ഡ്രൈവിംഗും വാഹനവും കയ്യിലുണ്ടെങ്കിൽ പാർട്ട് ടൈമായും സ്ഥിരമായും വരുമാനമുണ്ടാക്കാനുള്ള നിരവധി സാധ്യതകൾ ഇന്ന് നാട്ടിലുണ്ട്. ഓൺലൈൻ ടാക്സി സർവീസ് ലഭ്യമായ നഗരങ്ങളിലാണെങ്കിൽ ട്രിപ്പ് കിട്ടുകയെന്നത് വളരെ എളുപ്പവുമുള്ള കാര്യമാണ്. ടൂവീലറുകളുടെയും സ്വകാര്യ കാറുകളുടെയും എണ്ണം വർധിക്കുന്നുണ്ടെങ്കിലും റെയിൽവെ, വിമാനത്തവളം പോലുള്ള തിരക്കേറിയ യാത്ര ഇടങ്ങളിൽ ടാക്സി ആവശ്യക്കാർക്ക് കുറവൊന്നുമില്ല.
അതിനാൽ തന്നെ ടാക്സിയിലൂടെ വരുമാനം കണ്ടെത്തുന്ന ധാരാളം പേർ ഇന്നുമുണ്ട്. ഇങ്ങനെയൊക്കെയാണെങ്കിലും വർഷത്തിൽ 23 ലക്ഷത്തിന്റെ സമ്പാദ്യം ഒരു ടാക്സി ഡ്രൈവർക്ക് സ്വപ്നം കാണാവുന്നതാണോ? സാഹചര്യങ്ങൾ മാറുമെങ്കിലും, അമേരിക്കയിലെ നോർത്ത് കരോലിനയിൽ നിന്നുള്ള 70 കാരനായ ഉബർ ഡ്രൈവർ ബിൽ 2022 ൽ സമ്പാദിച്ചത് 23 ലക്ഷം രൂപയാണ്.
1,500 ട്രിപ്പുകളിൽ നിന്നുള്ള സമ്പാദ്യം
2022 ൽ 1,500 ട്രിപ്പുകളിലൂടെയാണ് ഈ 70 കാരൻ ബിൽ 28,000 ഡോളർ അഥവാ 23 ലക്ഷം രൂപ സമ്പാദിച്ചത്. ഓരോ വർഷവും തന്റെ റൈഡുകളുടെ 30 ശതമാനത്തിലധികം റദ്ദാക്കുന്നുണ്ടെങ്കിലും വരുമാനം ഉണ്ടാക്കാൻ പ്രത്യേക തന്ത്രങ്ങളാണ് ബിൽ പയറ്റുന്നത്. റിട്ടയർ ചെയ്ത ശേഷം യൂബർ ഡ്രൈവറായി ജോലി ചെയ്യുന്ന ബിൽ അധിക ചെലവുകൾ ഒഴിവാക്കിയും ദീർഘവും ലാഭകരമല്ലാത്തതുമായ യാത്രകൾ ഒഴിവാക്കുകയുമാണ് ലാഭം പരമാവധിയാക്കുന്നതെന്ന് ബിസിനസ് ഇൻസൈഡർ റിപ്പോർട്ട് ചെയ്യുന്നു.

വരുമാനം തന്ത്രം ഇങ്ങനെ
കോവിഡിന് ശേഷം മണിക്കൂറിൽ ശരാശരി വരുമാനം 15-20 ഡോളറായി കുറഞ്ഞെന്ന് ബിൽ പറയുന്നു. അതേസമയം, കോവിഡ് സമയത്ത് യൂബർ ഡ്രൈവർമാരുടെ ലഭ്യത കുറവായതിനാൽ മണിക്കൂറിൽ 50 ഡോളർ വരെ വരുമാനം ബിലിന് ലഭിച്ചിരുന്നു. എന്നാൽ ഇതിനോടൊപ്പം തന്റേതായ രീതികളാണ് അദ്ദേഹത്തിന്റെ വരുമാന തന്ത്രം.
എയർപോർട്ടുകൾ, ബാറുകൾ, റെസ്റ്റോറന്റുകൾ തുടങ്ങിയ തിരക്കേറിയ സ്ഥലങ്ങൾക്ക് സമീപം വെള്ളി, ശനി ദിവസങ്ങളിൽ രാത്രി 10 നും പുലർച്ചെ 2.30 നും ഇടയിലുള്ള തിരക്കേറിയ സമയങ്ങളിൽ തന്റെ വാഹനം പാർക്ക് ചെയ്യുക എന്നതാണ് ബില്ലിന്റെ ആദ്യ തന്ത്രം.
"ഒരു വിമാനം എത്തുമ്പോൾ യൂബറിനുള്ള ആവശ്യക്കാർ കൂടുകയും നിരക്ക് കുതിച്ചുയരുകയും ചെയ്യും. 20 മിനിറ്റ് റൈഡിന് 10 ഡോളറിൽ നിന്ന് 20 ഡോളറിലേക്കും 40 ഡോളറിലേക്കും ചിലപ്പോൾ 50 ഡോളറിലേക്കും എത്തും. ഡ്രൈവർമാർ കുറയുന്ന സമയമായതിനാൽ 35-മിനിറ്റ് യാത്രയ്ക്ക് 30-60 ഡോളർ ലഭിക്കും" ബിൽ വ്യക്തമാക്കുന്നു.
മെെലിന് 0.65 ഡോളർ എന്ന നിരക്കിലാണ് ബിൽ യാത്രകൾ സ്വീകരിക്കുന്നത്. അടിസ്ഥാന ശമ്പളവും അതിനു മുകളിലും ലഭിക്കുന്ന ഇത്തരം റെെഡുകൾ മാത്രമാണ് അദ്ദേഹം തിരഞ്ഞെടുക്കാറുള്ളത്. അടിസ്ഥാന ശമ്പളം മാത്രം നൽകുന്ന പല റൈഡുകളിലും ലാഭകരമല്ല.
അതോടൊപ്പം വൺവേ യാത്രകൾ ഒഴിവാക്കിയും വലിയ ലാഭം അദ്ദേഹം നേടുന്നു. ഉദാഹരണമായി 27 ഡോളറിന് ഗ്രാമീണ സ്ഥലത്തേക്കുള്ള യാത്ര ലഭിക്കുമെങ്കിലും മടക്കം മിക്കവാറും കാലിയായിരിക്കും. ഇത്തരം സൗജന്യ യാത്രകൾ നഷ്ടമുണ്ടാക്കും എന്നാണ് ബില്ലിന്റെ വാദം.
ഉയർന്ന റദ്ദാക്കൽ നിരക്ക്
തന്റെ അടിസ്ഥാന നിരക്കിനോട് പൊരുത്തപ്പെടാത്ത യാത്രകൾ സ്വീകരിക്കാറില്ലെന്നതിനാൽ 34 ശതമാനമാണ് അദ്ദേഹത്തിന്റെ റദ്ദാക്കൽ നിരക്ക്. യൂബറിന്റെ 10 ശതമാനം നിരക്കിനേക്കാൾ ഇത് വളരെ കൂടുതലാണ്. 10 ശതമാനത്തിൽ കൂടുതൽ ക്യാൻസൽ നിരക്കുള്ള ഡ്രൈവർമാർക്ക് പെട്രോൾ ഡിസ്കൗണ്ടുകളും മറ്റ് റിവാർഡുകളും നഷ്‌ടമാകുമെങ്കിലും റേറ്റിംഗുകളേക്കാൾ സമ്പാദിക്കാനുള്ള വഴിയാണ് നോക്കുന്നതെന്നാണ് അദ്ദേഹത്തിന്റെ വാദം.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

3,276 രൂപയ്ക്ക് വാങ്ങിയ സ്വർണം ഇപ്പോൾ 15,102 രൂപ! എസ്ജിബി നിക്ഷേപകർക്ക് ഇന്ന് വൻ ലാഭം



Click it and Unblock the Notifications