ഇന്ന് ഏകദേശം 7 കമ്പനികളുടെ ഓഹരികളാണ് ബ്രോക്കറേജ് സ്ഥാപനങ്ങളുടെ റഡാറിൽ ഉള്ളത്. ഡിക്‌സൺ ടെക്, അദാനി പോർട്ട്‌സ്, ആർ.ബി.എൽ ബാങ്ക്, ബജാജ് ഫിനാൻസ്, ഇൻഡസ്ഇൻഡ് ബാങ്ക്, എച്ച്.ഡി.എഫ്.സി ബാങ്ക്, ടിറ്റാഗർ റെയിൽ തുടങ്ങിയ വലിയ ഓഹരികൾ ഇതിൽ ഉൾപ്പെടുന്നു. ഈ കമ്പനികളുടെ ഓഹരികൾ ഇന്നത്തെ വ്യാപാരത്തിൽ വലിയ ശ്രദ്ധ പിടിച്ചിരിക്കുന്നു. ഈ ഓഹരികൾക്ക് ബ്രോക്കറേജുകൾ നൽകിയ ടാർഗെറ്റ് വില എന്താണെന്ന് പരിശോധിക്കാം. ഒപ്പം ഓരോ കമ്പനികളെ കുറിച്ചും നോക്കാം.
ഡിക്സൺ ടെക്
ഈ ഓഹരി വാങ്ങാൻ നോമുറയുടെ ടാർഗറ്റ് വില ഒരു ഷെയറിന് 18,654 രൂപയാണ്. ബ്രോകറേജിന്റെ കണ്ടെത്തലിൽ ഗൂഗിൾ പിക്സൽ സ്മാർട്ട് ഫോണുകളുടെ വൻതോതിലുള്ള ഉത്പാദനമാണ് കമ്പനി ആരംഭിച്ചതെന്ന് വ്യക്തമായി. ഇനി ഗൂഗിളുമായി ഒരു ദീർഘകാല പങ്കാളിത്തത്തിലൂടെ ഡിക്സൺ കമ്പനിയ്ക്ക് വമ്പൻ നേട്ടം ഉറപ്പാക്കാം. ഏകദേശം 1,500 കോടി രൂപയുടെ വരുമാനം വർദ്ധിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അദാനി പോർട്ട്സ്
ഈ ഓഹരി വാങ്ങാൻ നുവാമയുടെ ടാർഗറ്റ് വില ഒരു ഷെയറിന് 1,960 രൂപയായി നിശ്ചയിച്ചു. ആഭ്യന്തര ബിസിനസിലും അന്തർദേശീയ ബിസിനസുകളുടെ നേതൃത്വത്തിലും വലിയ വളർച്ചയുണ്ടാവുമെന്ന് കമ്പനി വോളിയം ഗൈഡൻസിൽ ആവർത്തിച്ചതായി ബ്രോക്കറേജ് അറിയിച്ചു. തുറമുഖ, ലോജിസ്റ്റിക് പ്രവർത്തനങ്ങളിൽ പുതിയ സാങ്കേതികവിദ്യ സ്വീകരിക്കുന്നതും വളർച്ചയെ ത്വരിതപ്പെടുത്തും.

ആർ.ബി.എൽ ബാങ്ക്
ഇൻവെസ്‌ടെക് ഈ ഓഹരി വാങ്ങിക്കുന്നതിനായി ലക്ഷ്യം വെച്ചത് ഒരു ഷെയറിന് 170 രൂപ എന്ന കണക്കിലാണ്. ബാങ്കിന്റെ വലിയ പങ്കാളിയായ ബജാജ് ഫിനാൻസുമായുള്ള കോ-ബ്രാൻഡിംഗ് ക്രെഡിറ്റ് കാർഡ് പങ്കാളിത്തം അവസാനിപ്പിച്ചു. ഇതോടെ ക്രെഡിറ്റ് വളർച്ച 2025 സാമ്പത്തിക വർഷത്തിൽ 2% കുറഞ്ഞ് YOY 13-14% ആയി കുറയുമെന്ന് പ്രതീക്ഷിക്കുന്നു. പുതിയ കോ-ബ്രാൻഡിംഗ് പങ്കാളികളുമായുള്ള ബന്ധം വികസിപ്പിക്കുന്നതിനാൽ 2026 സാമ്പത്തിക വർഷത്തിൻ്റെ രണ്ടാം പകുതിയിൽ കമ്പനിയുടെ ക്രെഡിറ്റ് വളർച്ച മെച്ചപ്പെട്ടേക്കാമെന്ന് കരുതുന്നു.
ബജാജ് ഫിനാൻസ്
വിദേശ ബ്രോക്കറേജ് സ്ഥാപനമായ ജെഫറീസ് ഈ ഓഹരി വാങ്ങുന്നതിനായി ടാർഗറ്റ് വില ഒരു ഷെയറിന് 8,400 രൂപയായി നിർത്തുന്നു. ആർ.ബി.എൽ, ഡി.ബി.എസ് എന്നീ ബാങ്കുമായുള്ള കോ-ബ്രാൻഡഡ് ക്രെഡിറ്റ് കാർഡുകൾ ബജാജ് ഫിനാൻസ് പിൻവലിച്ചെന്ന് ബ്രോക്കറേജ് അറിയിച്ചു.
എച്ച്.ഡി.എഫ്.സി ബാങ്ക്
ഗോൾഡ്മാൻ സാക്‌സ് ഈ സ്റ്റോക്ക് വാങ്ങുന്നതിനുള്ള ടാർഗറ്റ് വില ഒരു ഷെയറിന് 2,156 രൂപയായി നിശ്ചയിച്ചു. 24-27 സാമ്പത്തിക വർഷത്തിൽ 18% CAGR-ൽ PPOP വളർച്ച പ്രതീക്ഷിക്കുന്നു. അതിൻ്റെ അടിസ്ഥാനത്തിൽ EPS വളർച്ച 15% CAGR ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ക്രെഡിറ്റ് കോസ്റ്റ് വായ്പാ ബുക്കിൻ്റെ 40-45 bps എന്ന പ്രൊജക്റ്റ് ശ്രേണിയിൽ തുടരുമെന്ന് പ്രതീക്ഷിക്കുന്നു.
ഇൻഡസ്ഇൻഡ് ബാങ്ക്
മോർഗൻ സ്റ്റാൻലി ഈ ഇൻഡസ്ഇൻഡ് ബാങ്ക് ഓഹരിയ്ക്ക് 'ഇക്വൽ വെയ്റ്റ്' റേറ്റിംഗ് നൽകി. മാത്രമല്ല അതിൻ്റെ ടാർഗറ്റ് വില 1,400 രൂപയിൽ നിന്ന് 1,150 രൂപയായി കുറയ്ക്കുകയും ചെയ്തു. MFI അസറ്റ് നിലവാരം കാരണം ഓരോ പാദത്തിലേയും ഫലങ്ങൾ മോശമാണെന്നും അതിനുശേഷം ഓഹരി വില 30% ഇടിഞ്ഞെന്നും ബ്രോക്കറേജ് പറഞ്ഞു.
ടിറ്റാഗഡ് റെയിൽ
എച്ച്.എസ്.ബി.സി ഈ ഓഹരി വാങ്ങുന്നതിനായി ഒരു വില നിശ്ചയിച്ചിട്ടുണ്ട്. ടിറ്റാഗഡ് റെയിൽ ഓഹരിയുടെ ടാർഗറ്റ് വില ഒരു ഷെയറിന് 1,425 രൂപയാണ്. ബ്രോക്കറേജ് അതിൻ്റെ വരുമാനവും ഇ.പി.എസ് എസ്റ്റിമേറ്റും സാമ്പത്തിക വർഷം 2026-27 ലേയ്ക്ക് 9-11% കുറച്ചു.
More From GoodReturns

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

പുതിയ ബജാജ് പൾസർ റിവ്യൂ: ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾക്ക് വഴിയൊരുങ്ങുമോ?

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

പാദഫലങ്ങൾക്ക് പിന്നാലെ ഓഹരി വിപണിയിൽ വൻ മാറ്റം; ബ്രോക്കറേജുകളുടെ പുതിയ റേറ്റിംഗുകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബ്രോക്കറേജ് റേറ്റിംഗുകൾ മാറിയപ്പോൾ ശ്രദ്ധിക്കേണ്ട ഓഹരികൾ

സ്വാതന്ത്ര്യദിന പ്രസംഗം: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത? നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികൾ

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത



Click it and Unblock the Notifications