അദാനി വെറെ ലെവലാണ്! ജന്മദിനത്തില്‍ 60,000 കോടി രൂപ ദാനം നൽകുമെന്ന് പ്രഖ്യാപനം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ലോകശ്രദ്ധ കവരുന്ന പ്രഖ്യാപനവുമായി ഏഷ്യയിലെ ഏറ്റവും ധനികനെന്ന് കണക്കാക്കപ്പെടുന്ന ഇന്ത്യന്‍ വ്യവസായി ഗൗതം അദാനി രംഗത്തെത്തി. പിതാവിന്റെ നൂറാം ജന്മവാര്‍ഷികം പ്രമാണിച്ചും തന്റെ 60-ാം ജന്മദിന സമ്മാനമായും 60,000 (770 കോടി ഡോളര്‍) കോടി രൂപ സാമൂഹിക സേവന പ്രവര്‍ത്തനങ്ങള്‍ക്കായി സംഭാവന ചെയ്യുമെന്ന് അറിയിച്ചു. ഇന്നു വൈകിട്ട് 6 മണിയോടെ അദാനിയുടെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് തീരുമാനം ലോകത്തെ അറിയിച്ചത്. ജൂണ്‍ 24 വെള്ളിയാഴ്ചയാണ് ഗൗതം അദാനിയുടെ ജന്മദിനം.

 

 

അദാനി വെറെ ലെവലാണ്! ജന്മദിനത്തില്‍ 60,000 കോടി രൂപ ദാനം നൽകുമെന്ന് പ്രഖ്യാപനം

ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, സാങ്കേതിക നൈപുണ്യ വികസനം എന്നീ മേഖലകളില്‍ വിവിധ പദ്ധതികള്‍ നടപ്പാക്കുന്നതിനായിരിക്കും സംഭാവന തുക ചെലവഴിക്കുന്നത്. ഇതിനായി വിഷയങ്ങളില്‍ പ്രഗാത്ഭ്യം തെളിയിച്ചവരെ ഉള്‍ക്കൊള്ളിച്ചുള്ള മൂന്ന് സമിതികള്‍ രൂപീകരിക്കും. ഗ്രാമപ്രദേശങ്ങളെ മുന്‍നിര്‍ത്തിയായിരിക്കും പദ്ധതികള്‍ വിഭാവനം ചെയ്യുകയെന്നും അദാനി വ്യക്തമാക്കി. 60,000 കോടിയുടെ ജീവകാരുണ്യ ഫണ്ട് കൈകാര്യം ചെയ്യുന്നത് അദാനിയും കുടുംബവും ഉള്‍പ്പെട്ട അദാനി ഫൗണ്ടേഷനാണെന്നും രാജ്യാന്തര മാധ്യമമായ ബ്ലൂംബര്‍ഗിനെ ഉദ്ധരിച്ചു ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

 

ഇന്ത്യന്‍ കോര്‍പ്പറേറ്റ് ചരിത്രത്തിൽ ഒറ്റയടിക്കുള്ള ഏറ്റവും വലിയ ജീവകാരുണ്യ സംഭാവനയായി ഇത് അടയാളപ്പെടുത്തും. നിലവില്‍ അദാനിക്ക് 9,200 കോടി ഡോളറിന്റെ ആസ്തിയുണ്ടെന്നാണ് വിലയിരുത്തല്‍. ഇതില്‍ നിന്നും 770 കോടി ഡോളര്‍ സാമൂഹിക ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കു നല്‍കുമെന്നാണ് അറിയിച്ചിരിക്കുന്നത്. വാറന്‍ ബഫെറ്റ്, ബില്‍ഗേറ്റ്‌സ്, മാര്‍ക്ക് സക്കര്‍ബര്‍ഗ് തുടങ്ങിയ രാജ്യാന്തര സംരംഭകരുടേയും ശതകോടീശ്വരന്മാരുടെയും പാത പിന്തുടര്‍ന്നാണ് ഇത്രയും വലിയ തുക സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്കായി അദാനി സംഭാവന നല്‍കുന്നത്.

1988-ല്‍ ഒരു ചെറിയ കാര്‍ഷികോത്പന്ന വ്യാപാര സ്ഥാപനവുമായി ബിസിനസ് രംഗത്തേക്ക് കടന്നുവന്ന അദാനി ഗ്രൂപ്പ് ഇന്ന് രാജ്യത്തെ വമ്പന്‍ വ്യവസായ സാമ്രാജ്യമായി പന്തലിച്ചു. റിലയന്‍സിനും ടാറ്റയ്ക്കും പിന്നാലെ 10,000 കോടി ഡോളറിലധികം വിപണി മൂല്യമുള്ള ബിസിനസ് ഗ്രൂപ്പായും അദാനി വളര്‍ന്നു. കല്‍ക്കരി വ്യാപാരം, ഖനനം, ലോജിസ്റ്റിക്സ്, എഫ്എംസിജി, ഊര്‍ജോത്പാദനം- പ്രസരണം/ വിതരണം, വിമാനത്താവള നിര്‍മ്മാണം/ നടത്തിപ്പ്, ഡാറ്റാ സെന്ററുകള്‍, സിമന്റ് തുടങ്ങിയ ഒട്ടുമിക്ക അടിസ്ഥാന വ്യവസായ, വാണിജ്യ മേഖലകളിലെല്ലാം അദാനി ഗ്രൂപ്പിന് വമ്പന്‍ സംരംഭങ്ങളുണ്ട്.

അതേസമയം ഗൗതം അദാനിയുടെ ആത്മകഥ ഈ വര്‍ഷം ഒക്ടോബറില്‍ പുറത്തിറങ്ങും. ബുക്ക് പ്രസിദ്ധീകരിക്കുന്ന പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസ് പബ്ലിഷേഴ്‌സാണ് ഇക്കാര്യം അറിയിച്ചത്. അദാനി ഗ്രൂപ്പ് സ്ഥാപകന്റെ ജീവിതവുമായി ബന്ധപ്പെട്ട് പുറത്തറിയാത്ത അധ്യായങ്ങളാവും ആത്മകഥയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത് എന്നാണ് സൂചന. 'ഗൗതം അദാനി: ദ് മാന്‍ ഹു ചേഞ്ച്ഡ് ഇന്ത്യ' എന്നാണ് ആത്മകഥയ്ക്ക് പേരിട്ടിരിക്കുന്നത്. പ്രമുഖ മാധ്യമ പ്രവര്‍ത്തകനായ ആര്‍എന്‍ ഭാസ്‌കറാണ് പുസ്തകത്തിന്റെ രചയിതാവ്.

Read more about: news
English summary

Adani Group: Billionaire Gautam Adani Offers 60000 Crores For Charity Work Biggest Contribution By Indian Corporate

Adani Group: Billionaire Gautam Adani Offers 60000 Crores For Charity Work Biggest Contribution By Indian Corporate
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X