കഴിഞ്ഞ വര്‍ഷം ഓഹരി വിപണിയില്‍ അസാധാരണ കുതിപ്പിനാണ് സാക്ഷ്യം വഹിച്ചത്. ഇതിന്റെ ഫലമായി അനവധി മള്‍ട്ടിബാഗര്‍ ഓഹരികളും പിറവിയെടുത്തു. ഇത്തരം മള്‍ട്ടിബാഗറുകള്‍ കണ്ടെത്തുന്നതില്‍ അഗ്രഗണ്യനാണ് ഇന്ത്യന്‍ ഓഹരി വിപണിയിലെ 'വലിയ തിമിഗലം' എന്നു വിശേഷിപ്പിക്കപ്പെടുന്ന പ്രമുഖ നിക്ഷേപകന് ആശിഷ് കഛോലിയ. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 550 ശതമാനം മുന്നേറിയ ഓഹരിയില്‍ അദ്ദേഹം തന്റെ വിഹിതം വര്‍ധിപ്പിച്ചതായാണ് ഏറ്റവുമൊടുവില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്.
ഇതിനോടകം നിക്ഷേപകര്‍ക്ക് കൈനിറയെ ലാഭം നല്കിയ യാഷോ ഇന്‍ഡസ്ട്രീസിലാണ് ആശിഷ് കഛോലിയ മാര്‍ച്ച് സാമ്പത്തിക പാദത്തില്‍ ഓഹരി വിഹിതം വര്‍ധിപ്പിച്ചത്. ജനുവരി- മാര്‍ച്ച് മാസ കാലയളവില്‍ അധികമായ 21,800 ഓഹരികളാണ് അദ്ദേഹം വാങ്ങിക്കൂട്ടിയത്. ഇതോടെ ഡിസംബര്‍ പാദത്തിലെ 2.36 ശതമാനത്തില്‍ നിന്നും മാര്‍ച്ച് പാദത്തിന്റെ അവസാനത്തോടെ 2.55 ശതമാനത്തിലേക്ക് ഓഹരി പങ്കാളിത്തം വര്‍ധിച്ചു. അതായത് 0.19 ശതമാനം വിഹിതമാണ് ഉയര്‍ത്തിയത്.
യാഷോ ഇന്‍ഡസ്ട്രീസ്
സവിശേഷ കെമിക്കല്‍ ഉത്പന്നങ്ങള്‍ നിര്‍മിക്കുന്ന സ്മോള്‍ കാപ് കമ്പനിയാണ് യാഷോ ഇന്‍ഡസ്ട്രീസ് (BSE: 541167). 1993-ലാണ് തുടക്കം. പ്രധാനമായും റബര്‍ & ലാറ്റക്സ്, ഭക്ഷ്യസംസ്കരണം, പെര്‍ഫ്യൂം, ലൂബ്രിക്കന്റ് തുടങ്ങിയ മേഖലകളിലേക്ക് വേണ്ട സ്പെഷ്യാല്‍റ്റി കെമിക്കല്‍ ഉത്പന്നങ്ങളാണ് വിതരണം ചെയ്യുന്നത്. ഗുജറാത്തിലെ വാപിയില്‍ നിര്‍മാണശാലയുണ്ട്. വിദേശത്തേക്ക് ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നുണ്ട്. ഗുണമേന്മയേറിയ ഉത്പന്നങ്ങള്‍ നിര്‍മിക്കുന്നതിനായി കമ്പനിക്ക് സ്വന്തം ഗവേഷണ, വികസന വിഭാഗവും പ്രവര്‍ത്തിക്കുന്നുണ്ട്.
ശ്രദ്ധേയ ഘടകം
അതേസമയം, യാഷോ ഇന്‍ഡസ്ട്രീസിന്റെ പ്രമോട്ടര്‍മാര്‍ പാദാനുപാദത്തില്‍ ഓഹരി വിഹിതം വര്‍ധിപ്പിക്കുന്നതായി കാണാനാവും. പ്രതിയോഹരി വരുമാനത്തിലും ഓഹരി വളര്‍ച്ച കൈവരിക്കുന്നുണ്ട്. കഴിഞ്ഞ 2 വര്‍ഷമായി അറ്റദായവും വരുമാനത്തിലും കമ്പനി വര്‍ധന രേഖപ്പെടുത്തുന്നു. ഓഹരിയുടെ ബുക്ക് വാല്യുവും മെച്ചപ്പെടുന്നുണ്ട്. ഓഹരി വിലയില്‍ ശക്തമായ കുതിപ്പ് പ്രകടമാണ്. കമ്പനിയുടെ സാമ്പത്തിക സ്ഥിതിയും ശക്തമായ നിലയിലാണ്. എന്നാല്‍ ഓഹരിയുടെ പിഇ 40 നിലവാരത്തിലാണ് എന്നുള്ളത് ചെറിയ ന്യൂനതയാണ്.
ഓഹരി വിശദാംശം
തിങ്കളാഴ്ച രാവിലെ യാഷോ ഇന്‍ഡസ്ട്രീസിന്റെ ഓഹരികള്‍ 1,900 രൂപ നിലവാരത്തിലാണ് വ്യാപാരം ചെയ്യപ്പെടുന്നത്. കഴിഞ്ഞ 52 ആഴ്ച കാലയളവിലെ ഓഹരികളുടെ കൂടിയ വില 2,099 രൂപയും കുറഞ്ഞ വില 285 രൂപയുമാണ്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഓഹരി വിലയില്‍ 28 ശതമാനം ഉയര്‍ച്ചയുണ്ട്. കഴിഞ്ഞ ഒരു വര്‍ഷ കാലയളവില്‍ 540 ശതമാനത്തോളം നേട്ടം നിക്ഷേപകര്‍ക്ക് സമ്മാനിച്ചു.
ഏറ്റവുമൊടുവിലെ ഓഹരി വില പ്രകാരം യാഷോ ഇന്‍ഡസ്ട്രീസിന്റെ മാര്‍ക്കറ്റ് കാപിറ്റലൈസേഷന്‍ 2,177 കോടിയാണ്. ഡിവിഡന്റ് യീല്‍ഡ് 0.03 ശതമാനമാണ്. പ്രതിയോഹരി ബുക്ക് വാല്യൂ 106.75 നിരക്കിലാണ്. കെമിക്കല്‍ വിഭാഗം ഓഹരികളിലെ ശരാശരി പിഇ റേഷ്യോ 97.75 നിരക്കിലുള്ളപ്പോള് യാഷോ ഇന്‍ഡസ്ട്രീസിന്റേത് 44.89 ആണെന്നതും ശ്രദ്ധേയം.
സാമ്പത്തികം
യാഷോ ഇന്‍ഡസ്ട്രീസിന്റെ സാമ്പത്തിക സ്ഥിതി പൊതുവില്‍ ശക്തമായ നിലയിലാണ്. ഇക്കഴിഞ്ഞ ഡിസംബര്‍ പാദത്തിലെ കമ്പനിയുടെ വരുമാനം 164 കോടി രൂപയാണ്. ഇത് കഴിഞ്ഞ വര്‍ഷത്തെ സമാന പാദത്തേക്കാള്‍ 77 ശതമാനം വര്‍ധനയാണ്. മൂന്നാം പാദത്തിലെ കമ്പനിയുടെ അറ്റാദയം 14.56 കോടിയാണ്. ഇത് മുന്‍ വര്‍ഷത്തേക്കാള്‍ 129 ശതമാനം ഉയര്‍ച്ചയാണ്. ഈ കാലയളവിലെ പ്രതിയോഹരി വരുമാനം 5.84 രൂപയില്‍ നിന്നും 13.16-ലേക്ക് മെച്ചപ്പെടുത്തി. ഇതോടെ, കഴിഞ്ഞ 12 മാസ കാലയളവിലെ പ്രതിയോഹരി വരുമാനം 42.53 രൂപയായി.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

റെയിൽടെൽ ടെൻഡർ നടപടികൾ ഇന്ന് പൂർത്തിയാകും: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!



Click it and Unblock the Notifications