ആധാർ കാർഡിനായി മുഖം മറച്ചുകൊണ്ട് ഹിജാബ് പോലുള്ളവ ധരിച്ച ഫോട്ടോകൾ അനുവദിക്കരുതെന്ന നിർദ്ദേശവുമായി ആധാർ അതോറിറ്റി മുന്നോട്ട്. അക്ഷയ കേന്ദ്രങ്ങൾക്കാണ് ഇതുസംബന്ധിച്ച കർശന നിർദ്ദേശം നൽകിയത്. മുഖം പൂർണമായി വ്യക്തമാകണമെന്ന ആവശ്യത്തിന്മേലാണ് ഈ നടപടി.
വാട്‌സ്ആപ്പ് വഴി നിർദ്ദേശം
കേരളത്തിലെ അക്ഷയ കേന്ദ്രങ്ങൾക്ക് ഈ നിർദ്ദേശം വാട്‌സ്ആപ്പ് വഴി കഴിഞ്ഞ ദിവസം കൈമാറിയതായാണ് റിപ്പോർട്ട്. ആധാർ കാർഡിനായി എടുക്കുന്ന ഫോട്ടോയിൽ മുഖം പൂർണമായും വ്യക്തമായിരിക്കണമെന്ന് അതോറിറ്റി വ്യക്തമാക്കുന്നു. പ്രത്യേകിച്ചും ചെവിയും നെറ്റിയും വ്യക്തമായിരിക്കണം എന്നത് നിർബന്ധിതമാണ്. ഹിജാബ് ധരിച്ചാൽ മുഖത്തിന്റെ ഈ ഭാഗങ്ങൾ മറയ്ക്കപ്പെടുന്നതിനാൽ ഇത്തരം ചിത്രങ്ങൾ അംഗീകരിക്കില്ലെന്നാണ് ഉത്തരവ്.
നിർദ്ദേശം ലംഘിച്ചാൽ കർശന നടപടി
നിർദ്ദേശം കർശനമായി പാലിക്കണമെന്ന് ആധാർ അതോറിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്. അക്ഷയ കേന്ദ്രങ്ങൾ ഇത് മറികടക്കാൻ ശ്രമിക്കുകയോ നിർദ്ദേശം അവഗണിക്കുകയോ ചെയ്താൽ സസ്‌പെൻഷനും പിഴയും ഉൾപ്പെടെയുള്ള കടുത്ത ശിക്ഷകൾ അനുഭവിക്കേണ്ടി വരും. നിർദ്ദേശം പാലിക്കേണ്ടതിന്റെ ഗൗരവം മനസ്സിലാക്കണമെന്ന കർശന സന്ദേശം അക്ഷയ പ്രോജക്ട് അധികൃതർ സംരംഭകർക്ക് കൈമാറി.

പുതിയ നിർദ്ദേശം കൂടുതൽ വ്യക്തത വരുത്തും
നേരത്തെ മുഖം മുഴുവനായി മറയ്ക്കുന്ന തരത്തിലുള്ള വസ്ത്രങ്ങൾ ധരിച്ച ഫോട്ടോകൾക്കു മാത്രമായിരുന്നു വിലക്ക്. എന്നാൽ തലപ്പാവ്, ഹിജാബ് പോലുള്ള വസ്ത്രങ്ങൾക്കു നേരിട്ട് വിലക്കില്ലായിരുന്നു. പുതിയ നിർദ്ദേശം ഈ നിലപാടിൽ വലിയ മാറ്റം വരുത്തിയിരിക്കുകയാണ്.
ഈ നിർദ്ദേശം മതപരമായ അടയാളങ്ങളോട് കേന്ദ്ര സർക്കാരിന്റെ സമീപനത്തിൽ പ്രതിഫലനമാണോ എന്നതിലും വിവിധ ചർച്ചകൾ സമൂഹമാധ്യമങ്ങളിൽ ഉയർന്നിട്ടുണ്ട്. അതേസമയം, ആധാർ കാർഡിലെ ചിത്രത്തിൽ വ്യക്തിയുടെ മുഖം വ്യക്തതയോടെ കാണേണ്ടതിന്റെ ആവശ്യകതയാണ് അതോറിറ്റി മുൻനിർത്തുന്നതെന്ന് അവർക്കൊരിക്കലും പിന്മാറാനാകില്ലെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
പുതിയ നിർദ്ദേശം നടപ്പിലാക്കുന്നത് അക്ഷയ കേന്ദ്രങ്ങൾക്കും പൊതുജനങ്ങൾക്കും സുപ്രധാനമായ മാറ്റങ്ങൾക്കിടയാക്കുമെന്ന് കരുതപ്പെടുന്നു.
ഒരു വ്യക്തിയുടെ ഐഡന്റിറ്റി വെളിപ്പെടുന്ന ഏറ്റവും പ്രധാനപ്പെട്ട ഭാഗം മുഖമാണ്. അത് മറയ്ക്കപ്പെടുമ്പോൾ അയാളുടെ ഐഡന്റിറ്റി തന്നെയാണ് അവിടെ മറയ്ക്കപ്പെടുന്നത്. അതുകൊണ്ട് തന്നെ ഈ നിയമം നടപ്പിലാക്കുന്ന തോടുകൂടി, ആധാറിന്റെ ശരിയായിട്ടുള്ള ലക്ഷ്യം അല്ലെങ്കിൽ ഉപയോഗം കുറേക്കൂടി സുതാര്യമായിരിക്കുമെന്ന് സാരം. ആധാർ ഒരു രാജ്യത്തെ പ്രതിനിധീകരിക്കുന്ന ആളുകളുടെ അടയാളമാണ് ഇപ്പോൾ. അതുകൊണ്ട് തന്നെ അതിൽ വിവാദങ്ങൾക്ക് രൂപം കൊടുക്കാതിരിക്കുന്നതാണ് നല്ലത്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications