ഒരു സുപ്രധാന തീരുമാനമെന്നോണം, ബാങ്കിംഗ് കറസ്പോണ്ടന്റുകളായി (ബിസി) പ്രവര്‍ത്തിക്കുന്ന 20,000 കേന്ദ്രങ്ങളില്‍ ആധാര്‍ അപ്ഡേറ്റ് സൗകര്യം ആരംഭിക്കാനായി യൂണിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ), ഐടി ആന്‍ഡ് ഇലക്ട്രോണിക്സ് മന്ത്രാലയത്തിന് കീഴിലുള്ള എസ്പിവിയായ (പ്രത്യേക ഉദ്ദേശ വാഹനം) പൊതു സേവന കേന്ദ്രങ്ങളെ അഥവാ കോമണ്‍ സര്‍വീസ് സെന്ററിനെ (സിഎസ്സി) അനുവദിച്ചു.
'രാജ്യത്തെ പൗരന്മാര്ക്ക് ആധാര്‍ അപ്ഡേറ്റ് ചെയ്യുന്നത് എളുപ്പമാക്കുന്നതിന്, ബാങ്കുകളുടെ ബാങ്കിംഗ് കറസ്പോണ്ടന്റുകളായി നിയുക്തരായ സിഎസ്സികള്‍ക്ക് ആധാര്‍ അപ്ഡേറ്റ് സേവനങ്ങള്‍ നല്കാന് യുഐഡിഎഐ അനുമതി നല്കി. ഇത്തരത്തിലുള്ള 20,000 -ത്തോളം സിഎസ്സികള്‍ക്ക് ഇപ്പോള്‍ ഈ സേവനം പൗരന്മാര്ക്ക് നല്കാന് സാധിക്കും,' കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് ട്വീറ്റ് ചെയ്തു. ബാങ്കിംഗ് സൗകര്യങ്ങളുള്ള സിഎസ്സികള്‍ അവരുടെ അടിസ്ഥാന സൗകര്യങ്ങള്‍ നവീകരിക്കുന്നതിനും ആവശ്യമായ മറ്റ് അംഗീകാരങ്ങള്‍ നേടിയതിന് ശേഷവും ജോലി ആരംഭിക്കുന്നതിനുള്ള സമയപരിധി യഐഡിഎഐ നിശ്ചയിച്ചിട്ടുണ്ട്.

നേരത്തെ, സിഎസ്സികള്‍ക്കും ആധാര്‍ എന്റോള്‍മെന്റ് പ്രോസസ്സ് ചെയ്യാന്‍ അനുമതിയുണ്ടായിരുന്നെങ്കിലും സ്വാകാര്യത, ഡാറ്റ സുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ക്ക് ശേഷം 2017 സെപ്റ്റംബറില്‍ ഇത് നിര്‍ത്തി. സിഎസ്സികള്‍ക്ക് പുറമെ, ബാങ്ക് ശാഖകള്‍, തപാല്‍ ഓഫീസുകള്‍, സര്‍ക്കാര്‍ ഓഫീസ് പരിധികളില്‍ സ്ഥിതി ചെയ്യുന്ന യുഐഡിഎഐ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നും ആളുകള്‍ക്ക് ആധാറുമായി ബന്ധപ്പെട്ട സേവനങ്ങള്‍ ആക്സസ് ചെയ്യാന്‍ സാധിക്കും.
ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കുക, പാന്‍ കാര്‍ഡിന് അപേക്ഷിക്കുക തുടങ്ങിയ വിവിധ ആവിശ്യങ്ങള്‍ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാണ്. വിവിധ സര്‍ക്കാര്‍ പദ്ധതികളുടെ ആനുകൂല്യങ്ങള്‍ നേടുന്നതിനും ആധാര്‍ കാര്‍ഡ് ആവശ്യമായി വരുന്നു. അതിനാല്‍ തന്നെ നിങ്ങള്‍ ഇത് അപ്ഡേറ്റായി സൂക്ഷിക്കേണ്ടതുണ്ട്, അതുവഴി ഇതൊരു സാധുവായ രേഖയായി പ്രവര്‍ത്തിക്കും. നിങ്ങളുടെ ആധാര്‍ കാര്‍ഡിലെ വിലാസം ഓഫ്ലൈനായും ഓണ്‍ലൈനായും അപ്ഡേറ്റ് ചെയ്യാന്‍ കഴിയും.
ഇതിനായി, യുഐഡിഎഐ വെബ്സൈറ്റില്‍ പരാമര്‍ശിച്ചിരിക്കുന്ന 44 പ്രമാണങ്ങളുടെ പട്ടികയില്‍ നിന്നും സാധുവായ വിലാസ തെളിവ് രേഖകള്‍ ആധാര്‍ കാര്‍ഡ് ഉടമയ്ക്ക് നല്‍കാം. പാസ്പോര്ട്, വാടക കരാര്‍, ബാങ്ക് സ്റ്റേറ്റ്മെന്റ് അല്ലെങ്കില്‍ പാസ്ബുക്ക്, ഡ്രൈവിംഗ് ലൈസന്‍സ്, ടെലിഫോണ്‍ ബില്‍, വൈദ്യുതി ബില്‍, വോട്ടര്‍ ഐഡി കാര്‍ഡ് എന്നിവ അത്തരം ചില രേഖകളില്‍ ഉള്‍പ്പെടുന്നു. യുഐഡിഎഐയില്‍ മൊബൈല്‍ നമ്പറുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള വ്യക്തികള്‍ക്ക് മാത്രമെ ഇത് ചെയ്യാന്‍ സാധിക്കൂ.
More From GoodReturns

കോടികളുടെ കരാർ പെട്ടിയിൽ, കൊച്ചിൻ ഷിപ്പ്യാർഡ് ഓഹരി കുതിക്കുമോ..? ബ്രോക്കറേജ് വിലയിരുത്തൽ അറിയാം

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു യാത്ര വളരെ എളുപ്പം, ട്രെയിൻ ടിക്കറ്റ് വില 230 രൂപ മാത്രം, സന്തോഷം നൽകുന്ന വാർത്ത അറിയാം

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

പഠനം മികച്ച സ്കോളർഷിപ്പോടെ, അപേക്ഷിക്കേണ്ടത് എങ്ങനെ എന്നറിയാം, കിട്ടിയാൽ പഠനം അടിപൊളി

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം



Click it and Unblock the Notifications