ഇനി അധിക ചെലവില്ല; ബിരുദ പഠനം വിദേശത്തെങ്കിൽ ഇന്ത്യൻ വിദ്യാർഥികൾക്ക് ഈ സർവകലാശാലകൾ നോക്കാം; ചെലവ് കുറവ്

ഉന്നത വിദ്യാഭ്യാസത്തെ സമീപിക്കുന്ന കുട്ടികളുടെ രീതി മാറിയതോടെ പലരും വിദേശ സർവകലാശാലകളിലേക്ക് ചേക്കേറുകയാണ്. കേരളത്തിലെ സർവകലാശാലകളിൽ ഒഴിവ് വരുന്ന വലിയ അളവ് ബിരുദ സീറ്റുകളുടെ എണ്ണം വിദേശ സർവകലാശാലകളോടുള്ള സമീപനത്തെ കാണിക്കുന്നു. മികച്ച വിദ്യാഭ്യാസവും അടിസ്ഥാന സൗകര്യങ്ങളും പഠിച്ചതിന് ശേഷമുള്ള തൊഴിൽ സാധ്യതകളും വിദേശത്തേക്ക് നേരത്തെയുള്ള ചേക്കറലുകൾക്ക് കാരണമാക്കിയിട്ടുണ്ട്.

സമീപ വർഷങ്ങളിൽ പഠനത്തിനായി യുകെ, യുഎസ് എന്നിവിടങ്ങിലെ സർവകാലാശാലകൾ മാറ്റത്തിന്റെ പാദയിലൂടെയാണ് മുന്നോട്ട് പോകുന്നത്. ഇതിലൊരു ഭാ​ഗമായാണ് ചെലവ് കുറഞ്ഞ ബിരുദ പദ്ധതികളുടെ തുടക്കം. യുകെയിലെയും യുഎസിലെയും ചില മികച്ച സർവകലാശാലകൾ മാറ്റത്തിന്റെ ഭാ​ഗമായി വിവിധ ചെലവ് കുറഞ്ഞ ബിരുദ കോഴ്സുകൾ ആരംഭിച്ചിട്ടുണ്ട്.

പരമ്പരാഗത ഉന്നതവിദ്യാഭ്യാസ രീതികൾ വളരെക്കാലമായി ഉയർന്ന ട്യൂഷൻ ഫീസുകളാണ് ഈടാക്കിയിരുന്നത്. ഇത് ഉന്നത പഠനം ചെലവേറിയതാക്കി. ഇത്തരം സർവകലാശലകൾക്ക് പകരം കുറഞ്ഞ ട്യൂഷൻ ഫീസും കുറഞ്ഞ ജീവിത ചെലവുമുള്ള രാജ്യങ്ങളെ ഉന്നത പഠനത്തിനായി തിരഞ്ഞെടുക്കാം. ഇവയിൽ ചിലത് പരിചയപ്പെടാം.

ഇനി അധിക ചെലവില്ല; ബിരുദ പഠനം വിദേശത്തെങ്കിൽ ഇന്ത്യൻ വിദ്യാർഥികൾക്ക് ഈ സർവകലാശാലകൾ നോക്കാം

യുഎസിൽ കുറഞ്ഞ ചെലവിലുള്ള ബിരുദ കോഴ്സുകൾ

യുഎസിലെ അരിസോണ സ്റ്റേറ്റ് യൂണിവേഴ്സിറ്റി (എഎസ്‍യു) ചെലവ് കുറഞ്ഞതും, അതിവേഗം മാറിക്കൊണ്ടിരിക്കുന്ന തൊഴിൽ വിപണിയുടെ ആവശ്യങ്ങൾ നിറവേറ്റുന്നതുമായ നിരവധി ഓൺലൈൻ ഡിഗ്രി പ്രോഗ്രാമുകൾ അവതരിപ്പിച്ചിട്ടുണ്ട്. യുഎസിലെ പേരുകേട്ട ഹാർവാർഡ് യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ചെലവ് കുറഞ്ഞ വിദ്യാഭ്യാസ മാര്​‍​ഗമാണ് ഹാർവാർഡ് എക്സ്റ്റൻഷൻ സ്കൂൾ. പരമ്പരാഗത ഹാർവാർഡ് ബിരുദത്തിന്റെ മൂല്യമുള്ള വിവിധ ഓൺലൈൻ, കാമ്പസ് കോഴ്സുകൾ ഹാർവാർഡ് എക്സ്റ്റൻഷൻ സ്കൂൾ വഴി വാഗ്ദാനം ചെയ്യുന്നു.

ജോർജിയ ടെക്കിന്റെ ഓൺലൈൻ മാസ്റ്റർ ഓഫ് സയൻസ് ഇൻ കമ്പ്യൂട്ടർ സയൻസ് (ഒഎംഎസ്‍സിഎസ്) പ്രോഗ്രാം മറ്റൊരു ഉദാഹരണമാണ്. പൂർണമായും ഓൺ‌ലൈനായി നൽകുന്ന ഈ പ്രോഗ്രാം കാമ്പസ് കോഴ്സിന് തുല്യമായ ട്യൂഷൻ ഫീസുമായി താരതമ്യപ്പെടുത്തുമ്പോൾ ചെലവ് കുറയ്ക്കാൻ സഹായിക്കുന്നു. കരിയർ മുന്നേറ്റം ആഗ്രഹിക്കുന്ന പ്രൊഫഷണലുകൾക്ക് ഉൾപ്പെടെയുള്ളവരെ ആകർഷിക്കുന്ന കോഴ്സുകളാണിത്.

യുകെയിലെ കോഴ്സുകൾ

യുകെയിലെ നിരവധി സർവകലാശാലകൾ ചെലവ് കുറഞ്ഞ ബിരുദ പ്രോഗ്രാമുകൾ അവതരിപ്പിച്ചിട്ടുണ്ട്. ഓപ്പൺ യൂണിവേഴ്സിറ്റി വിദൂരപഠനത്തിൽ ഒരു തുടക്കകാരനാണ്. വൈവിധ്യമാർന്ന വിദ്യാർത്ഥികൾക്ക് ചേരുന്നതും പാർട്ട് ടൈമായുള്ള പഠന ഓപ്ഷനുകളും സർവകലാശാല വാഗ്ദാനം ചെയ്യുന്നു. ലണ്ടൻ യൂണിവേഴ്‌സിറ്റിയുടെ ഗ്ലോബൽ എം‌ബി‌എ പ്രോഗ്രാമാണ് ചെലവ് കുറഞ്ഞ മറ്റൊരു മോഡൽ. കോഴ്‌സുകൾ ഓൺലൈനിൽ നൽകുന്നതിലൂടെ ഈ കോഴ്സ് ലോകമെമ്പാടുമുള്ള വ്യക്തികൾക്ക് ഉയർന്ന നിലവാരമുള്ള വിദ്യാഭ്യാസം കൂടുതൽ ആക്‌സസ് ചെയ്യാവുന്നതാക്കി.

പഠിക്കാൻ കുറഞ്ഞ ചെലവുള്ള രാജ്യങ്ങൾ

ഉയർന്ന നിലവാരമുള്ള വിദ്യാഭ്യാസ സമ്പ്രദായവും കുറഞ്ഞ ചെലവിൽ പഠിക്കാനും കഴിയുന്ന രാജ്യമാണ് പോളണ്ട്. പല സർവകലാശാലകളും യൂറോപ്പിലെ ഏറ്റവും മികച്ച റാങ്കിം​ഗുള്ളവയാണ്. അന്താരാഷ്ട്ര വിദ്യാർഥികൾക്ക് പോളണ്ടിൽ പ്രതിവർഷം ശരാശരി ട്യൂഷൻ ഫീസ് 2000 മുതൽ 4000 യൂറോ വരെയാണ്. ഇത് പടിഞ്ഞാറൻ യൂറോപ്പിലെ സർവകലാശാലകളുമായി താരതമ്യം ചെയ്യുമ്പോൾ വളരെ കുറവാണ്. ഇതോടൊപ്പം പോളണ്ടിലെ ജീവിത ചെലവും താരതമ്യേന കുറവാണ്.

മറ്റൊരു രാജ്യമാണ് ഹം​ഗറി. താങ്ങാനാവുന്ന ട്യൂഷൻ ഫീസും കുറഞ്ഞ ജീവിത ചെലവും തന്നെയാണ് അന്താരാഷ്ട്ര വിദ്യാർഥികൾക്ക് ഹംഗറി കൂടുതൽ ജനപ്രിയമാകാനുള്ള കാരണം. യൂറോപ്പിൽ മികച്ച നിലവാരത്തിൽ നിൽക്കുന്ന സർവകലാശകൾ തന്നെയാണ് ഹം​ഗറിയിലുള്ളത്. മെഡിസിൻ, എൻജിനീയറിംഗ്, ബിസിനസ് എന്നിവയ്ക്കായാണ് കൂടുതൽ അന്താരാഷ്ട്ര വിദ്യാർഥികൾ രാജ്യത്തെ ആശ്രയിക്കുന്നത്. വർഷത്തിൽ 3000 യൂറോയ്ക്കടുത്താണ് ഹം​ഗറിയിൽ പ്രതീക്ഷിക്കാവുന്ന ട്യൂഷൻ ഫീസ്.

മറ്റൊരു സ്ഥലം ചെക്ക് റിപ്പബ്ലിക്കാണ്. പ്രാഗിലെ ചാൾസ് യൂണിവേഴ്‌സിറ്റി, ബ്രണോയിലെ മസാരിക് യൂണിവേഴ്‌സിറ്റി, പ്രാഗിലെ ചെക്ക് ടെക്‌നിക്കൽ യൂണിവേഴ്‌സിറ്റി എന്നിവയുൾപ്പെടെ നിരവധി പ്രശസ്തമായ സർവകലാശാലകളുള്ള രാജ്യത്ത് പഠന ചെലവ് മറ്റ് യൂറോപ്യൻ രാജ്യങ്ങളെ അപേക്ഷിച്ച് കുറവാണ്. എൻജിനീയറിംഗ്, നാച്ചുറൽ സയൻസ്, ഹ്യുമാനിറ്റീസ്, സോഷ്യൽ സയൻസസ് എന്നിങ്ങനെ വിവിധ മേഖലകളിൽ ബിരുദ, ബിരുദ കോഴ്സുകൾ ചെക്ക് റിപ്പബ്ലിക്കിൽ ലഭിക്കും.

അന്താരാഷ്ട്ര വിദ്യാർഥികൾ താമസത്തിനായി പ്രതിമാസം 8,000-12,000 ചെക്ക് കൊറൂണയും ഭക്ഷണത്തിനായി പ്രതിമാസം 3,000 ചെക്ക് കൊറൂണയും ചെലവാക്കേണ്ടി വരും. ട്യൂഷൻ ഫീസ് കോഴ്സും സർവകലാശാലയും അനുസരിച്ച് സാധാരണയായി 1,000 മുതൽ 15,000 യൂറോ വരെയാണ്.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X