5 ദിവസം, നേട്ടം 84 ശതമാനം വരെ; ഇതാ 9 ഓഹരികൾ, പട്ടികയിൽ നിങ്ങളുടെ ഇഷ്ട കമ്പനിയും

നവംബർ മാസത്തിലെ അവസാനത്തെ ആഴ്ച ഇന്ത്യൻ ഓഹരി വിപണിയെ സംബന്ധിച്ച് മികച്ച ആഴ്ചയായിരുന്നു. നഷ്ടത്തിൽ തുടങ്ങിയ വാരം എന്നാൽ പിന്നീടുള്ള ദിവസങ്ങളിൽ പുതിയ ഉയരങ്ങളിലെത്തി. എന്നാൽ ലാഭമെടുത്തൽ തുടർന്നതോടെ വീണ്ടും താഴേക്ക് വീണു. എന്നിരുന്നാലും മൊത്തത്തിൽ വ്യാപാരം പോസിറ്റീവായിരുന്നു. കഴിഞ്ഞ 5 ട്രേഡിംഗ് സെഷനില്‍ നിഫ്റ്റി 89.35 പോയിന്റ് ഉയര്‍ന്ന് (0.34%) 26,202.95 ല്‍ ക്ലോസിംഗ് നടത്തി. സെന്‍സെക്‌സിന്റെ നേട്ടം ഇക്കഴിഞ്ഞ 5 ദിവസത്തില്‍ 439.43 പോയിന്റ് (0.52%) ആണ്. വാരാന്ത്യ ക്ലോസിംഗ് 85,706.67 പോയിന്റിലായിരുന്നു.

ഓഹരി വിപണി പ്രതീക്ഷകൾ

ബജാജ് ബ്രോക്കിംഗ് റിസർച്ചിന്റെ റിപ്പോർട്ട് പ്രകാരം നിഫ്റ്റി 50 സൂചിക എക്കാലത്തെയും ഉയർന്ന നിലയ്ക്ക് സമീപം ഫ്ലാറ്റ് ആയി അവസാനിച്ചു. വരും സെഷനുകളിൽ സൂചിക 26,500 ലെവലിലേക്ക് നീങ്ങുന്ന ഒരു പോസിറ്റീവ് ബയസ് നിലനിർത്തുമെന്ന് ബ്രോക്കറേജ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. അവസാന ആഴ്ചയിലെ ബ്രേക്ക്ഔട്ട് ഏരിയയായ 26,000 ൽ ഉടനടി പിന്തുണ സ്ഥാപിച്ചിരിക്കുന്നു, അതേസമയം ഹ്രസ്വകാല പിന്തുണ 25,800-25,700 സോണിലാണ് സ്ഥിതി ചെയ്യുന്നത്, ഇത് 20 ദിവസത്തെ EMA-കളുടെ സംഗമസ്ഥാനവുമായി യോജിക്കുന്നു, രണ്ട് മാസത്തെ ഉയർച്ച ചാനലിന്റെ താഴ്ന്ന ബാൻഡും കഴിഞ്ഞ രണ്ടാഴ്ചത്തെ ഏറ്റവും താഴ്ന്ന നിലവാരവും ഏതാണ്ട് സമാനമായി. ഇത് ഒരു ഹ്രസ്വകാല വീക്ഷണകോണിൽ നിന്ന് നിരീക്ഷിക്കേണ്ട ഒരു പ്രധാന ലെവലാണ്; അതേ പരിധിക്ക് മുകളിൽ നിലനിർത്തുന്നത് പക്ഷപാതത്തെ പോസിറ്റീവായി നിലനിർത്തും.

ഇക്കഴിഞ്ഞ 5 ട്രേഡിംഗ് സെഷനുകളില്‍ മിന്നും പ്രകടനം നടത്തിയ 09 ഓഹരികളെ പരിചയപ്പെടാം.

ബെസ്റ്റ് അഗ്രോലൈഫ് : എൻഎസ്ഇയിൽ 401.25 രൂപ എന്നതാണ് നിലവിലെ ഓഹരി വില. കഴിഞ്ഞ അഞ്ച് വ്യാപാര സെഷനിൽ നിന്ന് മാത്രം 31.75 ശതമാനം വളർച്ചയാണ് ഓഹരി നേടിയത്. 20.97 ശതമാനമാണ് ഒരുമാസത്തെ വളർച്ച.

ഈരായ ലൈഫ്‌സ്‌പേസ്: എൻഎസ്ഇയിൽ 30.67 രൂപ എന്നതാണ് ഓഹരി വില. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 21.51 ശതമാനം വളർച്ച നേടാൻ ഓഹരിക്ക് സാധിച്ചു. അതേസമയം ഒരുമാസത്തിനിടെ 1 ശതമാനം ഇടിവ് ഓഹരി നേരിട്ടിട്ടുണ്ട്.

​എം പി കെ സ്റ്റീല്‍സ്: കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 52 ശതമാനം വളർച്ചയാണ് എംപികെ സ്റ്റീൽസ് ഓഹരി നേടിയത്. ഒരുമാസത്തിനിടെ 67.98 ശതമാനം നേട്ടമുണ്ടാക്കാനും സ്റ്റീൽ ഓഹരിക്ക് സാധിച്ചു. 128 രൂപയാണ് നിലവിലെ ഓഹരി വില.

വില 4 രൂപ മുതൽ, ഇതാ നിക്ഷേപകരുടെ കീശ നിറച്ച 9 ഓഹരികൾ

ഒലടെക് സൊല്യൂഷന്‍സ്: യഥാക്രമം 54 ശതമാനം, 40 ശതമാനം എന്നതാണ് ഒലടെക് സൊല്യൂഷന്‍സ് കഴിഞ്ഞ അഞ്ച് ദിവസത്തിനിടേയും ഒരുമാസത്തിനുള്ളിലും നേടിയ വളർച്ച. നിലവിലെ ഓഹരി വില 286 രൂപയാണ്.

എസ്‌വിപി ഗ്ലോബല്‍ ടെക്‌സ്‌റ്റൈല്‍സ്: 6.89 രൂപ എന്നതാണ് ടെക്സ്റ്റെൽ ഓഹരിയുടെ നിലവിലെ വില. അഞ്ച് വ്യാപാര സെഷനുകളിൽ നിന്നായി 84 ശതമാനം വളർച്ച നേടാൻ ഓഹരിക്ക് സാധിച്ചു. 96 ശതമാനമാണ് ഒരുമാസത്തെ കുതിപ്പ്.

ദാവണഗെരെ ഷുഗര്‍ കമ്പനി: 4.10 രൂപ വിലയുള്ള ഷുഗർ ഓഹരി കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ നേടിയത് 12 ശതമാനം വളർച്ചയാണ് ഒരുമാസത്തിനിടെ 2.24 ശതമാനം വളർച്ച നേടാനും പെന്നി ഷുഗർ ഓഹരിക്ക് സാധിച്ചു.

ജെഎസ്ഡബ്ല്യു ഹോള്‍ഡിംഗ്: 20,284 രൂപയാണ് ജെഎസ്ഡബ്ല്യു ഹോള്‍ഡിംഗ് ഓഹരിയുടെ നിലവിലെ വില. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 16 ശതമാനം വളർച്ച നേടാൻ ഓഹരിക്ക് സാധിച്ചു. 19 ശതമാനമാണ് ഒരുമാസത്തെ മുന്നേറ്റം.

​എല്‍സിസി ഇന്‍ഫോടെക്: കഴിഞ്ഞ വാരം 23.5 ശതമാനം വളർച്ചയാണ് എല്‍സിസി ഇന്‍ഫോടെക് ഓഹരി നേടിയത്. ഒരുമാസത്തിനിടെ 28.57 ശതമാനം നേട്ടമുണ്ടാക്കാനും ഓഹരിക്ക് സാധിച്ചു. 5.58 രൂപയാണ് നിലവിലെ ഓഹരി വില.

​അക്‌സിറ്റ കോട്ടണ്‍: 9.74 രൂപയാണ് ഓഹരിയുടെ വില. കഴിഞ്ഞ വാരം 22 ശതമാനവും ഒരുമാസത്തിനിടെ 16 ശതമാനവും വളർച്ചയാണ് പെന്നി ഓഹരി നേടിയത്.

അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.

ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X