മികച്ച ലാഭം ഓഹരി വിപണിയില്‍ നിന്നും സ്വന്തമാക്കുവാന്‍ ആഗ്രഹിക്കുന്ന ഏതൊരു നിക്ഷേപകനും ആവശ്യമായി വേണ്ട ഏറ്റവും പ്രധാനപ്പെട്ട സവിശേഷത ക്ഷമാ ശീലമാണ്. അനുയോജ്യമായ ഓഹരികള്‍ തെരഞ്ഞെടുത്ത് നിക്ഷേപം നടത്തിയാലും വലിയ നേട്ടങ്ങള്‍
മികച്ച ലാഭം ഓഹരി വിപണിയില്‍ നിന്നും സ്വന്തമാക്കുവാന്‍ ആഗ്രഹിക്കുന്ന ഏതൊരു നിക്ഷേപകനും ആവശ്യമായി വേണ്ട ഏറ്റവും പ്രധാനപ്പെട്ട സവിശേഷത ക്ഷമാ ശീലമാണ്. അനുയോജ്യമായ ഓഹരികള്‍ തെരഞ്ഞെടുത്ത് നിക്ഷേപം നടത്തിയാലും വലിയ നേട്ടങ്ങള്‍ കൈയ്യിലെത്തുന്നതിനായി ക്ഷമാ പൂര്‍വം കാത്തിരുന്നേ മതിയാവുള്ളൂ.
ദീര്‍ഘകാലത്തേക്ക് നിക്ഷേപം
പ്രഗത്ഭരായ നിക്ഷേപകരുടെ അഭിപ്രായത്തില്‍ നിക്ഷേപത്തിന് തയ്യാറെടുക്കുന്നതിന് മുമ്പായി കമ്പനിയുടെ വളര്‍ച്ചയും മേഖലയും ഒപ്പം ബിസിനസ് മോഡലും കൃത്യമായി പരിശോധിക്കേണ്ടതുണ്ട്. ഇക്കാര്യങ്ങളില്‍ അനുയോജ്യവും സ്വീകാര്യവുമായ ഉത്തരങ്ങള്‍ ലഭ്യമായാല്‍ നിക്ഷേപകന് ചെയ്യേണ്ടത്, വാങ്ങിക്കുക, കൈയ്യില്‍ സൂക്ഷിക്കുക, മറക്കുക എന്ന തന്ത്രമാണ്. അതായത് ദീര്‍ഘകാലത്തേക്ക് നിക്ഷേപം നടത്തിയാല്‍ ആദായത്തിലുള്ള കോമ്പൗണ്ടിംഗ് നേട്ടം സ്വന്തമാക്കുവാന്‍ നിക്ഷേപകന് സാധിക്കും.
11.90 രൂപയില്‍ നിന്ന് 945 രൂപയിലേക്ക്
ക്ഷമാ പൂര്‍വം ദീര്‍ഘകാലത്തേക്ക് നിക്ഷേപം നടത്തുന്ന വ്യക്തികള്‍ക്ക് ഓഹരി നിക്ഷേപത്തിലൂടെ അതിശയിപ്പിക്കുന്ന നേട്ടം സ്വന്തമാക്കുവാന്‍ സാധിക്കും എന്നതിന്റെ ഉത്തമമായ ഒരു ഉദാഹരണമാണ് ആരതി ഇന്‍ഡസ്ട്രീസ് ഓഹരികള്‍. ഈ മള്‍ട്ടിബാഗ്ഗര്‍ ഓഹരികള്‍ 11.90 രൂപയില്‍ നിന്നും 945 രൂപയിലേക്കാണ് വളര്‍ന്നിരിക്കുന്നത്. നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ (എന്എസ്സി) 2011 സെപ്തംബര്‍ 30ന് 11.90 രൂപയായിരുന്നു ഈ ഓഹരിയുടെ വില. എന്നാല്‍ ഒരു പതിറ്റാണ്ടിന് ശേഷം 2021ല്‍ സെപ്തംബര്‍ മാസം അവസാനിക്കുമ്പോള്‍ 945 രൂപയായാണ് ആരതി ഇന്‍ഡസ്ട്രീസ് ഓഹരി വില വളര്‍ന്നിരിക്കുന്നത്. അതായത് 10 വര്‍ഷത്തില്‍ ഏകദേശം 80 മടങ്ങിന്റെ വര്‍ധനവ്.
ഓഹരി വില വര്‍ധനവ് ഇങ്ങനെ
കഴിഞ്ഞ ആറ് മാസത്തില്‍ 658.73 രൂപയില്‍ നിന്നും 945 രൂപയായാണ് ആരതി ഇന്‍ഡസ്ട്രീസ് ഓഹരി വില വളര്‍ന്നത്. ഇക്കാലയളവില്‍ ഏകദേശം 42 ശതമാനത്തിന്റെ വര്‍ധനവാണ് കമ്പനിയുടെ ഓഹരി വിലയില്‍ ഉണ്ടായത്. 5 വര്‍ഷത്തില്‍ ഓഹരി വിലയിലുണ്ടായ വര്‍ധനവും അതിശയിപ്പിക്കുന്നതാണ്. 155.16 രൂപയില്‍ നിന്നും 945 രൂപയിലേക്കാണ് കഴിഞ്ഞ 5 വര്‍ഷത്തില്‍ ഓഹരി വില വളര്‍ന്നത്. ഇക്കാലയളവില്‍ 500 ശതമാനത്തോളം ആദായമാണ് നിക്ഷേപകര്‍ക്ക് ഓഹരിയില്‍ നിന്നും സ്വന്തമാക്കാനായത്. ഇനി കഴിഞ്ഞ 10 വര്‍ഷത്തെ കണക്കുകള്‍ നോക്കുകയാണെങ്കില്‍ ഈ കെമിക്കല്‍ ഓഹരി വളര്‍ന്നിരിക്കുന്നത് 11.60 രൂപയില്‍ നിന്നും 945 രൂപയായാണ്. ഈ സമയത്ത് 80 മടങ്ങ് വളര്‍ച്ചയാണ് ഓഹരി വിലയില്‍ ഉണ്ടായിരിക്കുന്നത്.
അഞ്ച് വര്‍ഷത്തില്‍ 1 ലക്ഷം രൂപ 6 ലക്ഷമായി
ആറ് മാസം മുമ്പ് നിങ്ങള്‍ ആരതി ഇന്ഡസ്ട്രീസില് 1 ലക്ഷം രൂപ നിക്ഷേപിച്ചിരുന്നുവെങ്കില്‍ ഇപ്പോഴത് 1.42 ലക്ഷം രൂപയായി വളര്‍ന്നിരിക്കും. ഇനി ഒരു വര്‍ഷം മുമ്പാണ് ഈ കമ്പനിയുടെ ഓഹരിയില്‍ 1 ലക്ഷം രൂപ നിങ്ങള്‍ നിക്ഷേപിച്ചിരുന്നത് എങ്കില്‍ ഇന്നേക്കത് 1.85 ലക്ഷം രൂപയായി മാറിയിട്ടുണ്ടാകും. അഞ്ച് വര്‍ഷം മുമ്പ് 1 ലക്ഷം രൂപ നിക്ഷേപിച്ചാല്‍ ഇപ്പോഴത് 6 ലക്ഷം രൂപയായാണ് വളര്‍ന്നിരിക്കുക.
10 വര്‍ഷത്തില്‍ 1 ലക്ഷം രൂപ 80 ലക്ഷം രൂപയിലേക്ക്
അതുപോലെ, ആരതി ഇന്ഡ്സ്ട്രീസില് 10 വര്‍ഷം മുമ്പ് 1 ലക്ഷം രൂപ നിക്ഷേപം നടത്തിയിരുന്നുവെങ്കില്‍ ആ 1 ലക്ഷം രൂപ ഇന്നേക്ക് 80 ലക്ഷം രൂപയെന്ന വലിയ തുകയായി മാറിയിട്ടുണ്ടാകും. എന്നാല്‍ ഇക്കാലയളവില്‍ മുഴുവന്‍ നിക്ഷേപകന് ഓഹരിയില്‍ നിക്ഷേപം തുടര്‍ന്നിട്ടുണ്ടാകണം എന്ന് മാത്രം.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യം മാത്രമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്. ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
