അനുദിനം തന്റെ വ്യവസായ സാമ്രാജ്യം വികസിപ്പിക്കുന്നതില്‍ ബദ്ധശ്രദ്ധ പുലര്‍ത്തുന്ന ശതകോടീശ്വരന്‍ ഗൗതം അദാനി അമ്പരപ്പിക്കുന്ന പുതിയ നീക്കവുമായി രംഗത്തെത്തി. ജൂലൈ അവസാനം നടക്കാന്‍ പോകുന്ന 5-ജി ടെലികോം സേവനത്തിനായുള്ള ലേലത്തില്‍ അദാനി ഗ്രൂപ്പ് പങ്കെടുത്തേക്കുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ആഗോള തലത്തില്‍ തന്നെ അതിസമ്പന്നരുടെ പട്ടികയിലെ മുന്‍നിരക്കാരും വന്‍കിട വ്യവസായ സംരംഭകരും ഗുജറാത്ത് സ്വദേശികളുമായ മുകേഷ് അംബാനിയും ഗൗതം അദാനിയും തമ്മില്‍ നേരിട്ട് കടുത്ത മത്സരം നടക്കുന്ന വിധം ബിസിനസ് രംഗങ്ങളിലേക്ക് ഇതുവരെ കടന്നിട്ടില്ലായിരുന്നു. എന്നാല്‍ ടെലികോം രംഗത്തേക്കുള്ള ഗൗതം അദാനിയുടെ ചുവടുവെപ്പ് മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോയ്ക്കും ഇന്ത്യന്‍ ടെലികോം ചക്രവര്‍ത്തിയായ സുനില്‍ ഭാരതി മിത്തലിന്റെ എയര്‍ടെല്ലുമായി നേരിട്ട് കൊമ്പുകോര്‍ക്കാനുള്ള കളമൊരുക്കുകയാണ്.
5-ജി ഉള്‍പ്പെടെ വിവിധ ടെലികോം സേവനങ്ങള്‍ക്കുള്ള സ്പെക്ട്രം ലേലം ജൂലൈ 26-നാണ് ആരംഭിക്കുന്നത്. ഇതില്‍ പങ്കെടുക്കുന്നതിനായി അപേക്ഷ സമര്‍പ്പിക്കേണ്ട സമയപരിധി ഇന്ന് വൈകുന്നേരത്തോടെ അവസാനിച്ചു. നാല് അപേക്ഷകളാണ് ലേലത്തില്‍ പങ്കെടുക്കുന്നതിനായി ലഭിച്ചതെന്നാണ് വിവരം. റിലയന് ജിയോ, ഭാരതി എയര്‍ടെല്‍, വൊഡാഫോണ്‍ ഐഡിയ തുടങ്ങിയ നിലവിലെ ടെലികോം സേവനദാതാക്കള്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്.
ഇതിന് പുറമെ നാലാമതായി ടെലികോം ലേലത്തില്‍ പങ്കെടുക്കാന്‍ അപേക്ഷ സമര്‍പ്പിച്ചത് അദാനി ഗ്രൂപ്പാണെന്ന് ഇതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥ വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്തു. അദാനി ഗ്രൂപ്പിന് അടുത്തിടെ നാഷണല്‍ ലോങ് ഡിസ്റ്റന്‍സ് (എന്‍എല്‍ഡി), ഇന്റര്‍നാഷണല്‍ ലോങ് ഡിസ്റ്റന്‍സ് (ഐഎല്‍ഡി) ലൈസന്‍സുകള്‍ ലഭിച്ചിരുന്നു. അതേസമയം ഈ റിപ്പോര്‍ട്ടിനോട് ഔദ്യോഗികമായ അദാനി ഗ്രൂപ്പ് ഇതുവരെ പ്രതികരിച്ചിട്ടില്ല.
വമ്പന്‍ വ്യവസായ സാമ്രാജ്യങ്ങള്‍ നാട്ടുകാരായ അംബാനിയും അദാനിയും പടുത്തുയര്‍ത്തിയെങ്കിലും ഇരുവരുടേയും ബിസിനസ് മേഖലകള്‍ വ്യത്യസ്തങ്ങളായിരുന്നു. പെട്രോകെമിക്കല്‍, റീട്ടെയില്‍, ടെലികോം മേഖലകളിലാണ് അംബാനിയുടെ റിലയന്‍സ് ഗ്രൂപ്പ് ആധിപത്യം പുലര്‍ത്തുന്നതെങ്കില്‍ തുറമുഖം, കല്‍ക്കരി, ഊര്‍ജ വിതരണം, വ്യോമയാന മേഖലകളിലാണ് അദാനി മേധാവിത്തം നേടിയിരിക്കുന്നത്. എന്നാല്‍ സമീപകാലത്ത് അംബാനിയുടേയും അദാനിയുടേയും താത്പര്യങ്ങള്‍ സീമലംഘിച്ച് പരസ്പരം കൂട്ടിമുട്ടുന്നുണ്ട്.
അദാനി അടുത്തിടെയാണ് പെട്രോകെമിക്കല്‍ ബിസിനസ് മേഖലയില്‍ ഉപകമ്പനി രൂപീകരിച്ചത്. ക്രൂഡ്ഓയിലുമായി ബന്ധപ്പെട്ട സംരംഭങ്ങളിലൂടെയാണ് മുകേഷ് അംബാനിയുടെ പിതാവ് ധീരുഭായ് അംബാനി റിലയന്‍സ് സാമ്രാജ്യത്തിന് അടിത്തറ കെട്ടിയത്. സമാനമായി അദാനി മുന്നേറിക്കഴിഞ്ഞ ഊര്‍ജ മേഖലയില്‍ ശതകോടികളുടെ പുത്തന്‍ സംരംഭങ്ങള്‍ അംബാനിയും കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ചിരുന്നു. ജൂലൈ 26-ന് നടക്കുന്ന ടെലികോം ലേലത്തില്‍ അദാനി പങ്കെടുക്കുന്നുണ്ടെങ്കില്‍ അംബാനിയോട് നേരിട്ട് മത്സരിക്കുന്ന ആദ്യ വേദിയായി അത് മാറും.
ടെലികോം സേവനങ്ങള്‍ക്കുള്ള അടുത്തഘട്ടം ലേലം നടപടികള്‍ക്കായി നിശ്ചയിച്ചിട്ടുള്ള സമയക്രമം അനുസരിച്ച് ജൂലൈ 12-നാണ് അപേക്ഷകരുടെ പേര് വിവരങ്ങള്‍ പുറത്തുവിടുന്നത്. ജൂലൈ 26-ന് ആരംഭിക്കുന്ന ലേലത്തില്‍ ആകെ 72,097.85 മെഗാഹെട്സ് സ്പെക്ട്രം അനുവദിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ നീക്കം. ഇതിലൂടെ 4.3 ലക്ഷം കോടി രൂപയുടെ വരുമാനം സര്‍ക്കാരിന് ലഭിക്കുമെന്നാണ് അനുമാനം.
ലേലത്തില്‍ സ്പെക്ട്രം പിടിക്കുന്നവര്‍ക്ക് സേവനം ഉപയോഗപ്പെടുത്താനുള്ള കാലപരിധി 20 വര്‍ഷമായിരിക്കും. നിലവില്‍ ലഭ്യമായ 4-ജി സേവനങ്ങളെക്കാള്‍ 10 മടങ്ങ് അധിക വേഗത്തില്‍ വരെ ഉപയോക്താക്കള്‍ക്ക് ഡേറ്റ നല്കാന് 5-ജി മുഖേന സാധിച്ചേക്കുമെന്നാണ് കരുതപ്പെടുന്നത്.
ടെലികോം മന്ത്രാലയം ആയിരിക്കും ലേലം സംഘടിപ്പിക്കുക. പല ഘട്ടങ്ങളിലായി ഇ-ലേലം ആയിരിക്കും നടത്തുക. നേരത്തെ നിശ്ചയിച്ച അടിസ്ഥാന വിലയില്‍ നിന്നും 39 ശതമാനം ഇളവ് നല്‍കിയിട്ടുണ്ട്. ടെലികോം സേവന നിയന്ത്രണ ഏജന്‍സിയായ ട്രായിയുടെ ശുപാര്‍ശ കേന്ദ്രമന്ത്രിസഭ അംഗീകരിച്ചതിനെ തുടര്‍ന്നാണിത്. അതേസമയം 600 മെഗാഹെട്സ്, 700 മെഗാഹെട്സ്, 800 മെഗാഹെട്സ്, 900 മെഗാഹെട്സ്, 1,800 മെഗാഹെട്സ്, 2,100 മെഗാഹെട്സ്, 2,300 മെഗാഹെട്സ്, 3,300 മെഗാഹെട്സ് 26 ഗിഗാഹെട്സ് ബാന്‍ഡ് തുടങ്ങിയ ഫ്രീക്വന്‍സികളില്‍ ആയിരിക്കും ലേലം നടക്കുക.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ലഭ്യമായ സൂചനകളെ അടിസ്ഥാനമാക്കി തയ്യാറാക്കിയതും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലേയും മ്യൂച്ചല്‍ ഫണ്ടിലേയും നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

യുഎസ്-ഇസ്രായേല്‍-ഇറാന് യുദ്ധം: ഇന്ധനവില ആളിക്കത്തുന്നു, നിങ്ങളുടെ പോക്കറ്റ് കാലിയാകുമോ? -അറിയാം

പൊന്നേ, പൊന്നമ്പിളി..! കണക്ക് കൂട്ടലുകൾ തെറ്റിച്ച് സ്വർണം, പവന്റെ വില ഇന്നും താഴേക്ക് വീണു

കോടികളുടെ കരാർ പെട്ടിയിൽ, കൊച്ചിൻ ഷിപ്പ്യാർഡ് ഓഹരി കുതിക്കുമോ..? ബ്രോക്കറേജ് വിലയിരുത്തൽ അറിയാം

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു യാത്ര വളരെ എളുപ്പം, ട്രെയിൻ ടിക്കറ്റ് വില 230 രൂപ മാത്രം, സന്തോഷം നൽകുന്ന വാർത്ത അറിയാം

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

പഠനം മികച്ച സ്കോളർഷിപ്പോടെ, അപേക്ഷിക്കേണ്ടത് എങ്ങനെ എന്നറിയാം, കിട്ടിയാൽ പഠനം അടിപൊളി

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ



Click it and Unblock the Notifications