രാജ്യത്ത് ആധാര്‍ കാര്‍ഡും പാന്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കാനുള്ള തീയതി വീണ്ടും നീട്ടി. 2021 മാര്‍ച്ച് 31 വരെയാണ് ഇപ്പോൾ സമയം അനുവദിച്ചിരിക്കുന്നത്. കോവിഡ്-19 പശ്ചാത്തലം കണക്കിലെടുത്ത് പാൻ കാർഡും ആധാർ കാർഡും തമ്മിൽ ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി അടുത്ത മാർച്ച് 31-ലേക്ക് നീട്ടിയതായി കഴിഞ്ഞ ദിവസമാണ് സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സ് (സിബിഡിടി) വിജ്ഞാപനമിറക്കിയത്.
സുപ്രീംകോടതി ഉത്തരവിനെത്തുടർന്ന് കഴിഞ്ഞ ഏപ്രിൽ ഒന്നു മുതലാണ് റിട്ടേൺ സമർപ്പിക്കുമ്പോൾ ആധാർ കൂടി നൽകണമെന്ന് നികുതി വകുപ്പ് ആവശ്യപ്പെട്ടത്. നേരത്തെ 2020 മാർച്ച് 31 നകം ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ പാൻ കാർഡ് പ്രവർത്തനരഹിതമാകുമെന്ന് ആദായനികുതി വകുപ്പ് അറിയിച്ചിരുന്നു. അതിന് മുൻപ് ഡിസംബർ 31 വരെയാണ് ആധാറും പാനും ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി നൽകിയിരുന്നത്. എന്നാൽ വിവിധ കാരണങ്ങളാൽ ഈ തീയതികളെല്ലാം തന്നെ മാറ്റുകയായിരുന്നു. ആധാറും പാനും ബന്ധിപ്പിക്കാതെ നിങ്ങൾക്ക് ആദായനികുതി റിട്ടേൺ (ഐടിആർ) ഫയൽ ചെയ്യാൻ കഴിയില്ല.

അതേസമയം പാൻ കാർഡും ആധാർ കാർഡും തമ്മിൽ ബന്ധിപ്പിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഓൺലൈൻ മാർഗം ഇത് എളുപ്പത്തിൽ ചെയ്യാവുന്നതാണ്. ഇതിനായി ആദായ നികുതി വകുപ്പിന്‍റെ www.incometaxindiaefiling.gov.in എന്ന ഇ-ഫയലിങ് പോര്‍ട്ടല്‍ തുറന്ന് ആധാര്‍ ലിങ്ക് എന്നതില്‍ ക്ലിക്ക് ചെയ്യുക. ഇതിന് ശേഷം പാൻ നമ്പർ നൽകുക. തുടർന്ന് ആധാർ നമ്പർ കൂടി നൽകുക.
ആധാറിൽ നൽകിയിരിക്കുന്നതുപോലെ നിങ്ങളുടെ പേര് അപ്ഡേറ്റ് ചെയ്യേണ്ടതാണ്. ആധാര്‍ കാര്‍ഡില്‍ ജനന വര്‍ഷം മാത്രമാണ് അപ്ഡേറ്റ് ചെയ്തിരിക്കുന്നത് എങ്കില്‍ ഐ ഹാവ് ഒണ്‍ലി ഇയര്‍ ഓഫ് ബെര്‍ത്ത് ഇൻ ആധാർ കാർഡ് എന്ന കാറ്റഗറി സെലക്ട് ചെയ്യുക. അതിനു ശേഷം ഇമേജ് കോഡ് അല്ലെങ്കില്‍ ഒടിപി നല്‍കുക. ലിങ്ക് ആധാര്‍ എന്ന ഓപ്ഷന്‍ തെരഞ്ഞെടുക്കുക. ഇതോടെ, ആധാര്‍ കാര്‍ഡ് -പാന്‍ കാര്‍ഡ് ലിങ്കിങ് വിജയകരമായ പൂര്‍ത്തിയായാല്‍ നോട്ടിഫിക്കേഷന്‍ ലഭിക്കും.
പാൻ, ആധാർ കാർഡുകളിൽ പൊരുത്തക്കേടുകൾ ഉണ്ടെങ്കിൽ ഇവ തമ്മിൽ ബന്ധിപ്പിക്കാൻ തടസ്സമാകാറുണ്ട്. ഈ പ്രശ്നങ്ങൾ പരിഹരിക്കാനായി എൻഎസ്ഡിഎൽ അല്ലെങ്കിൽ യുടിഐഐടിഎസ്എൽ സേവന കേന്ദ്രം സന്ദർശിക്കാവുന്നതാണ്. പാൻ കാർഡ് ആധാർ കാർഡുമായി ലിങ്കുചെയ്യുന്നത് നിർബന്ധമാണ്, നിശ്ചിത സമയപരിധിക്കുള്ളിൽ ഇത് നടത്തിയില്ലെങ്കിൽ അത് പ്രവർത്തനരഹിതമാകും. മാത്രമല്ല ഈ രേഖകൾ ലിങ്കുചെയ്യാത്തതിന് ആദായനികുതി നിയമത്തിലെ സെക്ഷൻ 272 ബി അനുസരിച്ച് ഉപയോക്താവിൽ നിന്ന് 10,000 രൂപ പിഴ ഈടാക്കാം.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
