ഓഹരി വിപണിയില്‍ വിജയം വരിച്ച പ്രമുഖ നിക്ഷേപകരുടെ പോര്‍ട്ട്ഫോളിയോ പിന്തുടരുന്ന റീട്ടെയില്‍ നിക്ഷേപകര്‍ ഏറെയുണ്ട്. കമ്പനിയുടെ അടിസ്ഥാനപരവും സാമ്പത്തികവുമായ കാര്യങ്ങളും ഭാവി സാധ്യതകളുമൊക്കെ നോക്കി തികച്ചും ശാസ്ത്രീയ സമീപനമാവും ഇക്കൂട്ടര്‍ നക്ഷേപത്തിനായി സ്വീകരിക്കുകയെന്ന വിശ്വാസമാണ് സാധാരണക്കാരെ പിന്തുടരാന് പ്രേരിപ്പിക്കുന്ന ഘടകം.
ഇത്തരത്തില്‍ ഏറെ ആരാധകവൃന്ദം സ്വന്തമായുള്ള പ്രമുഖ നിക്ഷേപകനാണ് വിജയ് കേദിയ. അദ്ദേഹത്തിന് പങ്കാളിത്തമുള്ള ഒരു സ്മോള്‍ കാപ് കമ്പനിയുടെ ഓഹരി വിഹിതം സംബന്ധിച്ച സെപ്റ്റംബര്‍ പാദത്തിലെ റിപ്പോര്‍ട്ടിന്റെ വിശദാംശമാണ് താഴെ ചേര്‍ക്കുന്നത്.
അഫോര്‍ഡബിള്‍ റോബോട്ടിക്
വ്യാവസായിക മേഖലയിലെ വിവിധതരം യന്ത്രവത്കരണ പ്രവര്‍ത്തനങ്ങള്‍ കരാര്‍ അടിസ്ഥാനത്തില്‍ പൂര്‍ത്തീകരിച്ച് നല്കുന്ന കമ്പനിയാണ് അഫോര്‍ഡബിള്‍ റോബോട്ടിക് & ഓട്ടോമേഷന്‍ ലിമിറ്റഡ്. 2005-ലാണ് തുടക്കം. ലൈന്‍ ഓട്ടോമേഷന്‍, അസംബ്ലി ലൈന്‍, കണ്‍വേയര്‍, റോബോട്ടിക് ഇന്സ്പെക്ഷന് സ്റ്റേഷന്, പിക് & പ്ലേസ് സിസ്റ്റംസ്, ഓട്ടോ അസംബ്ലി സ്റ്റേഷന്, റോബോട്ടിക് വെല്‍ഡിങ് സെല്‍ ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. മള്‍ട്ടിലെവല്‍ കാര്‍ പാര്‍ക്കിങ് സംവിധാനം സജ്ജമാക്കുന്നതില്‍ മുന്‍പന്തിയിലാണ് കമ്പനിയുടെ സ്ഥാനം.
ഓഹരി വിശദാംശം
നിലവില്‍ അഫോര്‍ഡബിള്‍ റോബോട്ടിക് & ഓട്ടോമേഷന്റെ വിപണി മൂല്യം 144 കോടിയാണ്. പ്രതിയോഹരി ബുക്ക് വാല്യൂ 47.42 രൂപ നിരക്കിലും പിഇ അനുപാതം 61 മടങ്ങിലുമാണുള്ളത്. അതേസമയം അഫോര്‍ഡബിള്‍ റോബോട്ടിക് & ഓട്ടോമേഷന്റെ (BSE : 541402) ആകെ ഓഹരികളില്‍ 61.48 ശതമാനവും പ്രമോട്ടര്‍ ഗ്രൂപ്പിന്റെ കൈവശമാണ്. ബാക്കിയുള്ള 38.53 ശതമാനം ഓഹരികള്‍ റീട്ടെയില്‍ നിക്ഷേപകരുടെ പക്കലുമുണ്ട്. സമീപകാലത്ത് ഡിവിഡന്റ് നല്‍കിയതിന്റെ രേഖകളില്ല.
സാമ്പത്തികം
കഴിഞ്ഞ 3 വര്‍ഷ കാലയളവില്‍ അഫോര്‍ഡബിള്‍ റോബോട്ടിക് & ഓട്ടോമേഷന്‍ കമ്പനിയുടെ വരുമാനത്തില്‍ ഇടിവൊന്നുമില്ലെങ്കിലും അറ്റാദായം 22 ശതമാനം താഴ്ന്നിട്ടുണ്ട്. അതുപോലെ അഫോര്‍ഡബിള്‍ റോബോട്ടിക് & ഓട്ടോമേഷന്റെ ഓഹരിയിന്മേലുള്ള ആദായം 5 ശതമാനവും മൂലധന വിനിയോഗത്തിന്മേലുള്ള ആദായം 7 ശതമാനം നിരക്കിലുമാണ്. ശരാശരിയിലും താഴ്ന്ന നിലവാരമാണിത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ വരുമാനം 81 കോടിയും അറ്റാദായം 2 കോടിയുമാണ്.
ഓഹരി വില ചരിത്രം
അതേസമയം 3 ശതമാനത്തോളം നഷ്ടത്തില്‍ 142 രൂപയിലായിരുന്നു അഫോര്‍ഡബിള്‍ റോബോട്ടിക് & ഓട്ടോമേഷന്‍ ഓഹരിയുടെ ഇന്നത്തെ ക്ലോസിങ്. 52 ആഴ്ച കാലയളവില്‍ ഓഹരിയുടെ ഉയര്‍ന്ന നിലവാരം 1,027 രൂപയും താഴ്ന്ന വില 607 രൂപയുമാണ്. കഴിഞ്ഞ മൂന്ന് മാസക്കാലയളവില്‍ ഈ ഓഹരിയിലെ നഷ്ടം 10 ശതമാനമാണെങ്കിലും 2022-ല്‍ ഇതുവരെയായി 21 ശതമാനം നേട്ടം സമ്മാനിക്കാന്‍ സാധിച്ചു.
കോവിഡ് തിരിച്ചടിക്കിടെ 2020 മേയില്‍ അഫോര്‍ഡബിള്‍ റോബോട്ടിക് & ഓട്ടോമേഷന്‍ ഓഹരിയുടെ വില 20.50 രൂപയിലേക്ക് കൂപ്പുകുത്തിയിരുന്നു. അവിടെ നിന്നും 600 ശതമാനത്തോളം നേട്ടത്തിലാണ് ഓഹരി തുടരുന്നത്.
വിജയ് കേദിയ
സെപ്റ്റംബര്‍ പാദത്തിനൊടുവില്‍ അഫോര്‍ഡബിള്‍ റോബോട്ടിക് & ഓട്ടോമേഷന്‍ പുറത്തുവിട്ട രേഖകള്‍ പ്രകാരം പ്രമുഖ നിക്ഷേപകന് വിജയ് കേദിയ, കമ്പനിയിലെ ഓഹരി പങ്കാളിത്തം കുറച്ചിട്ടുണ്ട്. സെപ്റ്റംബറില്‍ കേദിയയുടെ കൈവശം 12,47,200 ഓഹരികളാണ് കൈവശമുള്ളത്. കമ്പനിയുടെ 12.25 ശതമാനം ഓഹരി വിഹിതം. അതേസമയം ജൂണ്‍ പാദത്തിനൊടുവില്‍ കേദിയയുടെ കൈവശം 14,40,000 ഓഹരികളാണ് ഉണ്ടായിരുന്നത്. അതായത്, ജൂലൈ- സെപ്റ്റംബര്‍ കാലയളവിനിടെ വിജയ് കേദിയ 1,92,800 ഓഹരികള്‍ (1.90 % വിഹിതം) വിറ്റൊഴിവാക്കിയെന്ന് സാരം.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications