ലോകത്തെ കോടീശ്വരന്മാരുടെ പട്ടികയില്‍ ഇന്ത്യന്‍ വ്യവസായിയും അദാനി ഗ്രൂപ്പ് ചെയര്‍മാനുമായ ഗൗതം അദാനി രണ്ടാം സ്ഥാനത്തെത്തി. ഇ-കൊമേഴ്സ് ഭീമനായ ആമസോണ്‍ കമ്പനിയുടെ മേധാവി ജെഫ് ബെസോസിനെ പിന്തള്ളിയാണ് ഗൗതം അദാനി ഫോര്‍ബ്സ് മാസികയുടെ 'റിയല്‍ ടൈം ബില്യണേഴ്സ്' പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നത്. 15,570 കോടി യുഎസ് ഡോളറാണ് (ഏകദേശം 12.37 ലക്ഷം കോടി രൂപ) ഗൗതം അദാനിയുടെ നിലവിലെ ആസ്തി.
ലോകത്തെ അതിസമ്പന്നരുടെ പട്ടികയില്‍ രണ്ടു മാസത്തിനിടെ രണ്ടു പേരെ പിന്നിലാക്കിയാണ് ഗൗതം അദാനിയുടെ മുന്നേറ്റം. കഴിഞ്ഞ മാസം ആഡംബര ഫാഷന്‍ ബ്രാന്‍ഡായ എല്‍വിഎംഎച്ചിന്റെ സഹസ്ഥാപകന്‍ ബെര്‍ണാഡ് അര്‍നോള്‍ട്ടിനെ പിന്നിലാക്കി ഗൗതം അദാനി മൂന്നാം സ്ഥാനം കൈവശപ്പെടുത്തിയിരുന്നു. പിന്നാലെ വെള്ളിയാഴ്ച രാവിലെയോടെ ആമസോണ്‍ മേധാവി ജെഫ് ബെസോസിനെ മറികടന്ന് അദാനി രണ്ടാം സ്ഥാനത്തേക്ക് ഉയരുകയായിരുന്നു. ലോക കോടീശ്വരന്മാരുടെ പട്ടികയിലെ ആദ്യ മൂന്ന് സ്ഥാനങ്ങള്‍ക്കുള്ളില്‍ എത്തുന്ന ആദ്യ ഏഷ്യക്കാരന് കൂടിയാണ് അദാനി.
അതേസമയം ഫോബ്സ് മാസിക തയ്യാറാക്കുന്ന പട്ടികയില്‍ ലോക കോടീശ്വരന്മാരില് ഒന്നാം സ്ഥാനം സ്പേസ് എക്സ്/ ടെസ്ല സ്ഥാപകന്‍ ഇലോണ്‍ മസ്ക് നിലനിര്‍ത്തി. 27,350 കോടി ഡോളറാണ് (ഏകദേശം 21.75 ലക്ഷം കോടി രൂപ) മസ്കിന്റെ ആസ്തിമൂല്യം. നിലവില്‍ അര്‍നോള്‍ട്ട് മൂന്നാം സ്ഥാനത്തും ബെസോസ് നാലാം സ്ഥാനത്തുമാണ്. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്മാന് മുകേഷ് അംബാനി ലോക അതിസമ്പന്നരുടെ പട്ടികയില്‍ എട്ടാം സ്ഥാനത്താണ്. 9,200 കോടി ഡോളറാണ് (ഏകദേശം 7.31 ലക്ഷം കോടി രൂപ) മുകേഷ് അംബാനിയുടെ ആസ്തി.
ടാറ്റയേയും മറികടന്നു
ഓഹരികളുടെ അഭൂതപൂര്‍മായ കുതിപ്പില്‍ ഇന്ത്യയിലെ വമ്പന്‍ വ്യവസായ സാമ്രാജ്യമെന്ന വിശേഷണം അദാനി ഗ്രൂപ്പ് കരസ്ഥമാക്കിയെന്ന് വിപണി വിദഗ്ധര്‍ ചൂണ്ടിക്കാട്ടി. വെള്ളിയാഴ്ച രാവിലെ അദാനി ഗ്രൂപ്പിന്റെ ലിസ്റ്റ് ചെയ്യപ്പെട്ട 7 ഓഹരികളുടേയും വിപണിമൂല്യം ടാറ്റായുടെ കീഴില്‍ ലിസ്റ്റ് ചെയ്യപ്പെട്ട ടിസിഎസ് ഉള്‍പ്പെടെയുള്ള 17 ഓഹരികളുടെ ആകെ മൂല്യത്തേയും മറികടന്നു എന്നാണ് റിപ്പോര്‍ട്ട്. ഇതോടെയാണ് രാജ്യത്തെ ഏറ്റവും വലിയ കോര്‍പറേറ്റ് സാമ്രജ്യമെന്ന വിശേഷണം അദാനി ഗ്രൂപ്പ് സ്വന്തമാക്കിയത്.
അദാനി ഗ്രൂപ്പ്
1988-ല്‍ ഒരു ചെറിയ കാര്‍ഷികോത്പന്ന വ്യാപാര സ്ഥാപനവുമായി ബിസിനസ് രംഗത്തേക്ക് കടന്നുവന്ന അദാനി ഗ്രൂപ്പ് ഇന്ന് രാജ്യത്തെ ഏറ്റവും വലിയ വ്യവസായ സാമ്രാജ്യമായി വളര്‍ന്നു കഴിഞ്ഞു. റിലയന്‍സിനും ടാറ്റയ്ക്കും പിന്നാലെ 10,000 കോടി ഡോളറിലധികം വിപണി മൂല്യം മറികടക്കുന്ന ഇന്ത്യയിലെ മൂന്നാമത്തെ ബിസിനസ് സംരംഭകരുമാണ് അദാനി ഗ്രൂപ്പ്. വെള്ളിയാഴ്ചത്തെ ക്ലോസിങ് വിലയുടെ അടിസ്ഥാനത്തില്‍ ലിസ്റ്റ് ചെയ്യപ്പെട്ട 7 അദാനി ഗ്രൂപ്പ് കമ്പനികളുടേയും വിപണി മൂല്യം 25,828 കോടി ഡോളറാണ്.
കല്‍ക്കരി വ്യാപാരം, ഖനനം, ലോജിസ്റ്റിക്സ്, എഫ്എംസിജി, ഊര്‍ജോത്പാദനം- പ്രസരണം/ വിതരണം, വിമാനത്താവള നിര്‍മ്മാണം/ നടത്തിപ്പ്, ഡാറ്റാ സെന്ററുകള്‍, സിമന്റ് തുടങ്ങിയ ഒട്ടുമിക്ക അടിസ്ഥാന വ്യവസായ, വാണിജ്യ മേഖലകളിലെല്ലാം അദാനി ഗ്രൂപ്പിന് വമ്പന്‍ സംരംഭങ്ങളുണ്ട്. അതേസമയം അദാനി എന്റര്‍പ്രൈസസ്, അദാനി ട്രാന്സ്മിഷന്, അദാനി പവര്‍, അദാനി പോര്‍ട്ട്സ്, അദാനി ഗ്രീന്‍, അദാനി ടോട്ടല്‍ ഗ്യാസ്, അദാനി വില്‍മര്‍ എന്നിവയാണ് സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ലിസ്റ്റ് ചെയ്യപ്പെട്ട അദാനി ഗ്രൂപ്പിന്റെ ഭാഗമായ കമ്പനികള്‍.
ഇതിനിടെ ജൂണില്‍ ലോകശ്രദ്ധ കവരുന്ന പ്രഖ്യാപനവുമായി ഗൗതം അദാനി രംഗത്തെത്തിയിരുന്നു. പിതാവിന്റെ നൂറാം ജന്മവാര്‍ഷികം പ്രമാണിച്ചും തന്റെ 60-ാം ജന്മദിന സമ്മാനമായും 60,000 (770 കോടി ഡോളര്‍) കോടി രൂപ സാമൂഹിക സേവന പ്രവര്‍ത്തനങ്ങള്‍ക്കായി സംഭാവന ചെയ്യുമെന്ന് പ്രഖ്യാപിച്ചു. ജൂണ്‍ 24-നായിരുന്നു ജന്മദിനം. അതേസമയം ഗൗതം അദാനിയുടെ ആത്മകഥ ഈവര്‍ഷം ഒക്ടോബറില്‍ പ്രസിദ്ധീകരിക്കും. പെന്ഗ്വിന് റാന്‍ഡം ഹൗസ് പബ്ലിഷേഴ്സാണ് പുസ്തകം പുറത്തിറക്കുന്നത്.
More From GoodReturns

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

സ്ത്രീകൾക്ക് സൗജന്യ ബസ് യാത്രയ്ക്കായി ഡൽഹി പിങ്ക് സഹേലി സ്മാർട്ട് കാർഡ് പുറത്തിറക്കി

പവന് കുറഞ്ഞത് 7000 രൂപ, ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ തിരക്കേറുന്നു, ആഭരണം വാങ്ങാൻ 1.5 ലക്ഷം വേണ്ട



Click it and Unblock the Notifications