1988 ൽ ചരക്ക് വ്യാപാര രംഗത്തുള്ള കമ്പനിയായ തുടങ്ങിയ അദാനി ഗ്രൂപ്പിനെ ഇന്നത്തെ നിലയ്ക്കുള്ള സാമ്രാജ്യമായി വളർത്തിയെടുക്കുന്നതിലെ ബുദ്ധികേന്ദ്രം സ്ഥാപകനായ ഗൗതം അദാനിയുടേതാണ്. ചരക്ക് കൈമാറ്റത്തിൽ തുടങ്ങിയ ആപ്പിൾ തൊട്ട് എയർപോർട്ട് ബിസിനസ് വരെ നീളുന്ന സാമ്രാജ്യം ഗൗതം അദാനി കെട്ടിപൊക്കി. രാജ്യത്തെ ഏറ്റവും വലിയ തുറമുഖ ശ്രംഖല ഇന്ന് അദാനിക്ക് സ്വന്തം.
അടുത്ത 10 വർഷത്തിനുള്ളിൽ 7 ലക്ഷം കോടി രൂപ ചെലവാക്കിയുള്ള വികസനം നടത്തുമെന്നാണ് അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിയുടെ പ്രഖ്യാപനം. അദാനിയുടെ ബുദ്ധിയിൽ തെളിയുന്നത് എന്താണ്. വിശദമായി നോക്കാം.
7 ലക്ഷം കോടിയുടെ പദ്ധതി
വരുന്ന 10 വര്‍ഷം കൊണ്ട് അദാനി ഗ്രൂപ്പ് 7 ലക്ഷം കോടി രൂപ നിക്ഷേപിക്കുമെന്നാണ് കഴിഞ്ഞ ദിവസം അദാനി ഗ്രൂപ്പ് ചെയര്മാന് ഗൗതം അദാനി വിശദമാക്കിയത്. അദാനി ഗ്രൂപ്പിനെ രാജ്യത്തെ അടിസ്ഥാന സൗകര്യ രംഗത്ത് ഒന്നാമത് എത്തിക്കുന്ന ബൃഹത് പദ്ധതിയുടെ ഏകദേശ വിവരങ്ങളും അദാനി വിശദമാക്കിയിട്ടുണ്ട്. അദാനി ഗ്രൂപ്പിന്റെ ആപ്പിള്‍ മുതല്‍ എയര്‍പോര്‍ട്ട് വരെയുള്ള ബിസിനസ് ഇടങ്ങള്‍ പ്രകൃതി സൗഹൃദമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് ഗൗതം അദാനി എക്സിലിട്ട് കുറിപ്പില്‍ വിശദമാക്കി.

അദാനി പോർട്ട് പച്ച തെളിക്കും
ഫ്ളാഗ്ഷിപ്പ് കമ്പനിയായ അദാനി എന്റര്‍പ്രൈസിന് കീഴില്‍ മൈനിംഗ്, എയര്‍പോര്‍ട്ട്, ഡിഫെന്‍സ്, എയറോസ്പേസ്, സോളര്‍, റോഡ്, മെട്രോ, റെയില്‍ ഡാറ്റ സെന്റര്‍, റിസോഴ്സ് മാനേജ്മെന്റ് ബിസിനസുകള്‍ നടക്കുന്നുണ്ട്. അദാനി ഗ്രൂപ്പിന്റെ തുറമുഖ ബിസിനസ് ഹരിത പാതയിലാണ്.
''2025 മുതല്‍ കാര്‍ബണ്‍ ന്യൂട്രല്‍ തുറമുഖ പ്രവര്‍ത്തനങ്ങള്‍ക്കായി ഞങ്ങള്‍ ഒരു ദേശിയ മാനദണ്ഡം സ്ഥാപിക്കും. 2040 ഓടെ അദാനി പോര്‍ട്സ് ആന്‍ഡ് സ്പെഷ്യല്‍ ഇക്കണോമിക് സോണ്‍ കാര്‍ബണ്‍ പുറന്തള്ളല്‍ നെറ്റ് സീറോ ആക്കി മാറ്റും'' എന്നാണ് ഗൗതം അദാനി വിശദമാക്കിയത്.
ഇതിനായി എല്ലാ ക്രെയിനുകളും വൈദ്യുതീകരിക്കുകയും ഡീസല്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന എല്ലാ ഇന്റേണല്‍ ട്രാന്‍സ്ഫര്‍ വാഹനങ്ങള്‍ ബാറ്ററിയിലേക്ക് മാറ്റുകയും ചെയ്യും. ഇതോടൊപ്പം 1000 മെഗാവാട്ടിന്റെ പുനരുപയോഗിക്കാവുന്ന വൈദ്യുതി ശേഷിയും കമ്പനി സ്ഥാപിക്കും. രാജ്യത്തിന്റെ കിഴക്കും പടിഞ്ഞാറും തുറമുഖങ്ങളുള്ള രാജ്യത്തെ ഏറ്റവും വലിയ സീപോര്‍ട്ട് ഓപ്പറേറ്ററാണ് അദാനി പോര്‍ട്ട്.
ലോകത്തിലെ ഏറ്റവും വലിയ ഗ്രീൻ എനർജി പാർക്ക്
ഗുജറാത്തിലെ കച്ചില്‍ മരുഭൂമി പ്രദേശത്ത് 726 ചതുരശ്ര കിലോ മീറ്ററില്‍ ലോകത്തിലെ ഏറ്റവും വലിയ ഗ്രീന്‍ എനര്‍ജി പാര്‍ക്കാണ് അദാനി ഗ്രൂപ്പ് ഒരുക്കുന്നത്. 20 ദശലക്ഷം കുടുംബങ്ങള്‍ക്ക് 30 ജിഗാവാട്ട് ശേഷിയില്‍ വൈദ്യുതി നല്‍കാനുള്ള സംവിധാനമാണിത്. 2025 സാമ്പത്തിക വര്‍ഷത്തോടെ 5000ഹെക്ടറില്‍ കണ്ടല്‍ കാടുകള്‍ വളര്‍ത്താനും കമ്പനിക്ക് പദ്ധതിയുണ്ട്.
നാച്ചുറൽ ഗ്യാസ് വിപുലീകരിക്കും
അദാനി ഗ്രൂപ്പിന്റെ സിറ്റി ഗ്യാസ് കമ്പനിയായ അദാനി ടോട്ടല്‍ ഗ്യാസ് സിഎന്‍ജിയും പൈപ്പ്ഡ് നാച്ചുറല്‍ ഗ്യാസ്, കംപ്രസ്ഡ് ബയോഗ്യാസ്, ഇ-മൊബിലിറ്റി എന്നിവയില്‍ വിപുലീകരണം നടത്തും. അദാനി ടോട്ടൽ ഗ്യാസ് വിവിധ നഗരങ്ങളില്‍ പൈപ്പ് ലൈൻ വഴി പാചക വാതകമായും വ്യവസായങ്ങള്‍ക്കും ഓട്ടോമൊബൈലുകള്‍ക്കും സിഎൻജി വിതരണം ചെയ്യുന്നുണ്ട്.
ഇതിനൊപ്പം ഇലക്ട്രിക് വെഹിക്കിള്‍ (ഇവി) ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കുകയും കാര്‍ഷിക മാലിന്യങ്ങളെ നഗരങ്ങലിലെ ഊർജ ആവശ്യങ്ങൾക്ക് ഉപയോഗിക്കാവുന്ന വാതകമാക്കി മാറ്റുന്ന പ്ലാന്റുകളും കമ്പനിയുടെ പദ്ധതിയുലുണ്ട്. 2023 ഓടെ 75,000 ഇവി ഇലകട്രിക് ചാര്‍ജിംഗ് സ്റ്റേഷനുകള്‍ നിര്‍മിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. 50 സൈറ്റുകളില്‍ നിലവില്‍ റൂഫ്ടോപ്പ് സോളര്‍ പാനലുകള്‍ ക്രമീകരിച്ചിട്ടുണ്ട്.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം



Click it and Unblock the Notifications
