കാശെറിഞ്ഞ് അദാനി, ഓഹരികളില്‍ വന്‍കുതിപ്പ് — പുരികം ചുളിച്ച് സിമന്റ് കമ്പനികള്‍, തകര്‍ച്ച

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വമ്പന്‍ കരുനീക്കങ്ങള്‍ നടത്തുകയാണ് ഗൗതം അദാനി. സിമന്റ് വ്യവസായത്തില്‍ കാലുറപ്പിക്കുകയാണ് ഇദ്ദേഹത്തിന്റെ പുതിയ ലക്ഷ്യം. സ്വിറ്റ്‌സര്‍ലണ്ടിലെ സിമന്റ് ഭീമന്മാരായ ഹോള്‍സിം ഗ്രൂപ്പിന്റെ കയ്യില്‍ നിന്നും അംബുജ സിമന്റിനെയും എസിസിയെയും അദാനി വാങ്ങിയത് ഈ ഉദ്ദേശ്യം വെച്ചുതന്നെ. 10.5 ബില്യണ്‍ ഡോളറിന്റേതാണ് കരാര്‍. അദാനി ഗ്രൂപ്പിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഏറ്റെടുക്കലാണിത്.

കടന്നുവരവ്

നടപ്പു വര്‍ഷം വിശാല വിപണിയില്‍ 11 ശതമാനം ഇടിവുണ്ടായിട്ടും അദാനിയുടെ സമ്പത്ത് 22.90 ബില്യണ്‍ ഡോളറില്‍ നിന്നും 99.5 ബില്യണ്‍ ഡോളറിലേക്ക് ഉയര്‍ന്നെന്ന കാര്യം ഇവിടെ പ്രത്യേകം ഓര്‍ക്കണം. കൈമാറ്റം പൂര്‍ണമാവുന്നതോടെ ഇന്ത്യയിലെ രണ്ടാമത്തെ സിമന്റ് ഉത്പാദകരായി അദാനി ഗ്രൂപ്പ് മാറും.

സിമന്റ് രംഗത്ത് കുറഞ്ഞ ചിലവിലുള്ള ബ്രൗണ്‍-ഫീല്‍ഡ് വിപുലീകരണ അവസരങ്ങള്‍ മുതലെടുക്കാന്‍ അദാനി ഗ്രൂപ്പിന് കഴിയുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ നിഗമനം. വാര്‍ഷികാടിസ്ഥാനത്തില്‍ 100 മെഗാടണ്‍ ഉത്പാദനം കൈവരിക്കാന്‍ അദാനി ഗ്രൂപ്പ് എല്ലാ വഴികളും തേടും.

അപ്പർ സർക്യൂട്ട്

എന്തായാലും തിങ്കളാഴ്ച്ച പോസിറ്റീവ് വികാരമാണ് അദാനി സ്‌റ്റോക്കുകള്‍ ഒന്നടങ്കം പുലര്‍ത്തിയത്.

അദാനി പവര്‍ 5 ശതമാനം അപ്പര്‍ സര്‍ക്യൂട്ടുമായി 267.35 രൂപയിലെത്തി. അദാനി ഗ്രീനിലും കാണാം 5 ശതമാനത്തിലധികം നേട്ടം. രാവിലെ 2,234 രൂപയില്‍ ഇടപാടുകള്‍ ആരംഭിച്ച കമ്പനി ഏറെ വൈകാതെ 2,300 രൂപയിലേക്ക് കാലെടുത്തുവെച്ചു.

അദാനി എന്റര്‍പ്രൈസസും (2,110.85 രൂപ) അദാനി ട്രാന്‍സ്മിഷനും (2,255.65 രൂപ) അദാനി വില്‍മറും (584 രൂപ) 2 ശതമാനത്തിലധികം ഉയര്‍ച്ച കയ്യടക്കി. അദാനി ടോട്ടല്‍ ഗ്യാസ് ഓഹരികളും 1.30 ശതമാനം നേട്ടത്തിലാണ് ഇടപാടുകള്‍ നിര്‍ത്തിയത്.

Also Read: ഇന്‍ഡസ് ടവേഴ്‌സ്, എസ്ബിഐ, ടാറ്റ മോട്ടോര്‍സ് ഓഹരികളില്‍ നിക്ഷേപകര്‍ക്ക് പയറ്റാം ഈ 'പൊടിക്കൈ'Also Read: ഇന്‍ഡസ് ടവേഴ്‌സ്, എസ്ബിഐ, ടാറ്റ മോട്ടോര്‍സ് ഓഹരികളില്‍ നിക്ഷേപകര്‍ക്ക് പയറ്റാം ഈ 'പൊടിക്കൈ'

 
സിമന്റ് കമ്പനികൾ

ഇതേസമയം, മറ്റു പ്രധാന സിമന്റ് കമ്പനികളുടെ ഓഹരി വില തിങ്കളാഴ്ച്ച താഴേക്ക് പോവുകയാണുണ്ടായത്. അള്‍ട്രാടെക്ക് സിമന്റ് ഓഹരികള്‍ 3 ശതമാനത്തിനരികെ തകര്‍ച്ച അറിയിച്ചു. 6,194 രൂപയില്‍ തുടങ്ങിയ ഓഹരി വ്യാപാരം 6,018 രൂപയിലാണ് കമ്പനി നിര്‍ത്തിയത്. ശ്രീ സിമന്റിലും കാണാം 2.48 ശതമാനം വിലയിടിവ് (22,005 രൂപ). എന്നാല്‍ മറ്റൊരു പ്രമുഖ സിമന്റ് നിര്‍മാതാക്കളായ ഡാല്‍മിയ ഭാരത് 1.78 ശതമാനം നേട്ടത്തിലാണ് ദിനം പൂര്‍ത്തിയാക്കിയത് (1,433.10 രൂപ).

റീറേറ്റിങ്

'അള്‍ട്രാടെക്കുമായി താരതമ്യം ചെയ്യുമ്പോള്‍ എസിസി, അംബുജ കമ്പനികളുടെ സംയോജിത വാല്യുവേഷന്‍ ആകര്‍ഷകമാണ്. എസിസി, അംബുജ സിമന്റ് കമ്പനികളുടെ രണ്ടിരട്ടി വലുപ്പമുണ്ട് അള്‍ട്രാടെക്കിന്. മുന്നോട്ട് എസിസി, അംബുജ കമ്പനികളുടെ റീറേറ്റിങ്ങിന് സാധ്യതയേറെയാണ്', ടിസിജി എഎംസിയുടെ സിഐഒയും എംഡിയുമായ ചാക്രി ലോകപ്രിയ അഭിപ്രായപ്പെടുന്നു.

Also Read: വിപണി നീക്കം മുന്‍കൂട്ടി കാണാന്‍ സാമ്പത്തിക സ്ഥിതിവിവര കണക്കുകളെ എങ്ങനെ വ്യാഖ്യാനിക്കണം?Also Read: വിപണി നീക്കം മുന്‍കൂട്ടി കാണാന്‍ സാമ്പത്തിക സ്ഥിതിവിവര കണക്കുകളെ എങ്ങനെ വ്യാഖ്യാനിക്കണം?

 
സംശയം

അദാനിയുടെ കടന്നുവരവിനെ സിമന്റ് വ്യവസായം പുരികമുയര്‍ത്തിയാണ് നോക്കുന്നത്. എന്നാല്‍ സിമന്റ് ബിസിനസിലേക്ക് വമ്പന്‍ തുക ചെലവഴിച്ചുള്ള അദാനി ഗ്രൂപ്പിന്റെ രംഗപ്രവേശം സെക്ടറിലെ വളര്‍ച്ചാസാധ്യത പറഞ്ഞുവെയ്ക്കുന്നുണ്ട്. ഇതേസമയം, അടുത്ത അഞ്ച് വര്‍ഷം കൊണ്ട് ഉത്പാദനം ഇരട്ടിയാക്കുക എളുപ്പമായിരിക്കില്ലെന്ന് സിമന്റ് വ്യവസായ വിദഗ്ധനായ സഞ്ജയ് ലാഡിവാല പറയുന്നു.

സാധ്യത

'70,000 ടണ്ണിനടത്തുള്ള ഉത്പാദനത്തെ കുറിച്ചാണ് നാം സംസാരിക്കുന്നത്. തമാശയല്ലിത്. അസംസ്‌കൃത വസ്തുക്കുളുടെ സമാഹരണം, ഉത്പാദന പ്രക്രിയ, ചരക്കുനീക്കം തുടങ്ങിയ ഘടകങ്ങള്‍ മുഖവിലയ്‌ക്കെടുത്താല്‍ അഞ്ച് വര്‍ഷം കൊണ്ട് ഉത്പാദനശേഷി ഇരട്ടിയാക്കാന്‍ അദാനിക്ക് കഴിയുമോയെന്ന കാര്യം സംശയമാണ്. മുന്‍കാലങ്ങളില്‍ ആരും ഈ മാതൃകയില്‍ വിപുലീകരണം നടത്തിയിട്ടില്ല', ലാഡിവാല സൂചിപ്പിക്കുന്നു.

Also Read: 'ഉരച്ചു നോക്കിയാലറിയാം മാറ്റ്'; ചാഞ്ചാട്ടത്തിനിടെ ഓഹരി തെരഞ്ഞെടുക്കുന്നതിനുള്ള 5 നിയമങ്ങള്‍Also Read: 'ഉരച്ചു നോക്കിയാലറിയാം മാറ്റ്'; ചാഞ്ചാട്ടത്തിനിടെ ഓഹരി തെരഞ്ഞെടുക്കുന്നതിനുള്ള 5 നിയമങ്ങള്‍

 
അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.

English summary

Adani Group Acquires ACC And Ambuja Cements From Holcim; Adani Group Shares Rally High On Monday

Adani Group Acquires ACC And Ambuja Cements From Holcim; Adani Group Shares Rally High On Monday. Read in Malayalam.
Story first published: Monday, May 16, 2022, 16:01 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X