ദില്ലി: ഇന്ത്യയില്‍ വ്യക്തിഗത വായ്പകള്‍ എടുക്കുന്നതിന്റെ പ്രധാന കാരണങ്ങള്‍ എന്തൊക്കെയാണെന്ന് ചൂണ്ടിക്കാണിച്ച് സര്‍വ്വേ റിപ്പോര്‍ട്ട് പുറത്തുവന്നു. മെഡിക്കല്‍ എമര്‍ജന്‍സി, കുട്ടികളുടെ വിദ്യാഭ്യാസം, വിവാഹ ചെലവുകള്‍ എന്നിവയാണ് വ്യക്തിഗത വായ്പ എടുക്കുന്നതിനുള്ള പ്രധാന കാരണങ്ങളായി പുറത്തുവന്നിരിക്കുന്നത്.

കണ്‍സ്യൂമര്‍ ഫിനാന്‍സ് കമ്പനിയായ നിറ (NIRA) ആണ് ഇതുമായി ബന്ധപ്പെട്ട സര്‍വ്വേ റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. വര്‍ക്കിംഗ് ഇന്ത്യയുടെ സാമ്പത്തിക വെല്ലുവിളികള്‍ മനസിലാക്കുന്നതിന് വേണ്ടിയാണ് സര്‍വ്വേ സംഘടിപ്പിച്ചത്. സര്‍വ്വേ റിപ്പോര്‍ട്ട് പ്രകാരം , വ്യക്തിഗത വായ്പയുടെ 28 ശതമാനം മെഡിക്കല്‍ അത്യാഹിതങ്ങള്‍ക്ക് വേണ്ടിയാണ് മിക്കയാളുകളും എടുക്കുന്നത്. കുട്ടികളുടെ വിദ്യാഭ്യാസം, വീട് നവീകരണം, വിവാഹച്ചെലവ് എന്നിവ പോലുള്ള കുടുംബ ആവശ്യങ്ങള്‍ക്കായി 25 ശതമാനം പേരും വ്യക്തഗത വായ്പകളെ ആശ്രയിക്കുന്നു.
സര്‍വ്വേയില്‍ തിരഞ്ഞെടുത്തവരില്‍ ഭൂരിഭാഗവും മിതമായ ശമ്പളം നേടിക്കൊണ്ട് അവരുടെ ദൈനംദിന ചെലവുകള്‍ വഹിക്കുകയും ആസൂത്രിതമല്ലാത്ത ചെലവുകള്‍ക്കായി അധികമായൊന്നും മാറ്റിവയ്ക്കുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ സാഹചര്യത്തില്‍ 77 ശതമാനം പേരും സുരക്ഷിതമല്ലാത്ത വ്യക്തിഗത വായ്പകളെ ആശ്രയിക്കുകയാണെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.
വായ്പ നല്‍കുന്നയാളെ അല്ലെങ്കില്‍ സ്ഥാപനത്തെ തിരഞ്ഞെടുക്കുന്നതിനുള്ള പ്രധാന മാനദണ്ഡമായി 41 ശതമാനം പേരും പലിശനിരക്കാണ് നോക്കുന്നത്. 30 ശതമാനം പേര് വായ്പ കാലാവധി നോക്കുമ്പോള്‍ 20 ശതമാനം പേര് വിതരണ സമംയ പ്രധാന മാനദണ്ഡമായി കണക്കാക്കുന്നു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
