അമേരിക്ക 41 വര്‍ഷത്തിനിടയിലെ ഉയര്‍ന്ന പണപ്പെരുപ്പം നേരിടുന്ന പശ്ചാത്തലത്തില്‍ ആഗോള വിപണികളില്‍ വമ്പന്‍ തകര്‍ച്ച. വിദേശ വിപണികളിലെ ഇടിവിനെ തുടര്‍ന്ന് ആഭ്യന്തര ഓഹരി വിപണികളിലും വന്‍ തകര്‍ച്ചയാണ് നേരിടുന്നത്. സെന്‍സെക്സില്‍ 1,500-ലേറെയും നിഫ്റ്റി 450-ലധികം പോയിന്റും നഷ്ടത്തില്‍ തുടരുകയാണ്. ഇതിനിടെ നിക്ഷേപകര്‍ക്ക് സമ്മാനിച്ച നേട്ടങ്ങളുടെ പേരില്‍ സമീപകാലത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന 2 അദാനി ഗ്രൂപ്പ് ഓഹരികള്‍ വിപണിയിലെ ഇന്നത്തെ തകര്‍ച്ചയ്ക്കിടയിലും മുന്നേറ്റത്തിന്റെ പാതയിലാണ്. അദാനി ട്രാന്സ്മിഷന്, അദാനി ഗ്രീന്‍ എനര്‍ജി ഓഹരികളാണ് ഒരു ശതമാനത്തിലേറെ നേട്ടത്തോടെ കുതിപ്പ് തുടരുന്നത്.
അദാനി ട്രാന്സ്മിഷന്
ഊര്‍ജോത്പാദനം, പ്രസരണം, വിതരണം തുടങ്ങിയ മേഖലകളില്‍ ദേശീയതലത്തില്‍ പ്രവര്‍ത്തിക്കുന്ന അദാനി ഗ്രൂപ്പ് കമ്പനിയാണ് അദാനി ട്രാന്സ്മിഷന് (BSE: 539254, NSE : ADANITRANS). 2013-ലാണ് തുടക്കം. ഗുജറാത്ത്, രാജസ്ഥാന്, ബിഹാര്‍, ഝാര്‍ഖണ്ഡ്, ഉത്തര്‍ പ്രദേശ്, മഹാരാഷ്ട്ര, ഹര്യാന, ഛത്തീസ്ഗഡ്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് പ്രധാന പ്രവര്‍ത്തനം.
കമ്പനിയുടെ 74.29 ശതമാനം ഓഹരികളും അദാനി ഗ്രൂപ്പിന്റെ കൈവശമാണ്. വിദേശ നിക്ഷേപകര്‍ക്ക് 20.8 ശതമാനവും ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് 2.92 ശതമാനവും ഓഹരി പങ്കാളിത്തമുണ്ട്. റീട്ടെയില്‍ നിക്ഷേപകര്‍ക്ക് 1.36 ശതമാനം മാത്രം ഓഹരികളാണ് പക്കലുള്ളത്. കമ്പനിയുടെ സാമ്പത്തിക സ്ഥിതി ശരാശരി നിലവാരത്തിലാണ്.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 3 ശതമാനത്തിലേറെ നേട്ടം കരസ്ഥമാക്കിയതോടെ അദാനി ട്രാന്സ്മിഷന് ഓഹരികളുടെ മൂന്ന് മാസത്തിനിടയിലെ നഷ്ടം 10 ശതമാനത്തിലേക്ക് ചുരുങ്ങി. അതേസമയം 2022-ല്‍ ഇതുവരെയുള്ള കാലയളവില്‍ ഓഹരികള്‍ക്ക് 20 ശതമാനത്തോളം നേട്ടവും ഒരു വര്‍ഷ കാലയളവില്‍ 30 ശതമാനത്തോളം ഉയര്‍ച്ചയും കരസ്ഥമാക്കാന്‍ സാധിച്ചു. കഴിഞ്ഞ 3 വര്‍ഷക്കാലയളവില്‍ ഓഹരിയില്‍ 800 ശതമാനത്തോളം കുതിപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്.
നിലവില്‍ അദാനി ട്രാന്സ്മിഷന് ഓഹരികള്‍ ഹ്രസ്വകാല മൂവിങ് ആവറേജ് (5, 10 ഡിഎംഎ) നിലവാരങ്ങള്‍ക്കും ദീര്‍ഘകാല മൂവിങ് ആവറേജ് (200- ഡിഎംഎ) നിലവാരത്തിനും മുകളിലാണ് തുടരുന്നത്. തിങ്കളാഴ്ച രാവിലെ 2 ശതമാനത്തോളം ഉയര്‍ന്ന് 2,100 രൂപ നിലവാരത്തിലാണ് ഓഹരികള്‍ വ്യാപാരം ചെയ്യപ്പെട്ടത്.
അദാനി ഗ്രീന്‍
പുനരുപയോഗ ഊര്‍ജ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിവിധ അദാനി ഗ്രൂപ്പ് ഉപസ്ഥാപനങ്ങളെ നിയന്ത്രിക്കുന്ന ഹോള്‍ഡിംഗ് കമ്പനിയാണ് അദാനി ഗ്രീന്‍ എനര്‍ജി ലിമിറ്റഡ്. പ്രധാനമായും പുനരുപയോഗ സ്രോതസ്സുകളിലൂടെയുള്ള ഊര്ജോത്പദാനവും അനുബന്ധ പ്രവര്‍ത്തനങ്ങളിലുമാണ് ഈ കമ്പനി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഇതിനോടകം 20,284 മെഗാവാട്ടിന്റെ ഊര്‍ജ പദ്ധതികള്‍ കമ്പനിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്നു.
അദാനി ഗ്രീന്‍ എനര്‍ജിക്ക് 12 സംസ്ഥാനങ്ങളിലായി പ്രവര്‍ത്തനം ആരംഭിച്ച 54 പദ്ധതികളോടൊപ്പം നിര്‍മാണത്തിന്റെ വിവിധ ഘട്ടങ്ങളിലിരിക്കുന്ന 12 പദ്ധതികളുമുണ്ട്. സൗരോര്‍ജം, കാറ്റ് എന്നിവയില്‍ നിന്നാണ് വൈദ്യുതി ഉത്പാദനം. തുടര്‍ന്ന് ഈ വൈദ്യുതി വിവിധ വൈദ്യുതി ബോര്‍ഡുകള്‍ക്ക് വില്‍ക്കുന്നു. വൈദ്യുതി വില്‍ക്കുന്നതിന് വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളുമായി 25 വര്‍ഷത്തെ ദീര്‍ഘകാല കരാറുകളിലും ഏര്‍പ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ മൂന്ന് മാസത്തിനിടെ അദാനി ഗ്രീന്‍ എനര്‍ജി ഓഹരികളില്‍ 4 ശതമാനത്തോളം നഷ്ടം രേഖപ്പെടുത്തി. അതേസമയം 2022-ല്‍ ഇതുവരെയുള്ള കാലയളവില്‍ ഈ ഓഹരികള്‍ക്ക് 35 ശതമാനത്തോളം നേട്ടവും ഒരു വര്‍ഷ കാലയളവില്‍ 47 ശതമാനത്തോളം കുതിപ്പും കരസ്ഥമാക്കാന്‍ സാധിച്ചു. കഴിഞ്ഞ 3 വര്‍ഷക്കാലയളവില്‍ ഓഹരിയില്‍ 4.015 ശതമാനം ഉയര്‍ച്ചയാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
നിലവില്‍ അദാനി ഗ്രീന്‍ എനര്‍ജി (BSE: 541450, NSE: ADANIGREEN) ഓഹരികള്‍ ഹ്രസ്വകാല മൂവിങ് ആവറേജ് (5, 10 ഡിഎംഎ) നിലവാരങ്ങള്‍ക്ക് തൊട്ടു താഴെയായാണ് തുടരുന്നത്. എന്നാല്‍ ഓഹരിയുടെ ദീര്‍ഘകാല മൂവിങ് ആവറേജ് (200- ഡിഎംഎ) നിലവാരത്തിന് മുകളിലുമാണ് നില്‍ക്കുന്നത്. അതേസമയം ഇന്ന് രാവിലെ 2 ശതമാനത്തോളം ഉയര്‍ന്ന് 1,800 രൂപ നിലവാരത്തിലാണ് ഓഹരികള്‍ വ്യാപാരം ചെയ്യപ്പെട്ടത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ കനത്ത ഇടിവ്; ക്രൂഡ് ഓയിൽ വില 100 ഡോളർ കടന്നു, ഓഹരി വിപണിയിൽ ആശങ്ക

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
