് തുടങ്ങുന്നതിലൂടെയും അതൊരു ജോയിന്റ് അക്കൗണ്ട് ആക്കുമ്പോഴുമുള്ള വരുമാന കണക്കുകൾ എങ്ങനെയാണെന്ന് നമുക്ക് പരിശോധിക്കാം.
പോസ്റ്റ് ഓഫീസ് പ്രതിമാസ സേവിങ്സ് പദ്ധതി പ്രകാരം, നിക്ഷേപിച്ച തിയ്യതി മുതൽ പ്രതിമാസം നിങ്ങളുടെ അക്കൗണ്ടിൽ നിന്നും നിങ്ങൾക്ക് പണം ലഭിക്കുന്നതാണ്. ഇതിൽ ഏറ്റവും എടുത്ത് പറയേണ്ടത് നിങ്ങളുടെ നിക്ഷേപ തുക സുരക്ഷിതമായി അക്കൗണ്ടിൽ തുടരുന്നു എന്നതാണ്. കൂടാതെ, പ്രതിമാസം ഒരു നിശ്ചിത സംഖ്യ നിങ്ങൾക്ക് വരുമാനമായും ലഭിക്കുന്നു. നിങ്ങളുടെ നിക്ഷേപത്തിന് 7.4 ശതമാനം പലിശയാണ് ഈ പദ്ധതിയിലൂടെ നിങ്ങൾക്ക് കിട്ടുന്നത്. അതായത്, 5 വർഷത്തേക്ക് നിങ്ങൾ 500000 നിക്ഷേപിച്ചാൽ എല്ലാമാസവും 3084 രൂപ നിരക്കിൽ മാസം ലഭിക്കുന്നതാണ്.

ഭാര്യാഭർത്താക്കന്മാരെ സംബന്ധിച്ച്, ഏറ്റവും മികച്ചതും കൂടുതൽ സുരക്ഷിതവുമായ ഒരു മാസവരുമാനം പോസ്റ്റ് ഓഫീസ് പ്രതിമാസ സേവിങ്സ് പദ്ധതിയിലൂടെ ഉറപ്പാക്കാൻ സാധിക്കുന്നു. നിലവിലെ അക്കൗണ്ട്, ജോയിന്റ് അക്കൗണ്ട് ആക്കുന്ന നിലക്ക് കൂടുതൽ തുക നിക്ഷേപിക്കാനും നമുക്ക് പറ്റും. പോസ്റ്റ് ഓഫീസിന്റെ ഇങ്ങനെയൊരു പദ്ധതിയുള്ളതുകൊണ്ട് തന്നെ മാസാവസാനം നമ്മൾ അനുഭവിക്കുന്ന സാമ്പത്തിക പിരിമുറുക്കത്തിൽ നിന്ന് അയവുണ്ടാക്കാനും കഴിയുന്നു. മാത്രമല്ല, വിനോദങ്ങൾക്ക് വേണ്ടിയും മാസം ഒരു നിശ്ചിത തുക കണ്ടെത്താൻ കഴിയുകയും, അതുകൊണ്ട് തന്നെ ഭാര്യാഭർത്താക്കന്മാരെ സംബന്ധിച്ചിടത്തോളം, അവരുടെ കുടുംബജീവിതം കൂടുതൽ സന്തോഷത്തിലാക്കാനും സാധിക്കുന്നു.
എന്തുകൊണ്ട് സ്വർണത്തിൽ നിക്ഷേപിക്കണം? സാധ്യതകളും നേട്ടങ്ങളും
ഒരു പ്രതിമാസ സേവിങ്സ് അക്കൗണ്ടിൽ പരമാവധി 9 ലക്ഷം രൂപ വരെ നിക്ഷേപിക്കാം. എന്നാൽ, ഒരു ജോയിന്റ് അക്കൗണ്ടിനെ സംബന്ധിച്ചോളം അത് 9 ലക്ഷത്തിൽ നിന്ന് 15 ലക്ഷമായി ഉയരുന്നു. അത് കൊണ്ട് തന്നെ, പ്രതിമാസം നമുക്ക് കിട്ടുന്ന വരുമാനവും വർധിക്കുന്നു. സാധാരണക്കാർക്ക് ഏറ്റവും അനുയോജ്യമായതും, അമിത ചെലവുകളിൽപെട്ട് വരുമാനത്തെ ബാധിക്കുന്നതിലും പ്രതിമാസ സേവിങ്സ് പദ്ധതി നമ്മെ സഹായിക്കുന്നു. ഈ ഗവണ്മെന്റ് പദ്ധതിക്ക് കീഴിൽ ഏറ്റവും വലിയ കാലയളവ് 5 വർഷം മാത്രമാണ്. കൂടാതെ, അക്കൗണ്ട് തുറന്ന് ഒരു വർഷത്തേക്ക് പണം പിൻവലിക്കാനും കഴിയില്ല.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!



Click it and Unblock the Notifications
