വില 36 രൂപ മുതൽ, വിദേശ നിക്ഷേപകർ കൂട്ടത്തോടെ വാങ്ങിക്കൂട്ടുന്ന ഓഹരികൾ ഇവയാണ്, കീശ നിറയുമോ..?

ഓഹരി വിപണിയിൽ നിന്നും മികച്ച ലാഭം നേടണമെങ്കിൽ കൃത്യമായ നിരീക്ഷണം അത്യാവശ്യമാണ്. വിപണിയിലെ ഓരോ ചലനങ്ങളേയും മനസിലാക്കുകയും അതിനനുസിച്ച് നിക്ഷേപം ക്രമീകരിക്കുകയും വേണം. ഓഹരിയുടെ പ്രവർത്തനത്തെ വിലയിരുത്താൻ ഏറ്റവും എളുപ്പമുള്ള ഒരു മാർഗം വിദേശ നിക്ഷേപ സ്ഥാപനങ്ങൾ അഥവാ എഫ്ഐഐ (FIIs) കളുടെ നിക്ഷേപം എത്രയുണ്ടെന്ന് മനസിലാക്കുക എന്നാണ്. രാജ്യത്തിന് പുറത്ത് നിന്നും വിപണിയിൽ നിക്ഷേപം നടത്തുന്ന വലിയ സ്ഥാപനങ്ങളെയാണ് വിദേശ നിക്ഷേപ സ്ഥാപനങ്ങൾ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ ഒരു ഓഹരി വാങ്ങിക്കൂട്ടുന്നുവെന്നാല്‍ അതൊരു പോസിറ്റീവ് സൂചനയായാണ് പലരും കാണുന്നത്. ഇത്തരം വാങ്ങലുകള്‍ സാധ്യതയുള്ള കുതിപ്പുകളെ സൂചിപ്പിക്കുന്നു. വിദേശ നിക്ഷേപകരുടെ വാങ്ങലുകള്‍ സാധാരണയായി ഇടത്തരം- ദീര്‍ഘകാല ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാകും. സാധാരണ നിക്ഷേപകരേക്കാള്‍ കമ്പനിയെ പറ്റിയും, ഓഹരിതെ പറ്റിയും മനസിലാക്കിയ ശേഷമാകും ഇത്തരം വാങ്ങലുകള്‍. 2025 സാമ്പത്തിക വർഷത്തിന്‍റെ നാലാം പാദത്തിൽ എഫ്ഐഐ ഓഹരി പങ്കാളിത്തം വർദ്ധിപ്പിച്ച ഓഹരികളെക്കുറിച്ച് നമുക്ക് പരിശോധിക്കാം.

1. ഇൻഡസ്ഇൻഡ് ബാങ്ക്

ഇൻഡസ്ഇൻഡ് ബാങ്കിലെ വിദേശ നിക്ഷേപക സ്ഥാപനങ്ങൾ 2025 സാമ്പത്തിക വർഷത്തെ നാലാം പാദത്തിൽ 4.8% ഓഹരി വർദ്ധിപ്പിച്ചു. മൂന്നാം പാദത്തിലെ 24.74% ൽ നിന്ന് 29.53% ആയി ഉയർന്നു. എൻഎസ്ഇയിൽ 792.70 രൂപ എന്നതാണ് നിലവിൽ ഇൻഡസ്ഇൻഡ് ബാങ്കിന്‍റെ ഓഹരി വില.

2. എഡബ്ല്യുഎൽ അഗ്രി ബിസിനസ്

2025 സാമ്പത്തിക വർഷത്തെ മൂന്നാം പാദത്തിലെ 1.16 ശതമാനത്തിൽ നിന്നും നാലാം പാദത്തിലേക്കെത്തുമ്പോൾ വിദേശ നിക്ഷേപകർ എഡബ്ല്യുഎൽ അഗ്രി ബിസിനസിലെ ഓഹരി പങ്കാളിത്തം 4.31% ആയി വർദ്ധിപ്പിച്ചു. അതായത് 3.1 ശതമാനത്തിന്‍റെ വർദ്ധനവ്. എൻഎസ്ഇയിൽ 282.20 രൂപ എന്നതാണ് നിലവിൽ ഓഹരിയുടെ വില.

3. യുപിഎൽ

എഫ്‌ഐഐകൾ യുപിഎല്ലിലെ അവരുടെ ഓഹരി പങ്കാളിത്തം 32.52 ശതമാനത്തിൽ നിന്ന് 2025 സാമ്പത്തിക വർഷത്തെ നാലാം പാദത്തിൽ 34.22 ശതമാനമായി ആയി ഉയർത്തി. അതായത് 1.7% വർദ്ധനവ്. എൻഎസ്ഇയിൽ 655.05 രൂപ എന്നതാണ് നിലവിൽ യുപിഎൽ ഓഹരിയുടെ വില.

ഈ 8 ഓഹരികളിൽ കണ്ണ് വേണം, കാരണം ഇതാണ്

4. പ്രീമിയർ എനർജിസ്

പ്രീമിയർ എനർജീസിലെ എഫ്‌ഐഐ ഹോൾഡിംഗ് 1.81 ശതമാനത്തിൽ നിന്നും 2.95 ശതമാനമായി ഉയർന്നിട്ടുണ്ട്. അതായത് 1.1 ശതമാനത്തിന്‍റെ വർദ്ധനവ്. 964 രൂപയാണ് പ്രീമിയർ എനർജിസ് ഓഹരിയുടെ വില.

5. സുസ്ലോൺ എനർജി

2025 സാമ്പത്തിക വർഷത്തെ നാലാം പാദത്തിൽ 1.1 ശതമാനം അധികം ഓഹരികളാണ് വിദേശ നിക്ഷേപകർ വാങ്ങിക്കൂട്ടിയത്. അവരുടെ ഓഹരി പങ്കാളിത്തം അതോടെ 21.97 ശതമാനത്തിന് നിന്ന് 23.04 ശതമാനമായി ഉയർന്നു. എൻഎസ്ഇയിൽ 55.10 രൂപ എന്നതാണ് സുസ്ലോൺ എനർജിയുടെ ഓഹരി വില.

6. ബാങ്ക് ഓഫ് ഇന്ത്യ

ബാങ്ക് ഓഫ് ഇന്ത്യയിലെ ഓഹരികളിൽ വിദേശ നിക്ഷേപക സ്ഥാപനങ്ങൾ ഓഹരി പങ്കാളിത്തം 1 ശതമാനം വർദ്ധിപ്പിച്ചു. 2025 സാമ്പത്തിക വർഷത്തിലെ മൂന്നാം പാദത്തിലെ 2.92 ശതമാനത്തിൽ നിന്നും നാലാം പാദത്തിൽ 3.88 ശതമാനമായി ഓഹരി പങ്കാളിത്തം ഉയർന്നു.116.70 രൂപയാണ് എൻഎസ്ഇയിൽ ബാങ്ക് ഓഹരിയുടെ വില.

7. എൻഡുറൻസ് ടെക്നോളജീസ്

എൻഡ്യൂറൻസ് ടെക്നോളജീസിലെ എഫ്ഐഐ ഓഹരി പങ്കാളിത്തം 0.9 ശതമാനം ഉയർന്ന് 12.37 ശതമാനമായി. 1,898 രൂപയാണ് എൻഡുറൻസ് ടെക്നോളജീസ് ഓഹരിയുടെ വില.

8. സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ

സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയുടെ 0.8 ശതമാനം അധിക ഓഹരികളാണ് 2025 സാമ്പത്തിക വർഷത്തിൽ എഫ്ഐഐകൾ വാങ്ങിക്കൂട്ടിയത്. അതോടെ അവരുടെ ഓഹരി പങ്കാളിത്തം 0.44 ശതമാനത്തിൽ നിന്ന് 1.23 ശതമാനമായി ഉയർന്നു. 36.22 രൂപയാണ് സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ ഓഹരിയുടെ വില.

അറിയിപ്പ്:

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X