അദാനി ഗ്രൂപ്പ് കമ്പനിയായ അംബുജ സിമൻ്റ്‌സ് ലിമിറ്റഡ് ഓഹരികൾ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇടിവിലാണ്. അഞ്ച് ദിവസത്തിനിടെ 2.17 ശതമാനം ഇടിവ് ഓഹരി നേരിട്ടു. ബിഎസ്ഇയിൽ 2 ശതമാനം ഇടിവോടെ 663.95 രൂപ എന്ന നിലയിലാണ് വ്യാഴാഴ്ച അംബുജ സിമൻ്റ്‌സ് ഓഹരി വ്യാപാരം അവസാനിപ്പിച്ചത്. എന്നാൽ വരും ദിവസങ്ങളിൽ ഓഹരി മുകളിലേക്ക് ഉയരുമെന്നാണ് മാർക്കറ്റ് വിദഗ്ധർ വിലയിരുത്തുന്നത്. അതുകൊണ്ടു തന്നെ ഓഹരിയുടെ കൂടുതൽ വിശദാംശങ്ങൾ നമുക്ക് പരിശോധിക്കാം.
വരുമാനത്തിൽ ഇടിവ്
2024 ഏപ്രിൽ-ജൂൺ പാദത്തിൽ അംബുജ സിമൻ്റ്‌സിന്‍റെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 4,515.79 കോടി രൂപയാണ്. കഴിഞ്ഞ വർഷം ഇതേ പാദത്തിലെ 4.729.71 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോൾ 4.5% കുറഞ്ഞു. 646.3 കോടിയാണ് ഇബിഐടിഡിഎ. സിമൻ്റ് നിർമ്മാതാവിൻ്റെ ലാഭം 2024 ജൂണിൽ അവസാനിച്ച കാലയളവിൽ 11.5% കുറഞ്ഞ് 571 കോടി രൂപയായി. കമ്പനിയുടെ വിൽപ്പന ഒരു വർഷം മുമ്പുള്ള കാലയളവിൽ 9.1 മില്ല്യൺ ടണ്ണിൽ നിന്ന് 9.3 മില്ല്യൺ ടണ്ണായി ഉയർന്നു.
ഓഹരി വിപണിയിലെ പ്രകടനം
ബിഎസ്ഇയിൽ 663.95 രൂപ എന്നതാണ് അംബുജ സിമൻ്റ്‌സ് ഓഹരിയുടെ വില. കഴിഞ്ഞ ഒരു മാസത്തിനിടെ 4.02 ശതമാനം നഷ്ടം ഓഹരി നേരിട്ടു. എന്നാൽ ആറ് മാസത്തിനിടെ 8.44 ശതമാനം മുന്നേറ്റമുണ്ടാക്കാൻ ഓഹരിക്ക് സാധിച്ചിട്ടുണ്ട്. 2024-ൽ ഇതുവരെ 24 ശതമാനം വളർച്ചയാണ് ഓഹരി നേടിയത്. 44 ശതമാനം മുന്നേറ്റമാണ് കഴിഞ്ഞ ഒരു വർഷത്തിനിടെ ഓഹരി നേടിയത്.
അംബുജ സിമൻ്റ്‌സ് ഓഹരികൾ കഴിഞ്ഞ 2 വർഷത്തിനിടെ 77% നേട്ടമുണ്ടാക്കി. കഴിഞ്ഞ 3 വർഷത്തിനിടെ 62% ഉയർന്നു. 237 ശതമാനമാണ് അഞ്ച് വർഷത്തെ വളർച്ച. ഓഹരിയുടെ 52 ആഴ്‌ചയിലെ ഉയർന്ന വില 706.85 രൂപയും (02/07/2024 വരെ) 52 ആഴ്‌ചയിലെ കുറഞ്ഞ വില 404.00 രൂപയുമാണ് (01/11/2023).

ഓഹരി വാങ്ങാം
701 രൂപ ടാർഗെറ്റ് വിലയോടെ അംബുജ സിമൻ്റ്‌സ് ഓഹരി വാങ്ങാമെന്നാണ് ബ്രോക്കറേജ് സ്ഥാപനമായ പ്രഭുദാസ് ലില്ലാധർ ശുപാർശ ചെയ്യുന്നത്.
ലാഭവിഹിതം
2000 ഓഗസ്റ്റ് 30 മുതൽ അംബുജ സിമൻ്റ്‌സ് 43 തവണ ലാഭവിഹിതം പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷത്തിൽ ഒരു ഓഹരിക്ക് 2.00 രൂപ വീതം ഇക്വിറ്റി ഡിവിഡൻ്റ് പ്രഖ്യാപിച്ചു. നിലവിലെ ഓഹരി വിലയായ 663.95 രൂപയിൽ, അംബുജ സിമൻ്റ്സ് 0.30% ലാഭവിഹിതം വാഗ്ദാനം ചെയ്യുന്നു.

പ്രൊമോട്ടർ/എഫ്ഐഐ ഹോൾഡിംഗ്‌സ്
പ്രൊമോട്ടർമാർക്ക് 31-മാർച്ച്-2024 വരെ കമ്പനിയിൽ 66.74 ശതമാനം ഓഹരിയുണ്ട്, എഫ്ഐഐകൾക്ക് 11.09 ശതമാനവും ഡിഐഐകൾ 14.24 ശതമാനവും ഓഹരിയാണുള്ളത്.
അംബുജ സിമൻ്റ്‌സ് ലിമിറ്റഡ്
അദാനി ഗ്രൂപ്പിന്‍റെ ഭാഗമായ ഇന്ത്യയിലെ മുൻനിര സിമൻ്റ് കമ്പനികളിൽ ഒന്നാണ് അംബുജ സിമൻ്റ്‌സ് ലിമിറ്റഡ്. വൈവിധ്യമാർന്ന സുസ്ഥിര ബിസിനസുകളുടെ ഏറ്റവും വലുതും അതിവേഗം വളരുന്നതുമായ പോർട്ട്‌ഫോളിയോ കമ്പനിക്കുണ്ട്. അംബുജ സിമൻ്റ്‌സിൻ്റെ നൂതന ഉൽപ്പന്നങ്ങൾ പ്രധാനപ്പെട്ട ഉപഭോക്തൃ ആവശ്യങ്ങൾ നിറവേറ്റുക മാത്രമല്ല, അവരുടെ കാർബൺ കാൽപ്പാടുകൾ ഗണ്യമായി കുറയ്ക്കാനും സഹായിക്കുന്നുവെന്ന് അതിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റ് പറയുന്നു. 1,63,539.08 കോടി രൂപയാണ് കമ്പനിയുടെ വിപണി മൂലധനം.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications