സമീപകാലത്ത് നിക്ഷേപകര്‍ക്ക് സമ്മാനിച്ച നേട്ടങ്ങളുടെ പേരില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നവയാണ് അദാനി ഗ്രൂപ്പ് ഓഹരികള്‍. കോവിഡ് പ്രതിസന്ധിക്ക് ശേഷം വിപണി കുതിച്ചുയര്‍ന്ന ഘട്ടത്തില്‍ എല്ലാ അദാനി ഗ്രൂപ്പ് ഓഹരികളും നിക്ഷേപകര്‍ക്ക് കൈനിറയും നേട്ടം സമ്മാനിച്ചിരുന്നു. ഇതില്‍ ചില ഓഹരികള്‍ തിരുത്തല്‍ നേരിട്ടെങ്കിലും മറ്റുള്ള അദാനി ഓഹരികള്‍ ചാഞ്ചാട്ട വിപണിയിലും താരതമ്യേന സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവെയ്ക്കുന്നു.
ഇതിനിടെ അദാനി ഗ്രൂപ്പിലെ 3 പ്രധാന ഓഹരികള്‍ ഈയാഴ്ചയില്‍ നിക്ഷേപകര്‍ക്ക് ലാഭവിഹിതം നല്കുന്നു. 2021-22 സാമ്പത്തിക വര്‍ഷത്തെ അന്തിമ ലാഭവിഹിതമാണ് കൈമാറുന്നത്. ഓഹരിയൊന്നിന് 25 ശതമാനം മുതല്‍ 250 ശതമാനം വരെയുള്ള ലാഭവിഹിതമാവും നല്‍കുക. ഇതിനുള്ള റെക്കോഡ് തീയതി ജൂലൈ 15-നും എക്സ് ഡിവിഡന്റ് തീയതി 14-നുമായാണ് നിശ്ചയിച്ചിരിക്കുന്നത്. അതേസമയം ഈ ഓഹരികളില്‍ 2 എണ്ണം 3 വര്‍ഷക്കാലയളവിലും ഒരെണ്ണം 5 വര്‍ഷത്തിനിടയിലും 1,000 ശതമാനം നേട്ടം നിക്ഷേപകര്‍ക്ക് നല്‍കിയിട്ടുണ്ട്.
അദാനി എന്റര്‍പ്രൈസസ്
അദാനി ഗ്രൂപ്പിന്റെ അഭിമാനക്കമ്പനിയും രാജ്യത്തെ വലിയ വ്യവസായ സ്ഥാപനങ്ങളിലൊന്നുമാണ് അദാനി എന്റര്‍പ്രൈസസ്. ഏറ്റവും വേഗത്തില്‍ വളരുന്ന വൈവിധ്യവത്കരിക്കപ്പെട്ട കമ്പനിയുമാണിത്. കല്‍ക്കരിയുടെ ഖനനവും വിതരണവും സോളാര്‍ പാനല്‍ നിര്‍മാണവും മുതല്‍ ഭക്ഷ്യഎണ്ണ സംസ്കരണം വരെയുള്ള സംരംഭങ്ങള്‍ കമ്പനിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്നു.
അതേസമയം ഓഹരിയൊന്നിന് 1.00 രൂപ വീതം (100 %) അന്തിമ ലാഭവിഹിതമാണ് അദാനി എന്റര്‍പ്രൈസസ് (BSE: 512599, NSE : ADANIENT) നല്‍കുന്നത്. തിങ്കളാഴ്ച 3.50 ശതമാനം ഉയര്‍ന്ന് 2,373 രൂപയിലായിരുന്നു ഓഹരിയുടെ ക്ലോസിങ്.
അദാനി പോര്‍ട്ട്സ്
രാജ്യത്തെ ഏറ്റവും വലിയ വാണിജ്യ തുറമുഖ കമ്പനിയാണ് അദാനി പോര്‍ട്ട്സ് & സ്പെഷ്യല്‍ എക്കണോമിക് സോണ്‍ ലിമിറ്റഡ്. ഇന്ത്യയിലെ 25 ശതമാനം കണ്ടെയ്നര്‍ നീക്കവും കമ്പനി കൈകാര്യം ചെയ്യുന്നു. അതേസമയം പ്രതിയോഹരി 5.00 രൂപ വീതം (250 %) അന്തിമ ലാഭവിഹിതമാണ് അദാനി പോര്‍ട്ട്സ് (BSE: 532921, NSE : ADANIPORTS) നല്‍കുന്നത്.
ഇപ്പോള്‍ നല്കുന്നവയില് ഏറ്റവും ഉയര്‍ന്ന ലാഭവിഹിതം കൈമാറുന്ന അദാനി ഗ്രൂപ്പ് കമ്പനിയാണിത്. തിങ്കളാഴ്ച 2 ശതമാനത്തോളം ഉയര്‍ന്ന് 729 രൂപയിലായിരുന്നു ഓഹരി വ്യാപാരം അവസാനിപ്പിച്ചത്.
അദാനി ടോട്ടല്‍ ഗ്യാസ്
അദാനി ഗ്രൂപ്പിന്റേയും ഫ്രാന്‍സിലെ ടോട്ടല്‍ ഏജന്‍സീസിന്റേയും സംയുക്ത സംരംഭമാണ് അദാനി ടോട്ടല്‍ ഗ്യാസ്. പരിസ്ഥിതി സൗഹൃദ ഇന്ധനങ്ങളായ പൈപ്ഡ് നാച്ചുറല്‍ ഗ്യാസ്, കംപ്രസ്ഡ് നാച്ചുറല്‍ ഗ്യാസ് വിഭിഗങ്ങളിലെ മുന്‍നിര കമ്പനിയാണിത്.
അതേസമയം ഓഹരിയൊന്നിന് 0.25 രൂപ (25 %) അന്തിമ ലാഭവിഹിതമാണ് അദാനി ടോട്ടല്‍ ഗ്യാസ് (BSE: 542066, NSE : ATGL) നല്‍കുന്നത്. ഇതിനുള്ള റെക്കോഡ് തീയതി മറ്റ് രണ്ട് കമ്പനികളേയും പോലെ ജൂലൈ 15-നാണ് നിശ്ചയിച്ചിരിക്കുന്നത്. ഇന്ന് 7 ശതമാനത്തോളം കുതിച്ചുയര്‍ന്ന് 2,717 രൂപയിലാണ് ഓഹരിയുടെ ക്ലോസിങ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലേയും മ്യൂച്ചല്‍ ഫണ്ടിലേയും നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

എച്ച്ഡിഎഫ്സി ബാങ്ക് ഓഹരികളിൽ വില്പന സമ്മർദ്ദം; ബ്രോക്കറേജ് സ്ഥാപനങ്ങൾ ടാർഗെറ്റ് വില വെട്ടിക്കുറച്ചു, നിക്ഷേപകർ എന്ത് ചെയ്യണം?

തിങ്കളാഴ്ച വിപണിയിൽ വൻ മാറ്റങ്ങൾ? എസ്.ബി.ഐയും എച്ച്.എ.എല്ലും കുതിക്കുമോ? അറിയേണ്ടതെല്ലാം

റിലയൻസ് ക്യു1 ഫലങ്ങൾ ഇന്ന്: വിപണിയുടെ ഗതി മാറ്റുമോ ഈ കണക്കുകൾ?

അമൃത് ഭാരത് സ്റ്റേഷൻ പദ്ധതി: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർക്ക് മുന്നറിയിപ്പുമായി വിപണി

റൈറ്റ്സ് നിക്ഷേപകർ ശ്രദ്ധിക്കുക: ഓഗസ്റ്റ് 4-ലെ ബോർഡ് യോഗത്തിൽ ഡിവിഡന്റ് പ്രഖ്യാപനത്തിന് സാധ്യത

ബജാജ് ഓട്ടോയുടെ കുതിപ്പ്: ബ്രോക്കറേജ് സ്ഥാപനങ്ങൾ ലക്ഷ്യവില ഉയർത്തി, നിക്ഷേപകർക്ക് ഇനി എന്ത്?

സ്വരാജ് എൻജിൻസ് ബോർഡ് മീറ്റിംഗ്: ട്രാക്ടർ വിപണിയുടെ ഗതി മാറ്റുന്ന നിർണ്ണായക തീരുമാനങ്ങൾ വരുന്നു?

ബജാജ് ഓട്ടോ, ടിവിഎസ് ഒന്നാം പാദ ഫലങ്ങൾ: നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക മാറ്റങ്ങൾ ഇവയാണ്

സോട്ടെഫിൻ ഭാരത്, ഗൾഫ് ലോയ്ഡ്സ് ഐപിഒ: നിക്ഷേപകർക്ക് മുന്നറിയിപ്പുമായി വിപണി, അറിയേണ്ടതെല്ലാം

ക്രൂഡ് ഓയിൽ വില കുതിക്കുന്നു; ഇന്ത്യൻ ഓട്ടോ ഓഹരികളിൽ വൻ ഇടിവിന് സാധ്യതയോ?

കാലിബർ മൈനിംഗ് ഐപിഒ: അവസാന മണിക്കൂറുകളിൽ നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ



Click it and Unblock the Notifications