2022-ല്‍ ആശാന് ഗ്രഹപ്പിഴയോ! 2 മാസത്തിനിടെ നഷ്ടം 1,340 കോടി; ജുന്‍ജുന്‍വാലയ്ക്ക് എന്തുപറ്റി?

രാജ്യത്തെ റീട്ടെയില്‍ നിക്ഷേപകരുടെ പ്രചോദനവും ഹീറോയുമാണ് വന്‍കിട ഇക്വിറ്റി ഇന്‍വെസ്റ്ററും സംരംഭകനുമായ രാകേഷ് ജുന്‍ജുന്‍വാല. സാധാരണ പശ്ചാത്തലത്തില്‍ നിന്നുമെത്തി ഓഹരി വിപണിയില്‍ നിന്നും നേടിയ അത്ഭുത വിജയങ്ങളാല്‍ സമ്പത്തിന്റെ കൊടുമുടിയേറിയവന്‍. അദ്ദേഹത്തിന്റെ വിജയഗാഥകള്‍ മിക്കവര്‍ക്കും പരിചിതമാണ്. എന്നാല്‍ നഷ്ടത്തിന്റെ ചില കണക്കുകളും രാകേഷിന്റെ ബാലന്‍സ് ഷീറ്റിലുണ്ടെന്നതാണ് വാസ്തവം. അത്തരത്തില്‍ അദ്ദേഹത്തിന് പങ്കാളിത്തമുള്ള ഒരു കമ്പനിയുടെ ഓഹരിയില്‍ നിന്നും കഴിഞ്ഞ 2 മാസത്തിനിടെ നേരിടേണ്ടി വന്നത് 1,340 കോടി രൂപയുടെ നഷ്ടമാണ്.

സ്റ്റാര്‍ ഹെല്‍ത്ത്

സ്റ്റാര്‍ ഹെല്‍ത്ത്

രാജ്യത്ത് സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ ആരോഗ്യ ഇന്‍ഷുറന്‍സ് കമ്പനിയായ സ്റ്റാര്‍ ഹെല്‍ത്ത്. 2006-ല്‍ ചെന്നൈ ആസ്ഥാനമായാണ് തുടക്കം. ഇന്ത്യയിലെ ആരോഗ്യ ഇന്‍ഷുറന്‍സ് വിപണിയുടെ 16 ശതമാനത്തോളം കൈയാളുന്നത് സ്റ്റാര്‍ ഹെല്‍ത്താണ്. വ്യക്തിഗത അപകടം/ വിദേശയാത്ര, റീട്ടെയില്‍ ഇന്‍ഷുറന്‍സ്, ഗ്രൂപ്പ് ഇന്‍ഷുറന്‍സ് എന്നീ വിഭാഗങ്ങളിലായി വിവിധ രീതിയിലുള്ള ഇന്‍ഷുറന്‍സ് സേവനങ്ങളിലാണ് കമ്പനി കൂടുതലും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. രാകേഷ് ജുന്‍ജുന്‍വാലയ്ക്കും ഭാര്യ രേഖയ്ക്കും കൂടി സ്റ്റാര്‍ ഹെല്‍ത്തില്‍ 17.50 ശതമാനം ഓഹരികളാണ് കൈവശമുള്ളത്.

കരകയറാതെ ഓഹരി

കരകയറാതെ ഓഹരി

ഇക്കഴിഞ്ഞ ഡിസംബര്‍ 10-നായിരുന്നു ഐപിഒ നടപടികള്‍ പൂര്‍ത്തിയാക്കി സ്റ്റാര്‍ ഹെല്‍ത്തിന്റെ ലിസ്റ്റിങ്. ഇഷ്യൂ ചെയ്ത വിലയ്ക്കു താഴെയായിരുന്നു ഓഹരികളില്‍ വ്യാപാരം ആരംഭിച്ചത്. 870- 900 രൂപയായിരുന്നു ഓഹരി വില്‍പ്പനയ്ക്കായി കമ്പനി നിശ്ചയിച്ച വിലയെങ്കിലും 848 രൂപയിലായിരുന്നു ഓപ്പണ്‍ ചെയ്തത്. തുടര്‍ന്ന് 906 രൂപയിലേ്ക്ക ഉയര്‍ന്നെങ്കിലും തുടര്‍ ദിവസങ്ങളില്‍ ഓഹരി വില താഴേക്ക് പതിക്കുകയായിരുന്നു. രണ്ടു മാസത്തിന് ശേഷം 774 രൂപയിലേക്ക് സ്റ്റാര്‍ ഹെല്‍ത്ത് ഓഹരികളെത്തിയപ്പോള്‍ ജുന്‍ജുന്‍വാലയുടെ നഷ്ടം 1,340 കോടി രൂപയായി.

ജുന്‍ജുന്‍വാലയുടെ നഷ്ടം

ജുന്‍ജുന്‍വാലയുടെ നഷ്ടം

സ്റ്റോക്ക് എക്‌സചേഞ്ചുകളില്‍ നിന്നും ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ രാകേഷ് ജുന്‍ജുന്‍വാലയ്ക്ക് കമ്പനിയുടെ 10,07,53,935 ഓഹരികളാണ് കൈവശമുള്ളത്. അടച്ചുതീര്‍ത്ത ഓഹരി മൂലധനത്തിന്റെ 17.5 ശതമാനം പങ്കാളിത്തമുണ്ട്. എന്‍എസ്ഇയില്‍ ബുധനാഴ്ച ഓഹരികള്‍ ക്ലോസ് ചെയ്തിരിക്കുന്നത് 774.85 രൂപയിലാണ്. അതായത് ലിസ്റ്റിങ് ദിനത്തിലെ ക്ലോസിങ് നിലവാരത്തേക്കാള്‍ 132 രൂപ താഴെയാണ് നിലവില്‍ ഓഹരികളുള്ളത്. ഇത്തരത്തില്‍ കണക്കുകൂട്ടി നോക്കിയാല്‍, രണ്ടു മാസത്തിനിടെ ജുന്‍ജുന്‍വാലയുടെ നിക്ഷേപ മൂല്യത്തില്‍ നിന്നും 1,340 കോടി രൂപയാണ് അപ്രത്യക്ഷമായത്.

കയ്യില്‍ വയ്ക്കണോ വില്‍ക്കണോ

കയ്യില്‍ വയ്ക്കണോ വില്‍ക്കണോ ?

സ്റ്റാര്‍ ഹെല്‍ത്തിന്റെ (BSE: 543412, NSE: STARHEALTH) ഓഹരി വിലയുടെ ചാര്‍ട്ട് പരിശോധിച്ചാല്‍ അനുകൂല മേഖലയിലാണ് ഇപ്പോള്‍ നില്‍ക്കുന്നത്. ചെറിയ മുന്നേറ്റത്തിനുള്ള സാധ്യതയുണ്ട്. 730 രൂപ നിലവാരം ഓഹരിയുടെ ശക്തമായ സപ്പോര്‍ട്ട് മേഖലയാണ്. അതുപോലെ 840 രൂപ നിലവാരം പ്രതിരോധവും സൃഷ്ടിക്കും. അതിനാല്‍ ഓഹരി വില 755- 750 നിലവാരത്തിലേക്ക് എത്തുകയാണെങ്കില്‍ വാങ്ങാമെന്ന് ഐഐഎഫ്എല്‍ വൈസ് പ്രസിഡന്റ് അനുജ് ഗുപ്ത പറഞ്ഞു. 830- 840 രൂപ വരെ ലക്ഷ്യമിട്ട് ഈ ട്രേഡ് എടുക്കുകയാണെങ്കില്‍ സ്റ്റോപ് ലോസ് 730 രൂപ നിലവാരത്തില്‍ ക്രമീകരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

ശ്രദ്ധിക്കേണ്ട ഘടകം

ശ്രദ്ധിക്കേണ്ട ഘടകം

കോവിഡ് കാലത്ത് ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികളില്‍ ക്ലെയിം കൂടിയതാണ് 2021 സാമ്പത്തിക വര്‍ഷം കമ്പനി നഷ്ടത്തിലാകാന്‍ കാരണമായത്. (2021-ല്‍ ആകെ വരുമാനം- 5,446 കോടിയും നഷ്ടം- 825 കോടിയുമണ്) അതിനാല്‍ കോവിഡ് തരംഗം നീണ്ടുനില്‍ക്കുന്നത് കമ്പനിയുടെ സാമ്പത്തിക നിലയെ ബാധിക്കാം. ഇതിനോടൊപ്പം മേഖലയുമായി ബന്ധപ്പെട്ട് വരുന്ന പുതിയ സര്‍ക്കാര്‍ നയങ്ങളും നിയന്ത്രണങ്ങളുമൊക്കെ പ്രതികൂലമായി ബാധിക്കാം. അതേസമയം, രാജ്യത്തെ 10 ശതമാനം ജനങ്ങളിലേക്ക് മാത്രമേ ഇന്‍ഷുറന്‍സ് സേവനങ്ങള്‍ എത്തിയിട്ടുള്ളൂ എന്നത് ഭാവിയിലെ വളര്‍ച്ച സാധ്യതയെയും സൂചിപ്പിക്കുന്നു.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ റിസര്‍ച്ച് റിപ്പോര്‍ട്ടുകളെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിനുമായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X