രാജ്യത്ത് ഓരോ പൗരനും അത്യാവശ്യമായും ഉണ്ടായിരിക്കേണ്ട രേഖകളില്‍ ഒന്നാണ് ആധാര്‍. രാജ്യത്തെ ഓരോ വ്യക്തിക്കും തിരിച്ചറിയല്‍ രേഖ നല്‍കുക എന്ന ലക്ഷ്യത്തില്‍ യുണീക്ക് ഐഡൻറിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഐ) നല്കുന്ന 12 അക്ക നമ്പറാണ് ആധാര്‍ നമ്പര്‍ എന്നറിയപ്പെടുന്നത്. ഒരാളുടെ ഐഡെന്റിറ്റി, വിലാസം, പ്രായം തുടങ്ങിയ കാര്യങ്ങളെല്ലാം തെളിയിക്കുവാന്‍ ഈ ഒരൊറ്റ തിരിച്ചറിയല്‍ രേഖ മതിയാവും, അതുകൊണ്ടു തന്നെ ആധാറിന് പ്രത്യേക പ്രാധാന്യവുമുണ്ട്. ആധാറുമായി ബന്ധപ്പെട്ട് പുറത്തു വന്ന ഏറ്റവും പുതിയ വാര്‍ത്ത നവജാത ശിശുക്കൾക്കും ആധാർ കാർഡ് നൽകാൻ യുഐഡിഎഐ തീരുമാനമാണ്.

സാധാരണ ഗതിയില്‍ വ്യക്തിയുടെ ബയോമെട്രിക് വിവരങ്ങള്‍ ആധാറില്‍ ഉള്‍പ്പെടുത്തുമെങ്കിലും
നവജാത ശിശുക്കള്‍ക്ക് ആധാര്‍ കാര്‍ഡിന് അപേക്ഷിക്കുമ്പോള്‍ ബയോമെട്രിക് വിവരങ്ങള്‍ നല്‍കേണ്ടതില്ല. പകരമായി ഡെമോഗ്രാഫിക് വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ആധാര്‍ ലഭ്യമാക്കുകയും അതില്‍ മാതാപിതാക്കളുടെ മുഖചിത്രം ബയോമെട്രിക്ക് വിവരമായി ഉപയോഗിക്കുകയും ചെയ്യും. കുഞ്ഞിന് അഞ്ച് വയസ്സ് തികയുമ്പോള്‍ കൈയ്യിലെ പത്ത് വിരലുകളുടെ ബയോമെട്രിക്കും 15 വയസ്സ് തികയുമ്പോള്‍ കുട്ടിയുടെ മുഖചിത്രവും ആധാറില്‍ ഉള്‍പ്പെടുത്താം.
നവജാത ശിശുവിന് ആധാർ കാർഡിനായി ഓൺലൈനിലും ഓഫ്ലൈനിലും അപേക്ഷിക്കാനുള്ള സൗകര്യം ലഭ്യമാണ്. ഓഫ്ലൈനായാണ് അപേക്ഷിക്കുന്നതെങ്കില്‍ ഒരാൾ അടുത്തുള്ള ആധാർ എൻറോൾമെന്റ് സെന്ററില്‍ ആവശ്യമായ രേഖകള്‍ നല്കി അപേക്ഷാ ഫോം പൂരിപ്പിച്ച് നല്‍കണം.
ഓണ്‍ലൈനായി അപേക്ഷിക്കുവാന്‍
1. UIDAI യുടെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രവേശിക്കുക - uidai.gov.in
2. ഹോം പേജിലെ നൽകിയിരിക്കുന്ന 'ആധാർ കാർഡ് രജിസ്ട്രേഷൻ' ലിങ്കിൽ ക്ലിക്കുചെയ്യുക
3. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ ഫോൺ നമ്പർ, ഇ-മെയിൽ ഐഡി തുടങ്ങിയവ നൽകുക
4. നവജാത ശിശുവിന്റെ സ്വകാര്യ വിവരങ്ങൾ പൂരിപ്പിച്ച ശേഷം, വിലാസം, പ്രദേശം, ജില്ല, സംസ്ഥാനം, പുതുതായി ജനിച്ച കുഞ്ഞുമായി ബന്ധപ്പെട്ട മറ്റ് ജനസംഖ്യാപരമായ വിവരങ്ങൾ എന്നിവ പൂരിപ്പിക്കുക.
5. ഫിക്സ് അപ്പോയിന്റ്' ടാബിൽ ക്ലിക്കുചെയ്യുക
6. നവജാത ശിശുവിന്റെ ആധാർ കാർഡ് രജിസ്ട്രേഷൻ തീയതി ഷെഡ്യൂൾ ചെയ്യുക.
7. അടുത്തുള്ള ആധാർ എൻറോൾമെന്റ് സെന്റർ തിരഞ്ഞെടുക്കുക.
നവജാത ശിശുവിന്റെ ആധാര്‍ കാര്‍ഡിനായി ഓൺലൈൻ ഫോം സമർപ്പിക്കുന്നതിനും മീറ്റിംഗ് ഷെഡ്യൂൾ ചെയ്യുന്നതിനുമുമ്പ് നല്‍കിയിരിക്കുന്ന ജനന തിയ്യതി കൃത്യമായി പരിശോധിക്കുക. കാരണം ഇത് ഒരു തവണ മാത്രമേ അപ്ഡേറ്റ് ചെയ്യാനോ ശരിയാക്കാനോ കഴിയൂ.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
