എക്സിറ്റ് പോൾ ഫലങ്ങൾ ആകെ തെറ്റിയതോടെ തകർന്നടിയുകയാണ് ഇന്ത്യൻ ഓഹരി വിപണി. നിഫ്റ്റിയും സെൻസെക്സും 5 ശതമാനം വീതം തകർന്നപ്പോൾ ബിഎസ്ഇ മിഡ്ക്യാപ് സൂചിക 5 ശതമാനത്തിലധികം ഇടിഞ്ഞു, ബിഎസ്ഇ സ്മോൾക്യാപ് ചൊവ്വാഴ്ച ഇൻട്രാഡേയിൽ 5 ശതമാനം നഷ്ടം നേരിട്ടു. അദാനി ഓഹരികൾക്കും വലിയ ഇടിവ് നേരിടേണ്ടി വന്നു.
ഇൻട്രാ-ഡേ ഡീലുകളിൽ, അദാനി ടോട്ടൽ ഗ്യാസ് ഏറ്റവും കൂടുതൽ ഇടിഞ്ഞു, 18.5 ശതമാനം ഇടിഞ്ഞ് 1,000 രൂപയിൽ താഴെയായി, അതിൻ്റെ ദിവസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 912.05 രൂപയിലെത്തി . തൊട്ടുപിന്നാലെ അദാനി ഗ്രീൻ എനർജി 18.3 ശതമാനം ഇടിഞ്ഞ് 1,664.95 രൂപയിലെത്തി . കൂടാതെ, അദാനി എനർജി സൊല്യൂഷൻസ് 14.2 ശതമാനം ഇടിഞ്ഞ് 1048.70 രൂപയായപ്പോൾ അദാനി പവർ 13.6 ശതമാനം ഇടിഞ്ഞ് 756 രൂപയായി.
അദാനി എൻ്റർപ്രൈസസ് , അദാനി പോർട്ട്സ്, അദാനി വിൽമർ എന്നിവയ്ക്കും ഇൻട്രാ-ഡേ ഡീലുകളിൽ 10 ശതമാനം വീതം നഷ്ടമുണ്ടായി. അദാനി പോർട്ട്‌സും അദാനി വിൽമറും 9.8 ശതമാനം വീതം ഇടിഞ്ഞ് യഥാക്രമം 1428.90, 322.20 എന്നിങ്ങനെയായി. അതേസമയം, കഴിഞ്ഞ സെഷനിൽ 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന നിലയിലെത്തിയ ശേഷം അദാനി എൻ്റർപ്രൈസസ് 10 ശതമാനം ഇടിഞ്ഞ് 3,280.85 രൂപയിലെത്തി.

13 ശതമാനമാണ് എൻഡിടിവിയുടെ ഓഹരി ഇടിഞ്ഞത്. അംബുജ സിമൻ്റ്‌സ് 9.9 ശതമാനം ചുരുങ്ങി. എസിസി ഓഹരി 9.1 ശതമാണ് ഇടിന് നേരിട്ടത്. ലിസ്റ്റുചെയ്ത 10 അദാനി സ്റ്റോക്കുകളുടെയും സംയുക്ത വിപണി മൂലധനവും ഏകദേശം 1.35 ലക്ഷം കോടി രൂപ ഇടിഞ്ഞു. കമ്പനിയുടെ ലിസ്റ്റ് ചെയ്ത സ്ഥാപനങ്ങളുടെ മൊത്തം വിപണി മൂല്യം മുൻ സെഷനിലെ 19.42 ലക്ഷം കോടി രൂപയിൽ നിന്ന് 18.07 കോടി രൂപയായി.
അതേ സമയം അദാനി എൻ്റർപ്രൈസസ്, അദാനി എനർജി സൊല്യൂഷൻസ്, അദാനി പോർട്ട്സ് എന്നീ മൂന്ന് ഓഹരികളുടെ ബൈ കോൾ ബ്രോക്കറേജ് സ്ഥാപനം ജെഫറീസ് നിലനിർത്തിയിട്ടുണ്ട്. 3800, 1365,1640 എന്നതാണ് യാഥാക്രമം ടാർഗെറ്റ് വില.

തകർന്നടിഞ്ഞ് ഓഹരി
നിഫ്റ്റിയിൽ ഹിന്ദുസ്ഥാൻ യുണിലിവർ, ദിവിസ് ലാബ്സ്, ബ്രിട്ടാനിയ ഇൻഡസ്ട്രീസ്, സൺ ഫാർമ, അപ്പോളോ ഹോസ്പിറ്റൽസ്, സിപ്ല എന്നീ ഓഹരികൾ നേട്ടമുണ്ടാക്കിയപ്പോൾ കോൾ ഇന്ത്യ, അദാനി എൻ്റർപ്രൈസസ്, അദാനി പോർട്ട്സ്, ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ്, എൻടിപിസി, പവർ ഗ്രിഡ് തുടങ്ങിയ ഓഹരികൾ ഇടിഞ്ഞു.
ബിഎസ്ഇ മിഡ്‌ക്യാപ്, സ്‌മോൾക്യാപ് സൂചികകൾക്ക് 5 ശതമാനം വരെ ഇടിഞ്ഞു. സെക്ടറൽ സൂചികകളിൽ നിഫ്റ്റി ഫാർമ, ഐടി, എഫ്എംസിജി ഒഴികെ ബാക്കി എല്ലാം ചുവപ്പിലാണ്.
നിക്ഷേപകർ ജാഗ്രത പുലർത്തണം
തെരഞ്ഞെടുപ്പ് ഫലം പൂർണമായി പുറത്തു വരുന്നതു വരെ വിപണിയിൽ വലിയ ചാഞ്ചാട്ടങ്ങൾക്ക് സാധ്യതയുണ്ടെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. അഗ്രസീവായി പൊസിഷനുകൾ എടുക്കാതിരിക്കുക. അടിസ്ഥാനം ശക്തമായ ഓഹരികൾക്ക് മുൻഗണന നൽകുക എന്നീ നിർദേശങ്ങളുമുണ്ട്. വലിയ നിക്ഷേപ സ്ഥാപനങ്ങളും, വിദേശ നിക്ഷേപകരുമെല്ലാം തെരഞ്ഞെടുപ്പ് ഫലം വ്യക്തമായതിനു ശേഷം കൂടുതൽ ഇടപെടലുകൾ നടത്താനുള്ള സാധ്യതയും മുന്നിലുണ്ട്. ഇക്കാരണങ്ങളാൽ ക്യാപിറ്റൽ സംരക്ഷിക്കുക എന്നതിനായിരിക്കണം നിക്ഷേപകർ മുൻഗണന നൽകേണ്ടതെന്ന് വിദഗ്ധർ നിർദേശിക്കുന്നു.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?



Click it and Unblock the Notifications
