രാജ്യത്തെ വലിയ ബിസിനസ് ഗ്രൂപ്പുകളാണ് ടാറ്റയും റിലയൻസും. രണ്ട് കോർപ്പറേറ്റ് വമ്പൻമാരും തമ്മിൽ സുഖകരമായ ബന്ധമാണോ? ബിസിനസ്പരമായി നോക്കിയാൽ ടാറ്റയും റിലയൻസും നേർക്കുനേർ ചുരുങ്ങിയത് 7 മേഖലകളിലെങ്കിലും ഏറ്റുമുട്ടുന്നുണ്ട്. എണ്ണ, ടെലികോം വിപണിയിൽ റിലയൻസിനും വാഹന, സ്റ്റീൽ വിപണികളിൽ ടാറ്റയ്ക്കും മേൽകൈ ഉണ്ടെങ്കിലും ലൈഫ്സ്റ്റൈൽ സെക്ടറിൽ രണ്ട് കമ്പനിയുടെ ബ്രാൻഡുകളും ഒന്നാമനാകാനുള്ള ഇടിയാണ്.
നിങ്ങൾ കുടിക്കുന്ന സ്റ്റാർബക്സിലെ ഒരു കോഫിയും റിലയൻസ് ഡിജിറ്റലിൽ നിന്ന് വാങ്ങുന്ന പുതിയ ഗാഡ്‌ജെറ്റും തനിഷ്കിലെ ആഭരണങ്ങളും ടാറ്റ- അംബാനി പോരാട്ടത്തിന് നിങ്ങളറിയാതെ തന്നെ നൽകുന്ന സംഭാവനകളാണ്. നേരിട്ട് ഉപയോഗിക്കുന്ന പല ബ്രാൻഡുകളുടെ പേരിലുമാണ് വിപണിയിൽ ടാറ്റയും അംബാനിയും പോരടിക്കുന്നത്.
ആദ്യം സൂപ്പർ ആപ്പുകളുടെ പോരാട്ടം
ഓൾ ഇൻ വൺ ആപ്പുകളിൽ മത്സരിക്കുന്നത് ടാറ്റ ന്യൂയും റിലയൻസ് ജിയോയുമാണ്. ടാറ്റ ന്യൂവിൽ ബിഗ്ബാസ്കറ്റ് വഴി പലചരക്ക് ഷോപ്പിംഗ്, ക്രോമ വഴി ഇലക്ട്രോണിക്സ്, ടാറ്റ ക്ലിക്, വെസ്റ്റ്സൈഡ് വഴി വസ്ത്ര ഷോപ്പിംഗ്, ടാറ്റ പേ യുപിഐ വഴി ഡിജിറ്റൽ പേയ്‌മെന്റുകൾ, 1എംജി വഴി ഇ-ഫാർമസി സേവനങ്ങൾ, എയർഏഷ്യ, ഇന്ത്യൻ ഹോട്ടൽ കമ്പനി എന്നിവയിലൂടെ യാത്രാ ബുക്കിംഗ് എന്നിവ ലഭിക്കും.

റിലയൻസ് ജിയോയിൽ ജിയോ മാർട്ട് വഴി പലചരക്ക് ഷോപ്പിംഗ്, റിലയൻസ് ഡിജിറ്റൽ വഴി ഇലക്ട്രോണിക്സും അജിയോ സിവാമി വഴി വസ്ത്രങ്ങൾ ഉൾപ്പെടെയുള്ള ഇ-കൊമേഴ്‌സ് പർച്ചേസും നടക്കും. ജിയോ മണിയാണ് ഡിജിറ്റൽ പേയ്‌മെന്റുകൾക്ക് സഹായിക്കുന്നത്. നെറ്റ്മെഡ് വഴി ഇ-ഫാർമസി സേവനങ്ങളും ജിയോ ആപ്പ് വാഗ്ദാനം ചെയ്യുന്നു. ടാറ്റ ന്യൂവുമായി താരതമ്യം ചെയ്യുമ്പോൾ ജിയോയിൽ യാത്രാ, ഹോട്ടൽ ബുക്കിംഗ് സേവനങ്ങൾ ലഭിക്കില്ല.
അടുത്തത് കോഫി യുദ്ധം
ഇന്ത്യൻ കോഫി മാർക്കറ്റിൽ ടാറ്റയും റിലയൻസും നേരിട്ട് മത്സരിക്കുന്നില്ല. വരത്തന്മാർക്കൊപ്പം ചേർന്നുള്ള മത്സരമാണിവിടെ. ഈ വിപണിയിലെ മുൻനിര താരമായ ടാറ്റ സ്റ്റാർബക്സാണ്. നിലവിൽ 30 നഗരങ്ങളിലായി 275 സ്റ്റോറുകൾ പ്രവർത്തിപ്പിക്കുന്നുണ്ട്. അമേരിക്കൻ ബ്രാൻഡായ സ്റ്റാർബക്സ് ടാറ്റ കൺസ്യൂമർ പ്രോഡക്‌ട്‌സുമായി ചേർന്നുള്ള ടാറ്റ സ്റ്റാർബക്സ് പ്രൈവറ്റ് ലിമിറ്റഡാണ് കോഫി വിപണി നയിക്കുന്നത്.
ഇവിടേക്കാണ് മറ്റൊരു അമേരിക്കൻ ബ്രാൻഡിന്റെ കൈപിടിച്ച് റിലയൻസ് മത്സരത്തിന് തുടക്കമിട്ടത്. പ്രെറ്റ് എ മാനേജറിന്റെ ദീർഘകാല ഫ്രാഞ്ചൈസി ലൈസൻസ് സ്വന്തമാക്കിയ റിലയൻസ് ബ്രാൻഡ്സ് മുബൈയിലെ ബാന്ദ്ര കുർള കോംപ്ലക്സിൽ ആദ്യ സ്റ്റോർ തുറന്നത് 2023 ഏപ്രിലിലാണ്. മുംബൈയിലെ പല്ലാഡിയം മാൾ, ഡൽഹിയിലെ ഡിഎൽഎഫ് സൈബർഹബ്ബ് എന്നിവിടങ്ങിലും സ്റ്റോറുകൾ തുറന്ന് ഇന്ത്യൻ കോഫി വിപണിയിൽ ടാറ്റ സ്റ്റാർബക്‌സിന്റെ കുത്തകയ്ക്ക് വെല്ലുവിളി ഉയർത്താനാണ് റിലയൻസ് ശ്രമം.
ഡിജിറ്റൽ യുദ്ധം
ഇലക്ട്രോണിക്സ് റീട്ടെയിൽ മേഖലയിൽ ക്രോമയാണ് ടാറ്റയുടെ മത്സാരാർഥി. റിലയൻസ് ഡിജിറ്റലിലും കട്ടയ്ക്ക് വിപണിയിലുണ്ട്. രണ്ട് ബ്രാൻഡുകളും ഗാഡ്‌ജെറ്റുകൾ, ഇലക്ട്രോണിക്‌സ്, വീട്ടുപകരണങ്ങൾ എന്നിവയുടെ ഒരു വലിയ നിര അവതരിപ്പിക്കുന്നു ആകർഷകമായ ഡീലുകളും അത്യാധുനിക ഉൽപ്പന്നങ്ങളുമാണ് ഉപഭോക്താക്കളെ ആകർഷിക്കുന്ന ഘടകം.
വസ്ത്രവിപണിയിൽ
വസ്ത്ര വിപണിയിൽ ടാറ്റയിൽ നിന്ന് സുഡിയോയും റിലയൻസിന്റെ ട്രെൻസുമാണ് ഫാഷൻ മേധാവിത്വത്തിനായി മത്സരിക്കുന്നത്. വലിയ മത്സരം നടക്കുന്ന വസ്ത്ര വിപണിയിൽ ചെറിയ വിലയിലുള്ളല വസ്ത്ര ബ്രാൻഡാണ് ടാറ്റയുടെ സുഡിയോ. ടാറ്റയുടെ ട്രെൻഡ് കമ്പനിക്ക് കീഴിലാണ് സുഡിയോ. ഇവിടെ അതിശക്തമായ മത്സരം നടത്താൻ ട്രെൻഡ്സിനൊപ്പം ഫാഷൻ ഫാക്ടറിയും യൂസ്റ്റയും റിലയൻസ് റീട്ടെയിലിന്റെ ഭാഗമായുണ്ട്. എല്ലാ വസ്ത്രങ്ങളും 999 രൂപയിൽ താഴെ വില വരുന്ന തരത്തിൽ സുഡിയോയ്ക്ക് വെല്ലുവിളിയുമായാണ് യൂസ്റ്റയുടെ വരവ്.
ഇ-കോമേഴ്സ്
ആമസോണും ഫ്ലിപ്കാർട്ടും പോലുള്ള ആഗോള കുത്തകകൾ അടക്കി വാഴുന്ന ഇന്ത്യൻ ഇ-കോമേഴ്സ് രംഗത്ത് ടാറ്റ ക്ലിക്കും റിലൻസ് അജിയോയും തങ്ങളുടെ വിപണി കണ്ടെത്താനായി മത്സരിക്കുന്നുണ്ട്. ടാറ്റ ക്ലിക് വഴി ഇലക്ട്രോണിക്‌സ്, ഫാഷൻ ഉത്പ്പന്നങ്ങൾ ലഭിക്കും. ലക്ഷ്വറി സെഗ്‌മെന്റായ ടാറ്റ ക്ലിക്യു ലക്ഷ്വറിയും ഇതോടൊപ്പമുണ്ട്. റിലയൻസ് റീട്ടെയിലിന്റെ ഭാഗമായ അജിയോ, പുരുഷന്മാർക്കും സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള ട്രെൻഡി, സ്റ്റൈലിഷ് ഫാഷൻ, ലൈഫ്സ്റ്റൈൽ ഉൽപ്പന്നങ്ങളിലാണ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
ആഭരണ രംഗത്ത്
ഇന്ത്യൻ ആഭരണ വിപണിയിൽ പകരം വെയ്ക്കാനില്ലാത്ത ബ്രാൻഡാണ് തനിഷ്‌ക്. കാലങ്ങളായുള്ള വിപണി സാന്നിധ്യം മികച്ച നിലവാരം, വിശ്വാസ്യത, അതിശയകരമായ ഡിസൈനുകൾ എന്നിവ ഉപഭോക്താക്കളെ ടാറ്റ ബ്രാൻഡിലേക്ക് എത്തിക്കുന്നുണ്ട്. ഈ രംഗത്ത് റിലയൻസിന്റെ സാന്നിധ്യമാണ് റിലയൻസ് ജുവല്ലേഴ്സ്.
ഏറ്റെടുത്ത മത്സരം
2019-ൽ റിലയൻസ് ഇൻഡസ്ട്രീസ് ഓൺലൈൻ ഗ്രോസറി ഓർഡറിംഗ് പ്ലാറ്റ്‌ഫോമായ ജിയോമാർട്ട് അവതരിപ്പിച്ചപ്പോൾ വിപണിയിൽ ബിഗ്ബാസ്‌ക്കറ്റുമായിട്ടായിരുന്നു മത്സരം. ദശാബ്ദത്തോളം പരിചയമുള്ള ബിഗ്ബാസ്ക്കറ്റിനെതിരെ ജിയോമാർട്ട് ഉപയോക്താക്കളെ ആകർഷിച്ചു. ഈ സമത്താണ് ടാറ്റ ഗ്രൂപ്പ് ബിഗ്ബാസ്‌ക്കറ്റുമായി കരാറിലെത്തുന്നത്. ഇങ്ങനെയാണ് ഈ സെഗ്മെന്റലും ടാറ്റ- റിലയൻസ് മത്സരം വരുന്നത്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications